Saturday , September 26 2020
Breaking News

Editor In-Charge

കഴിഞ്ഞ 24 മണിക്കൂറില്‍ 10 വീടുകള്‍ ഭാഗീകമായി തകര്‍ന്നു

കാസര്‍കോട് : ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കനത്തമഴയില്‍ വിവിധയിടങ്ങളില്‍ 10 വീടുകള്‍ ഭാഗീകമായി തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ 121.64 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ജില്ലയില്‍ ഇതുവരെയായി രേഖപ്പെടുത്തിയത് 3708.02 മില്ലിമീറ്റര്‍ മഴയാണ്.

Read More »

വിദ്യാഭ്യാസ മേഖലക്കായി ചിലവഴിക്കുന്ന തുക ഭാവി തലമുറയക്കുള്ള മുതല്‍കൂട്ട്: റവന്യൂ വകുപ്പ് മന്ത്രി

കാസര്‍കോട് : നാടിന്റെ ഭാവി നിര്‍ണയിക്കുന്നത് വിദ്യാഭ്യാസമായതിനാല്‍ വിദ്യാഭ്യാസ മേഖലക്കായി ചിലവഴിക്കുന്ന തുക ഭാവി തലമുറയക്കുള്ള മുതല്‍കൂട്ടാണെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.പ്രാന്തര്‍കാവ് ഗവ യുപി സ്‌കൂളില്‍ വേണ്ടി സംസ്ഥാന സര്‍ക്കാറിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം അടിസ്ഥാന സൗകര്യവികസനം നിധിയില്‍ നിന്നും ഒരു കോടി രൂപ ചെലവിട്ടു നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ഈ അഞ്ചു വര്‍ഷത്തിനിടെ …

Read More »

ദേശീയപാതയില്‍ മഞ്ചേശ്വരത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

മഞ്ചേശ്വരം : ദേശീയപാതയില്‍ മഞ്ചേശ്വരത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് കൂറ്റന്‍ മരത്തിന്റെ ഒരു ഭാഗം ദേശീയപാതയ്ക്ക് കുറുകെ പൊട്ടിവീണത്. ഇതേ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുൂകാരും ചേര്‍ന്ന് ഒടിഞ്ഞു വീണ മരം മുറിച്ചു മാറ്റിയതിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

Read More »

ജില്ലാ ആശുപത്രിയെ തകര്‍ക്കാനുള്ള നീക്കം പാവങ്ങളോടുള്ള ക്രൂരത: എ.വേലായുധന്‍

കാഞ്ഞങ്ങാട്: കൊറോണയുടെ പേര് പറഞ്ഞ് ജില്ലാ ആശുപത്രിയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ ശ്രമം പാവങ്ങളോടുളള ക്രൂരതയാണെന്ന് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ പ്രസ്താവിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ അടിയന്തിര ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകള്‍ ജില്ലാ ആശുപത്രിയില്‍ നിന്നും മാറ്റി ജില്ലയുടെ പല സ്ഥലങ്ങളിലേക്ക് മാറ്റി കൊണ്ട് ജില്ലാ ആശുപത്രിയെ തകര്‍ക്കുകയാണ് ചെയ്യുന്നത്. കൊറോണ രോഗികളെ ചികിത്സിക്കാനെന്ന വ്യാജേന ജില്ലാ ആശുപത്രിയെ കൊറോണ ആശുപത്രിയാക്കുകയാണ്. എത്ര കൊറോണാ രോഗികള്‍ വന്നാലും ചികിത്സ …

Read More »

കടുത്ത എതിര്‍പ്പിനിടെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കി; ബില്‍ കീറിയെറിഞ്ഞു, കുത്തിയിരുന്ന് പ്രതിഷേധം

ന്യൂഡല്‍ഹി: കര്‍ഷകസമരങ്ങള്‍ക്കും പ്രതിപക്ഷ എതിര്‍പ്പിനുമിടയില്‍ ലോക്‌സഭ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയും പാസാക്കി. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയില്‍ ശബ്ദ വോട്ടോടുകൂടിയാണ് ബില്ലുകള്‍ പാസാക്കിയത്. ബില്‍ പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളികൊണ്ടാണ് ബില്ലുകള്‍ സര്‍ക്കാര്‍ പാസാക്കിയത്. ആദ്യ രണ്ടു ബില്ലുകളാണ് പാസാക്കിയത്. കരാര്‍ കൃഷി അനുവദിക്കലും ഉത്പന്ന വിപണന നിയന്ത്രണം നീക്കലും സംബന്ധിച്ച ബില്ലുകളാണിത്. ഒരു ബില്ല് കൂടി പാസാക്കാനുണ്ട്. വിവാദമായ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ നാടകീയ …

Read More »

ജില്ലയില്‍ കനത്ത മഴ തുടരുന്നു ; മധുവാഹിനി പുഴ കരകവിഞ്ഞൊഴുകി; മധൂര്‍ ക്ഷേത്രത്തില്‍ വെള്ളംകയറി

കാസര്‍കോട് : ജില്ലയില്‍ കനത്ത മഴ തുടരുന്നു. മധുവാഹിനി പുഴ കരകവിഞ്ഞൊഴുകി. മധൂര്‍ ശ്രീ മദനന്തേശ്വര ക്ഷേത്രത്തില്‍ വെള്ളം കയറി. പട്‌ള, മൊഗര്‍ തുടങ്ങി നിരവധി താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പട്‌ള ഉളിയയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വീട്ടുകാരെ ഫയര്‍ഫോഴ്‌സ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

Read More »

കാസര്‍കോട് ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കു ന്നതിനെതിരെ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

കാസര്‍കോട് : കാസര്‍കോട് ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കുന്നതിനെതിരെ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു. കോവിഡ്-19 സ്ഥിരീകരിച്ചവരെ ചികിത്സിക്കുന്നതിനു ജനറല്‍ ആശുപത്രിയിലെ പീഡിയാട്രിക്കും, ഗൈനക്കോളജിയും രോഗത്തിന്റെ തുടക്കത്തില്‍ മാറ്റിയിരുന്നു. ആ സമയത്ത് സാധാരണക്കാരായ ജനങ്ങള്‍ അനുഭവിച്ച ദുരിതം താങ്ങാവുന്നതിലേറെയായിരുന്നു. അതിര്‍ത്തി അടഞ്ഞുകിടന്ന സമയമായിരുന്നതിനാല്‍ മംഗ്‌ളൂരുവെ ആശുപത്രികളില്‍ എത്തിച്ചേരാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ആ സ്ഥിതിയില്‍ ഇന്നും വലിയ മാറ്റം വന്നിട്ടില്ല. മഞ്ചേശ്വരം കാസര്‍കോട് താലൂക്കുകളിലെ …

Read More »

മലവെള്ള പാച്ചലില്‍ ഒഴുകി പോയ രണ്ട് ബോട്ടുകള്‍ കരയ്‌ക്കെത്തിച്ചു

നീലേശ്വരം : മലവെള്ള പാച്ചലില്‍ ഒഴുകി പോയ രണ്ട് ബോട്ടുകള്‍ തീരദേശരക്ഷാപ്രവര്‍ത്തകര്‍ കരയ്‌ക്കെത്തിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് നീലേശ്വരം അഴിത്തലയില്‍ മത്സ്യബന്ധനം കഴിഞ്ഞ ശേഷം കരയോട് ചേര്‍ന്ന് നങ്കുരമിട്ട ബോട്ടുകളായ മര്‍വ്വ, അജ് വാദ് എന്നീ ബോട്ടുകള്‍ മഴവെള്ള പാച്ചലില്‍ കാണാതായത്. തിരച്ചിലിനിടെ ഒരു ബോട്ടു കണ്ടുകിട്ടി. മറ്റേബോട്ട് തൃക്കരിപ്പൂര്‍ കന്നുവീട് കടപ്പുറം ഭാഗത്ത് കടലില്‍ ഒഴുകി പോകുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫിഷറിസ് ഡെപ്യൂട്ടി ഡയരക്ടറുടെ അനുമതിയോടെ ഗാര്‍ഡുമാരായ മനു, …

Read More »

അഴിമതിയെ മറയാക്കാന്‍ സര്‍ക്കാര്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നുപി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: അഴിമതിയെ മറയാക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ സര്‍ക്കാര്‍ കൂട്ടുപിടിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ആരാണ് ഈ അടവെടുത്തതെന്ന് ജനങ്ങള്‍ക്കറിയാമെന്നും അഴിമതി ആരോപണത്തിന് മറുപടി പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ ഗ്രന്ഥമായാലും നേരായ മാര്‍ഗത്തില്‍ കൊണ്ടുവരുന്നതിന് എന്താണ് തടസമെന്നും അദ്ദേഹം ചോദിച്ചു. നയതന്ത്ര ചാനല്‍ ഉപയോഗിച്ച് ആരോപണ വിധേയരായ വ്യക്തികള്‍ പല സാധനങ്ങളും കൊണ്ടുവന്നതിനേക്കുറിച്ചാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇപ്പോഴത്തെ ആരോപണം ഈന്തപ്പഴം കൊണ്ടുവന്നതിനേക്കുറിച്ചാണ്. അതിനൊപ്പം മറ്റെന്തെങ്കിലും കൊണ്ടുവന്നോ …

Read More »

ചെങ്കള നാലാംമൈല്‍ സ്വദേശി ദുബൈയിലെ നീന്തല്‍കുളത്തില്‍ മരിച്ച നിലയില്‍: ഹൃദയാഘാതമെന്ന് സംശയം

ദുബൈ : ചേങ്കള നാലാംമൈല്‍ സ്വദേശിയായ യുവാവിനെ ദുബൈയിലെ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള#്ക്ക് വിവരം ലഭിച്ചു. ചെങ്കള നാലാംമൈലിലെ അജീര്‍ പാണുസാ (41) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നീന്തല്‍ക്കുളത്തിലിറങ്ങിയപ്പോള്‍ ഹൃദയാഘാതമുണ്ടായതാണ് മരണ കാരണമെന്ന് പറയുന്നു. മൃതദേഹം റാഷിദ് ആശുപത്രി മോര്‍ച്ചറിയിലേക്ക മാറ്റി. പരേതനായ മുഹമ്മദ് പാണുസിന്റെ ബീഫാത്തിമ്മയുടെയും മകനാണ്. ഭാര്യ : ഫര്‍സാന. മകള്‍ : ഫില ഫാത്തിമ. അജീറിന്റെ സഹോദരന്‍ ഹാരിസ് പാണൂസ് …

Read More »