Tuesday , September 24 2019
Breaking News

Abdul Azeez

അസഹിഷ്ണുതക്കെതിരെ പ്രതിരോധം തീര്‍ത്ത് യൂത്ത്ഫോറം

qatarnews311

  ദോഹ: ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്ക്കും ഫാഷിസ്റ്റ് കൈയ്യേറ്റങ്ങള്‍ക്കുമെതിരെ ‘യൂത്ത് ലൈവ് അഗെയിന്‍സ്റ്റ് ഇന്‍ടോളറന്‍സ്’ എന്ന തലക്കെട്ടില്‍ യൂത്ത് ഫോറം സംഘടിപ്പിച്ച യുവജനസന്ധ്യ പ്രവാസി യുവാക്കളുടെ സര്‍ഗാത്മക സാംസ്കാരിക പ്രതികരണമായി. ചിത്രകാരന്മാരായ ബാസിത്ത്, അബ്ദുല്‍കരീം കക്കോവ്, ഫായിസ് തലശ്ശേരി, സ്കൂള്‍ വിദ്യാര്‍ഥിനിയായ സാന്ദ്ര രാമചന്ദ്രന്‍ തുടങ്ങിയവര്‍ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. നാടന്‍ പാട്ട്, കവിതാലാപനം, ഉദ്ദരണി തുടങ്ങിയവയുമായി ആകാശവാണി കോഴിക്കോട് നിലയത്തിലെ കലാകാരന്‍ നവാസ് പാലേരി, ത്വയ്യിബ്, …

Read More »

ദേശീയ സ്കൂള്‍ ഗെയിംസ്: കേരളം മെഡല്‍ വേട്ട തുടങ്ങി

game2016

കോഴിക്കോട്​: 61 ാമത്​ ദേശീയ സ്കൂള്‍ കായികമേളക്ക്​ കോഴിക്കോട്​ തുടക്കം. തുടര്‍ച്ചയായ 19 ാം കിരീടം തേടി ഇറങ്ങിയ കേരളത്തിന്​ മികച്ച തുടക്കം. മീറ്റിലെ ആദ്യ സ്വര്‍ണം കേരളം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഫൈനലോടെയാണ് കായികമേളക്ക്​ തുടക്കമായത്​. 5000 മീറ്ററിൽ കോതമംഗലം മാര്‍ബേസിലിലെ ബിബിന്‍ ജോര്‍ജാണ് കേരളത്തിന്​ വേണ്ടി സ്വര്‍ണം നേടിയത്​. ഇതേ ഇനത്തില്‍ വെള്ളിയും കേരളത്തി​െൻറ ഷെറിന്‍ ജോസ് സ്വന്തമാക്കി. പിന്നാലെ നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ …

Read More »

ഹജ്ജ്: മുവായിരത്തോളം അപേക്ഷകള്‍ ലഭിച്ചു

hajj-festival

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് ഇതുവരെ അപേക്ഷ ലഭിച്ചത് മുവായിരത്തോളം പേര്‍. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നേരിട്ട് ലഭിച്ച അപേക്ഷകളാണ് ഇത്രയും. തിങ്കളാഴ്ച മാത്രം ആയിരത്തിനടുത്ത് അപേക്ഷകളാണ് ലഭിച്ചത്. ഓണ്‍ലൈനായി ലഭിച്ചത് കൂടാതെയാണിത്. ജനുവരി 14 മുതലാണ് 2016ലെ ഹജ്ജിനുള്ള അപേക്ഷകള്‍ വിതരണം ചെയ്തുതുടങ്ങിയത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസ്, കലക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്‍, കോഴിക്കോട് മദ്രസാധ്യാപക ക്ഷേമനിധി ഓഫിസ് എന്നിവിടങ്ങളില്‍നിന്ന് അപേക്ഷകള്‍ ലഭിക്കും. …

Read More »

ഇംഗ്ലീഷ് പഠിച്ചില്ലെങ്കിൽ കുടിയേറ്റ മുസ് ലിം വനിതകളെ പുറത്താക്കുമെന്ന് കാമറൺ

kamaroon

ലണ്ടന്‍: നിര്‍ബന്ധ ഇംഗ്ലീഷ് ഭാഷാ പരീക്ഷ പാസായില്ലെങ്കില്‍ പങ്കാളിക്കൊപ്പമെത്തിയ മുസ്ലിം സ്ത്രീകള്‍ തിരിച്ചുപോകേണ്ടിവരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. രാജ്യത്തെത്തി രണ്ടര വര്‍ഷത്തിനകം പരീക്ഷ പാസായിരിക്കണമെന്നതുള്‍പ്പെടെ പുതിയ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രധാനമന്ത്രി ഡേവിഡ് കാമറണാണ് സൂചന നല്‍കിയത്. മുസ് ലിം കുടുംബങ്ങളില്‍ സ്ത്രീകള്‍ ഒറ്റപ്പെട്ടുകഴിയുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഇവരെ മുഖ്യധാരയില്‍ തിരികെയെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഭാഷാ ക്ലാസുകള്‍ നല്‍കാന്‍ രണ്ടു കോടി ബ്രിട്ടീഷ് പൗണ്ട് അനുവദിക്കും. നിശ്ചിത …

Read More »

എമിറേറ്റ്സ് ഐ.ഡിയില്‍ ആരോഗ്യ വിവരങ്ങളും

eid

ദുബൈ: വ്യക്തിയുടെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും എമിറേറ്റ്സ് ഐ.ഡി കാര്‍ഡില്‍ ഉടന്‍ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ രാജ്യത്ത് ആശുപത്രികളില്‍ പോകുന്ന രോഗികള്‍ തങ്ങളുടെ മെഡിക്കല്‍ രേഖകള്‍ കൈയ്യില്‍ കൊണ്ട് നടക്കേണ്ടതില്ല. തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്ന് ആശുപത്രികള്‍ക്ക് ഇവ പുറത്തെടുക്കാന്‍ കഴിയും. ഇത് സംബന്ധിച്ച തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രാലയത്തെയും എമിറേറ്റ്സ് ഐഡന്‍ടിറ്റി കാര്‍ഡ് അതോറിറ്റിയുയും ഉദ്ധരിച്ച് അര്‍റുഅ് യ പത്രം റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ മേഖലയിലെ വഴിത്തിരിവാകുന്ന …

Read More »

മിസ്ഡ് കോളിലൂടെ പണം കൈമാറുന്ന സേവനവുമായി ഫെഡറല്‍ ബാങ്ക്

fdrl

കൊച്ചി: ഏതു സമയത്തും മിസ്ഡ് കോള്‍ ഉപയോഗിച്ച് പണം കൈമാറാനാകുന്ന സേവനവുമായി ഫെഡറല്‍ ബാങ്ക്. സേവനം ഉപയോഗിക്കാന്‍ ഫെഡറല്‍ ബാങ്ക് ഉപഭോക്താവിന് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍നിന്ന് ബാങ്കിന്‍െറ 9895088888 എന്ന നമ്പറിലേക്ക് പ്രത്യേക ഫോര്‍മാറ്റില്‍ എസ്.എം.എസ് അയച്ച് രജിസ്റ്റര്‍ ചെയ്യണം. ഇടപാടുകാര്‍ക്ക് ഒരുസമയം അഞ്ച് ഗുണഭോക്താക്കളെ വരെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. ഫെഡറല്‍ ബാങ്കിലോ മറ്റേതെങ്കിലും ബാങ്കിലോ അക്കൗണ്ട് ഉള്ളവരെയായിരിക്കണം രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം …

Read More »

സിനിമ ഹറാമല്ലെന്ന് താൻ പറഞ്ഞിട്ടില്ല -മുനവ്വറലി തങ്ങൾ

mnvrli

കോഴിക്കോട്: ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ സിനിമ ഹറാമല്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. സിനിമ ഹറാമല്ലെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്താണ് അഭിമുഖത്തിൽ ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘പച്ചക്കുതിര’ മാഗസിനാണ് മുനവ്വറലിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചത്. മതത്തിന്റെ ചട്ടക്കൂടിന് അപ്പുറത്തേക്ക് ഒരു അഭിപ്രായവും താൻ രേഖപ്പെടുത്തിയിട്ടില്ല. വിജ്ഞാന പ്രദമായ ചില ഡോക്യുമെൻററികൾ സമൂഹത്തിൽ നന്നായി സ്വാധീനം ഉറപ്പിക്കുന്നുണ്ടെന്നും …

Read More »

കെജ് രിവാള്‍ ‘വെറുക്കപ്പെട്ട’ ഇന്ത്യക്കാരന്‍; സല്ലു പ്രേമനായകന്‍ – ഗൂന്‍ജ് ഇന്ത്യ ഇന്‍ഡക്സ്

kjrvl

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചത്തെുകയും ജനപ്രിയ നടപടികളെടുക്കുകയും ചെയ്തിട്ടും അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും ഓണ്‍ലൈന്‍ മാനദണ്ഡപ്രകാരം ‘വെറുക്കപ്പെട്ടവര്‍’. പോയവര്‍ഷം സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം എതിര്‍ കമന്‍റുകളും ചീത്തവിളികളും കേട്ടതാരെന്ന കണക്കെടുപ്പിലാണ് ഡല്‍ഹി മുഖ്യമന്ത്രി ഒന്നാംസ്ഥാനക്കാരനായത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് രണ്ടാമന്‍. രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് തുറന്നുപറഞ്ഞ ബോളിവുഡ് താരം അമീര്‍ഖാനും നേടി കണക്കറ്റ ചീത്തവിളി. എന്നാല്‍, കേസും വിവാദ പ്രസ്താവനകളുമെല്ലാം പൊന്തിവന്നിട്ടും ഇന്ത്യക്കാര്‍ ഏറ്റവുമധികം …

Read More »

രാമക്ഷേത്രം നിര്‍മിക്കുന്നതിനെ അനുകൂലിച്ച് അയോധ്യയിലെ ഒരു ലക്ഷം മുസ്ലിംകള്‍ ഒപ്പുവെച്ചു – സാക്ഷി മഹാരാജ്

sakshi

ലഖ്നോ: മുസ്ലിംകളല്ല, കെജ്രിവാളിനെയും നിതീഷ് കുമാറിനെയും മുലായം സിങ്ങിനെയും പോലുള്ള വ്യാജ മുസ്ലിംകളാണ് യഥാര്‍ഥ ഭീഷണിയെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. ശാനി ധാം ക്ഷേത്രം സംഘടിപ്പിച്ച മൂന്നാമത് സന്‍ത് സമാഗമത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെവിടെയെങ്കിലും മുസ്ലിംകള്‍ സുരക്ഷിതരായി കഴിയുന്നുണ്ടെങ്കില്‍ അത് ഇന്ത്യയിലാണ്. നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ മുസ്ലിംകളാണ്. പ്രധാനമന്ത്രി നടപ്പാക്കുന്ന ക്ഷേമപദ്ധതികള്‍ പ്രതിപക്ഷത്തെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് അദ്ദേഹം പാര്‍ലമെന്‍റില്‍ വികസനത്തെക്കുറിച്ച് സംസാരിക്കാന്‍ …

Read More »

പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കി

pravasi

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍െറ പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിച്ചതായി ഇരുമന്ത്രാലയങ്ങളുടെയും ചുമതല വഹിക്കുന്ന മന്ത്രി സുഷമ സ്വരാജ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. പ്രവാസി വകുപ്പിന്‍െറ പ്രധാന പ്രവര്‍ത്തനം നടക്കുന്നത് വിദേശകാര്യ മന്ത്രാലയത്തിലൂടെയാണെന്ന് മനസ്സിലാക്കിയതിനാലാണ് നടപടിക്ക് ശിപാര്‍ശ ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. പ്രവാസി ഇന്ത്യക്കാരുമായുള്ള സര്‍ക്കാര്‍ ഇടപെടല്‍ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് രൂപവത്കരിച്ച വകുപ്പ് 12 വര്‍ഷം പ്രവര്‍ത്തിച്ചശേഷമാണ് വിദേശകാര്യവകുപ്പില്‍ ലയിപ്പിക്കുന്നത്. …

Read More »