Sunday , November 18 2018
Breaking News

Editor In-Charge

വെടിത്തറക്കാലിലെ ഗോപാലന്‍ ആചാരി അന്തരിച്ചു

Obit

പാലക്കുന്ന്: വെടിത്തറക്കാലിലെ ഗോപാലന്‍ ആചാരി (61) അന്തരിച്ചു. ഭാര്യ: മീനാക്ഷി. മക്കള്‍: രാജേഷ്, രാധിക. മരുമക്കള്‍: പവിത്രന്‍, രമ്യ. സഹോദരങ്ങള്‍: അമ്മാളു, രോഹിണി, സരോജിനി, മോഹനന്‍, പരേതനായ വിജയന്‍.

Read More »

കെ സുരേന്ദ്രന്റെ അറസ്റ്റ്: ബിജെപിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

K-Surendran

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ നിലയ്ക്കലില്‍വച്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിലേക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ മാര്‍ച്ച്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. സെക്രട്ടേറിയേറ്റിന്റെ അകത്തേക്ക് കടക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലീസ് തടഞ്ഞതോടെ പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പോലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ചിതറിയോടിയ പ്രവര്‍ത്തകര്‍ വീണ്ടും തിരിച്ചെത്തുകയും കെ.എസ്.ആര്‍.ടി.സി ബസ് തടയുകയും ചെയ്തു. നൂറുകണക്കിന് ബി.ജെ.പി പ്രവര്‍ത്തകരാണ് …

Read More »

കെ. സുരേന്ദ്രന്‍ കരുതല്‍ തടങ്കലില്‍

K-Surendran

നിലയ്ക്കല്‍: സന്നിധാനത്തേക്ക് പോകുന്നതിനായി നിലയ്ക്കലില്‍ എത്തിയ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സന്നിധാനത്തേക്ക് പോകുമെന്നും നെയ്യഭിഷേകം കഴിഞ്ഞേ മടങ്ങൂവെന്നും വ്യക്തമാക്കിക്കൊണ്ടാണ് കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം കാറില്‍ നിലയ്ക്കലില്‍ എത്തിയത്. എന്നാല്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എസ്.പി യതീശ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. കരുതല്‍ തടങ്കലിലാണ് അദ്ദേഹം ഇപ്പോള്‍. എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കെ. സുരേന്ദ്രനുമായി ചര്‍ച്ച നടത്തുകയും …

Read More »

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

Wind

കാസര്‍കോട് : തെക്കുകിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും 55 മുതല്‍ 65 കി. മീ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 90 കി. മീ വേഗത്തിലും കാറ്റു വീശാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ഈ മാസം 20 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളതീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി. മീ വേഗതയിലും ചില അവസരങ്ങളില്‍ 60 കി. മീ വേഗത്തിലും ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ട്. …

Read More »

പോലിസുകാരന്റെ കുത്തേറ്റ് റിട്ട ബാങ്ക് മാനേജര്‍ മരിച്ചു; പ്രതി പോലീസ് പിടിയില്‍

Death-Madhavan-Nair-and-Accused-Shyam

കാസര്‍കോട്: പോലിസുകാരന്റെ കുത്തേറ്റ് റിട്ട ബാങ്ക് മാനേജര്‍ മരിച്ചു. റിട്ട.ജില്ലാ സഹകരണ ബാങ്ക് മാനേജറും മുളിയാര്‍ ശാന്തിനഗര്‍ സ്വദേശിയുമായ ഇടയില്ലം മാധവന്‍ നായരാണ്(68) മരിച്ചത്. ഭാര്യാസഹോദരിയുടെ മകനും കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലെ പോലിസുകാരനുമായ ശ്യാം(36) ആണ് കുത്തികൊലപ്പെടുത്തിയത്.. പ്രതി സംഭവത്തിന് ശേഷം പോലിസ് പിടിയിലായി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മാധവന്റെ പന്ത്രണ്ടാം മൈലിലെ വീട്ടില്‍ വച്ചാണ് കുത്തേറ്റത്. സ്വത്തുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഉച്ചയ്ക്ക് മാധവന്റെ …

Read More »

സ്ത്രീകളുടെ അന്തസ്സിന് മുറിവേല്‍ക്കുന്നത് പുരോഗമന സമൂഹത്തിന്റെ പരാജയമാണ്- മഞ്ജു വാര്യര്‍

Manju

ജസ്റ്റ് ഫോണ്‍ വിമണ്‍’ മാസികയുടെ പുരസ്‌കാര വേദിയില്‍ കയ്യടി നേടി മഞ്ജു വാര്യര്‍. തനിക്ക് ലഭിച്ച പുരസ്‌കാരം പ്രളയത്തെ അതിജീവിച്ച കേരളത്തിനും അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകള്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് മഞ്ജു പറഞ്ഞു. പുരസ്‌കാരം ഏറ്റു വാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു മഞ്ജു. ‘പുരസ്‌കാരങ്ങള്‍ എന്നും പ്രോത്സാഹനമാണ്. എന്നെ സംബന്ധിച്ച് ഓരോ പുരസ്‌കാരവും പ്രത്യേകതയുള്ളതാണ്. ഇന്ന് ഈ പുരസ്‌കാരവേദിയില്‍ സ്ത്രീകളുടെ വിജയത്തെക്കുറിച്ചാണ് .സംസാരിക്കുന്നത്. വളരെ സന്തോഷകരമായ കാര്യങ്ങള്‍. പക്ഷേ ഞാന്‍ മറ്റൊരു കാര്യം സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നു. …

Read More »

സൗജന്യ ആരോഗ്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

Stethoscope

ഉദുമ : മാങ്ങാട് ഡ്യൂണ്‍ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ മംഗലാപുരം കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ (കെ എം സി) നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ ഈ മാസം 19 ന് തിങ്കളാഴ്ച ഡ്യൂണ്‍ സ്‌കൂളില്‍ വെച്ച് സൗജന്യ ആരോഗ്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. താഴെ പറയുന്ന വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പരിശോധന നടത്തുന്നു. ജനറല്‍ മെഡിസിന്‍, എല്ലുരോഗ വിഭാഗം, ചെവി-മൂക്ക്-നാവ് വിഭാഗം, കണ്ണ്, കുട്ടികളുടെ വിഭാഗം, ത്വക്ക് . രാവിലെ 10 …

Read More »

പള്ളത്തുമൂലയില്‍ കാര്‍ താഴ്ചയിലേക്കു മറിഞ്ഞു; ഒരാള്‍ ഗുരുതരനിലയില്‍

Accident

അഡൂര്‍: പള്ളത്തുമൂലയില്‍ കാര്‍ നൂറു അടി താഴ്ചയിലേക്കു മറിഞ്ഞു. ഓടിച്ചിരുന്ന ആള്‍ക്കു ഗുരുതരമായി പരിക്കേറ്റു. കുട്ടി ഉള്‍പ്പെടെ കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ ആദൂരിലെ ഇബ്രാഹിമിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച സന്ധ്യക്കാണ് അപകടം. ഡ്രൈവിംഗ് പരിശീലിക്കുകയായിരുന്നു ഇബ്രാഹിമെന്നു പറയുന്നു. നിയന്ത്രണം തെറ്റിയ കാര്‍ നൂറടി താഴ്ചയിലുള്ള ജയ്ഹിന്ദ് ടി.വി റിപ്പോര്‍ട്ടര്‍ പുരുഷോത്തമന്റെ വീടിന്റെ അടുക്കള ഭാഗത്തേക്കാണ് മറിഞ്ഞത്. അവിടെനിന്നു താഴെയുള്ള ബയോഗ്യാസ് ടാങ്കിലേക്കു മറിഞ്ഞതിനാല്‍ …

Read More »

തീവണ്ടിയില്‍ നിന്നും വീണ് പെണ്‍കുട്ടിക്ക് ഗുരുതരം

Train

കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടയില്‍ വീണു പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്ധ്രാ പ്രദേശ് സ്വദേശിനിയായ നബീസ (13)യാണ് മംഗ്ലൂരുവിലെ ആശുപത്രിയിലായത്. ശനിയാഴ്ച രാവിലെ 9.30 മണിയോടെ തളങ്കരയിലാണ് പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നു തെറിച്ചു വീണു പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മംഗ്ളൂരുവിലേക്കു മാറ്റി.

Read More »

മധ്യവയസ്‌കന്‍ തൂങ്ങി മരിച്ച നിലയില്‍

Hanging

അണങ്കൂര്‍: മദ്ധ്യവയസ്‌ക്കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അണങ്കൂരിലെ വിജയ(65) യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ഭാര്യ:ലളിത. മക്കള്‍: ദീപ, ദിവ്യ, ദീക്ഷിത്. സഹോദരങ്ങള്‍: ഉമേശ്, കമല.

Read More »