Friday , August 23 2019
Breaking News

Abdul Azeez

അര്‍ബുദ പരിശോധനക്ക് വിധേയമായാല്‍ ആഭരണങ്ങള്‍ സമ്മാനം

cncr

ദോഹ: ഗര്‍ഭാശയ അര്‍ബുദ രോഗവുമായി (സെര്‍വികല്‍ കാന്‍സര്‍) ബന്ധപ്പെട്ട ഭീതി ഒഴിവാക്കുന്നതിനായി രോഗ നിര്‍ണയ പരിശോധനക്ക് വിധേയമാകുന്ന സ്ത്രീകള്‍ക്ക് സമ്മാനമായി ആഭരണങ്ങള്‍ നല്‍കാന്‍ ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി തീരുമാനിച്ചു. അന്താരാഷ്ട്ര സെര്‍വികല്‍ കാന്‍സര്‍ ബോധവല്‍കരണ മാസാചരണത്തോടനുബന്ധിച്ച് ജനുവരിയിലുടനീളം പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്‍െറ ഭാഗമായാണ് നിര്‍ബന്ധമായി പരിശോധനക്ക് വിധേയമാകാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നത്. പൊതുവെ ഇത്തരം രോഗങ്ങളുമായി ബന്ധപ്പെട്ട പരിശോധനകളോട് രാജ്യത്തെ സ്ത്രീകള്‍ വിമുഖത കാണിക്കുന്നതായാണ് അനുഭവം. സെര്‍വികല്‍ കാന്‍സര്‍ ടെസ്റ്റിനായി പാപ് …

Read More »

ശൈഖ് മുഹമ്മദിന്‍െറ ‘അല്‍ ഫാരിസി’ന് ഉജ്വല അരങ്ങേറ്റം

shk

ദൂബൈ: തന്‍െറ കവിതയെ ആസ്പദമാക്കിയുള്ള നാടകം അരങ്ങിലേറുന്നത് കാണാന്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം എത്തി. ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററിലെ റാശിദ് ഹാളില്‍ ബുധനാഴ്ച രാത്രിയാണ് ‘അല്‍ ഫാരിസ്’ (അശ്വരൂഢ യോദ്ധാവ്) സംഗീത ചരിത്ര നാടകം തിങ്ങിനിറഞ്ഞ സദസ്സില്‍ അവതരിപ്പിച്ചത്. മകള്‍ ശൈഖ അല്‍ ജലീലക്കൊപ്പം നാടകം കാണാനത്തെിയ ശൈഖ് മുഹമ്മദ് മകള്‍ക്ക് നാടകത്തെക്കുറിച്ച് വിശദീകരിക്കുന്നത് കാണാമായിരുന്നു. …

Read More »

ഇന്ത്യന്‍ സ്കൂളുകളിലെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പത്ത് മുതല്‍

mschool

മസ്കത്ത്: മസ്കത്തിലെ ഇന്ത്യന്‍ സ്കൂളുകളിലെ പ്രവേശത്തിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് പുറത്തുവിട്ടു. 2016-17 വിദ്യാഭ്യാസ വര്‍ഷത്തിലേക്ക് കേന്ദ്രീകൃത പ്രവേശ സമ്പ്രദായമാണ് നടപ്പാക്കുക. ഓണ്‍ലൈനിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി പത്തുമുതല്‍ ആരംഭിക്കും. കെ.ജി ഒന്നുമുതല്‍ ഒമ്പതാം ക്ളാസ് വരെയാണ് പ്രവേശം നല്‍കുന്നത്. ഇന്ത്യന്‍ സ്കൂളുകളില്‍ മൊത്തം 45,000 സീറ്റുകളാണുള്ളത്. ഇതില്‍ അധികവും മസ്കത്തിലെ ആറ് സ്കൂളുകളിലാണുള്ളത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈവര്‍ഷം പ്രവേശമാഗ്രഹിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ …

Read More »

സാമൂഹ്യ സേവനം മൗലികാവകാശമല്ല -സുപ്രീംകോടതി

suprem-court

ന്യൂഡല്‍ഹി: സാമൂഹ്യ സേവനം മൗലികാവകാശമല്ളെന്ന് സുപ്രീംകോടതി. ശബരിമലയിലെ അന്നദാനം ദേവസ്വം ബോര്‍ഡിന് മാത്രമാക്കിയ ഹൈകോടതി വിധിക്കെതിരായ ഹരജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ശബരിമലയിലെ അന്നദാന ഫണ്ടിലേക്ക് സന്നദ്ധ സംഘടനകള്‍ക്ക് സംഭാവനകള്‍ നല്‍കാമെന്നും കോടതി പറഞ്ഞു. എന്നാല്‍, ഹൈകോടതി വിധിക്കെതിരെ സന്നദ്ധ സംഘടകള്‍ നല്‍കിയ ഹരജി പരിഗണിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. പകരം ഹരജിക്കാരോട് വീണ്ടും ഹൈകോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു. കേസുകള്‍ വേഗത്തില്‍ തീര്‍പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Read More »