Thursday , July 18 2019
Breaking News

Editor In-Charge

മൂന്നാംദിനം കേരളത്തിന്റെ സ്വര്‍ണക്കൊയ്ത്ത്; റിലേയില്‍ മൂന്ന് സ്വര്‍ണം

Athletics

റാഞ്ചി: ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ മൂന്നാം ദിനം കേരളത്തിന്റെ സ്വര്‍ണക്കൊയ്ത്ത്. റിലേയില്‍ മൂന്ന് സ്വര്‍ണം ഉള്‍പ്പെടെ മൂന്നാം ദിനം കേരളം നേടിയത് എട്ട് സ്വര്‍ണം. ഇതോടെ കേരളത്തിന്റെ ആകെ സ്വര്‍ണനേട്ടം പതിനാലായി. മൂന്നാം ദിനം നാല് വെള്ളിയും എട്ട് വെങ്കലവും കൂടി കേരളം സ്വന്തമാക്കിയിട്ടുണ്ട്. അണ്ടര്‍20 വിഭാഗത്തിന്റെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 4100 റിലേയില്‍ കേരളത്തിന്റെ ചുണക്കുട്ടികള്‍ സ്വര്‍ണം ഓടിയെടുത്തു. അണ്ടര്‍18 പെണ്‍കുട്ടികളാണ് റിലേയില്‍ കേരളത്തിനായി സ്വര്‍ണം കരസ്ഥമാക്കിയ മറ്റൊരു …

Read More »

അവഗണന, മോശം പ്രകടനം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ പ്രതിഷേധത്തിന്

Kerala-Blasters

കോഴിക്കോട്: ടീമിന്റെ മോശംപ്രകടനവും ആരാധകരോടുള്ള അവഗണനയുംമൂലം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ പ്രതിഷേധത്തിനൊരുങ്ങുന്നു. സീസണിലെ അവസാന ഹോം മത്സരത്തില്‍ നവംബര്‍ 29ന് എഫ്.സി. ഗോവയെ നേരിടുമ്പോള്‍ മഞ്ഞത്തുണികൊണ്ട് വായമൂടികെട്ടി സ്റ്റേഡിയത്തിലെത്താനാണ് തീരുമാനം. മഞ്ഞപ്പടയെന്ന ഫാന്‍സ്‌ക്ലബ്ബാണ് പ്രതിഷേധത്തിന് നേൃത്വം നല്‍കുന്നത്. ക്ലബ്ബിനോടും ഉടമ സച്ചിനോടും അചഞ്ചലമായ കൂറ് ഉറപ്പിച്ചു പ്രഖ്യാപിക്കുന്ന ആരാധകര്‍ക്ക് ടീം മാനേജ്‌മെന്റിനോടാണ് പ്രതിഷേധം. ടീം തെരഞ്ഞെടുപ്പ് മുതല്‍ പിഴച്ചനീക്കങ്ങള്‍ നടത്തിയ മാനേജ്‌മെന്റ് ആരാധകരെ വളര്‍ത്തിയെടുക്കുന്നതിന് പകരം അവഗണിക്കുന്നതിനാണ് പ്രധാന്യം നല്‍കുന്നതെന്നും …

Read More »

ഡല്‍ഹിയെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ചെന്നൈയിന്‍ ആദ്യ നാലില്‍

Chennai-win

ചെന്നൈ: ലീഗ് ഘട്ടത്തിലെ നിര്‍ണായക ഘട്ടത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ ചെന്നൈയിന്‍ എഫ്‌സിയ്ക്ക് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഉജ്ജ്വല ജയം. കഴിഞ്ഞ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ 41ന് തോല്‍പിച്ച ചെന്നൈ ടീം ഇന്നത്തെ മത്സരത്തില്‍ ഡല്‍ഹിയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പിച്ചു. ബ്ലാസ്‌റ്റേഴ്‌സുമായുള്ള കളിയ്ക്ക് മുമ്പ് അവസാന സ്ഥാനത്തായിരുന്ന ചെന്നൈയിന്‍ ആദ്യ നാലില്‍ ഇടംപിടിച്ചു. ആദ്യ പകുതിയില്‍ മൂന്ന് ഗോളിന് മുന്നിട്ടുനിന്ന ചെന്നൈയിന്‍ രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി നേടി ജയം …

Read More »

കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പ്രേതബാധ : പൂജ നടത്തിയത് വിവാദത്തില്‍ ; വിജിലന്‍സ് അന്വേഷിക്കും

KSRTC-DEPOT-POOJA

കാസര്‍കോട്: അടിക്കടി കെ.എസ്.ആര്‍.ടി.സി ബസുകള്‍ അപകടത്തില്‍ പെടുന്നത് പ്രേതബാധയാലെന്ന അന്ധവിശ്വാസത്താല്‍ എ.ടി.ഒ. യുടെ സാന്നിധ്യത്തില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പ്രത്യേക പൂജ നടത്തിയത് വിവാദത്തിലേക്ക്. ഒക്‌ടോബര്‍ 22ന് രാത്രിയാണ് പൂജ നടന്നത്. ഒരു ടെലിവിഷന്‍ ചാനലാണ് വാര്‍ത്ത പുറത്ത് വിട്ടത്. സംഭവം വിവാദമായതോടെ അന്വേഷണത്തിന് കെ.എസ്.ആര്‍.ടി.സി. എം.ഡി. ആന്റണി ചാക്കോ ഉത്തരവിട്ടു. കെ.എസ്.ആര്‍.ടി.സിയുടെ വിജിലന്‍സ് വിഭാഗമായിരിക്കും അന്വേഷണം നടത്തുക. ആയുധ പൂജയുടെ ഭാഗമായി ഗണപതി പൂജ മാത്രമാണ് നടന്നതെന്നാണ് കെ.എസ്.ആര്‍.സി അധികൃതരുടെ …

Read More »

കള്ളപ്പണക്കാരന്റെ കുടുംബയാത്രയാണ് സമത്വമുന്നേറ്റ യാത്രയെന്ന് എം സ്വരാജ്

DYFI

കോഴിക്കോട്: കള്ളപ്പണക്കാരന്‍ കുടുംബസമേതം നടത്തുന്ന ആഡംബര യാത്രയാണ് സമത്വമുന്നേറ്റ യാത്രയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ്. എസ്.എന്‍.ഡി.പിയെ ആര്‍.എസ്.എസ്സിന്റെ ഉപഷാപ്പ് ആക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിക്ക് സമനില തെറ്റിയതിനാലാണ് വി.എസ് ഉള്‍പ്പടെയുള്ള സി.പി.എം നേതാക്കള്‍ക്ക് എതിരെ ആക്ഷേപം ഉന്നയിക്കുന്നത്. എസ്.എന്‍.ഡി.പിയുടെ മറവില്‍ വെള്ളാപ്പള്ളി വര്‍ഗീയതയ്ക്ക് കുടപിടിക്കുകയാണ്. ആര്‍.എസ്.എസ് ആഗ്രഹിക്കുന്നത് ചെയ്തുകൊടുക്കുന്ന വ്യക്തിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് സ്വരാജ് കുറ്റപ്പെടുത്തി. വര്‍ഗീയതയെ എതിര്‍ക്കുന്ന കോണ്‍ഗ്രസുകാരേയും ഡി.വൈ.എഫ്.ഐയുടെ സെക്കുലര്‍ മാര്‍ച്ചിലേക്ക് സ്വാഗതം …

Read More »

പട്ടാപകല്‍ റേഷന്‍ കട ജീവനക്കാരന്റെ ബൈക്ക് കവര്‍ന്നു

Suzuki

ഉദുമ : പട്ടാപകല്‍ റേഷന്‍ കട ജീവനക്കാരന്റെ ബൈക്ക് കവര്‍ന്നതായി പരാതി. ആറാട്ടുകടവ് കണ്ണംകുളത്തെ കമലാക്ഷന്റെ കെ എല്‍ 60 ഡി 6626 നമ്പര്‍ സുസുകി ബൈക്കാണ് മോഷണം പോയത്. ഈ മാസം 18 നു രാവിലെ കണ്ണംകുളം റേഷന്‍ കടയ്ക്ക് സമീപം നിര്‍ത്തിയിട്ടതായിരുന്നു ബൈക്ക്. രാവിലെ 9 നും 11.30 നും മദ്ധ്യേയാണ് ബൈക്ക് മോഷണം പോയത്.

Read More »

ഓപ്പറേഷന്‍ അനന്ത: ബിജു രമേശിനെതിരായ ഫയല്‍ ചീഫ് സെക്രട്ടറിക്ക്

Biju-Ramesh

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ബിജു രമേശിന്റെ രാജധാനി ഹോട്ടല്‍ പൊളിച്ചുനീക്കാനുള്ള ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. റവന്യു സെക്രട്ടറിയാണ് ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. കെട്ടിടം പൊളിക്കുന്നതിനെതിരെ ബിജു രമേശ് കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ അപ്പീല്‍ നല്‍കാതെ സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക്പരാതി നല്‍കിയിരുന്നു. റവന്യു വകുപ്പ് ഇടപെട്ട് അപ്പീല്‍ കാലാവധി …

Read More »

വൈദ്യുതി കമ്പി പൊട്ടിവീണ് പശു ഷോക്കേറ്റ് ചത്തു

Cow-died

ബദിയടുക്ക: ഇടി മിന്നലിനിടെ വൈദ്യുതി കമ്പി പൊട്ടിവീണ് പശു ഷോക്കേറ്റ് ചത്തു. ചൊവ്വാഴ്ച രാത്രി ബിര്‍മിനടുക്ക പള്ളിക്ക് സമീപത്താണ് സംഭവം. രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിനിടെ വൈദ്യുതി കമ്പി പൊട്ടി വീഴുകയായിരുന്നു. കുഞ്ചാര്‍ ട്രാന്‍ഫോര്‍മറിന് കീഴിലുള്ള ചിമ്മിനിയടുക്ക, കടമ്പള, ബിര്‍മിനിയടുക്ക ഭാഗങ്ങളില്‍ വൈദ്യുതി ലൈനുകള്‍ കാലപ്പഴക്കം ചെന്ന് ദ്രവിച്ച നിലയിലാണ്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നേരത്തെ തന്നെ പരാതി നല്‍കിയെങ്കിലും അധികൃതര്‍ നിസ്സംഗത പാലിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

Read More »

അരയ്ക്കുകീഴേ തളര്‍ന്ന കുറ്റവാളിയെ പാകിസ്താന്‍ തൂക്കിലേറ്റുന്നു

hanging-Abdul-Basith

ഇസ്ലാമാബാദ്: കൊലപാതക ക്കേസില്‍ ജയിലിലടയ്ക്കപ്പെട്ട അംഗപരിമിതനായ കുറ്റവാളിയെ പാകിസ്താന്‍ തൂക്കിലേറ്റുന്നു. ജയിലിലായ ശേഷം രോഗം വന്ന് അരയ്ക്കു കീഴെ തളര്‍ന്ന അബ്ദുല്‍ ബാസിത്(43)നെയാണ് ബുധനാഴ്ച തൂക്കിലേറ്റുന്നത്. തൂക്കിക്കൊലയ്ക്കുള്ള വിലക്ക് കഴിഞ്ഞവര്‍ഷം നീക്കിയശേഷം പാകിസ്താനില്‍ തൂക്കിലേറ്റപ്പെടുന്ന 300ാമത്തെ കുറ്റവാളിയാണിയാളെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന അറിയിച്ചു. ഇത് മൂന്നാംതവണയാണ് ബാസിതിന്റെ വധശിക്ഷ നടപ്പാക്കാനുള്ള തീയതി തീരുമാനിക്കുന്നത്. ജൂലായ് 29, സപ്തംബര്‍ 22 തീയതികളില്‍ തീരുമാനിച്ചിരുന്ന വധശിക്ഷ നടപ്പാക്കല്‍ മനുഷ്യാവകാശ സംഘടനകള്‍ ഉയര്‍ത്തിയ പ്രതിഷേധങ്ങളെത്തുടര്‍ന്ന് …

Read More »

വിദ്യാര്‍ഥികളില്‍ ഭീതിയുയര്‍ത്തി നീലേശ്വരം ക്യാമ്പസില്‍ തേനീച്ചക്കൂട്ടം

Honey

നീലേശ്വരം: വിദ്യാര്‍ഥികളില്‍ ഭീതിയുയര്‍ത്തി നീലേശ്വരം ക്യാമ്പസില്‍ ഈ വര്‍ഷവും തേനീച്ചക്കൂട്ടമെത്തി. ക്യാമ്പസിന്റെ രണ്ടാം നിലയില്‍ ലൈബ്രറിയുടെ അരികില്‍ സണ്‍ഷേഡിലാണ് അഞ്ച് വലിയ തേനീച്ച കൂടുകളുള്ളത്. എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തില്‍ വന്ന് കൂടുകൂട്ടുന്ന ഇവ ജനുവരി മാസമാകുമ്പോള്‍ പോകാറുണ്ടെന്ന് അധ്യാപകര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ കൗതുകത്തോടെയും ഭീതിയോടെയുമാണ് ഇവയെ നിരീക്ഷിക്കുന്നത്. പരുന്തോ കാക്കയോ വന്ന് കൂടുകളില്‍ കൊത്തിയാല്‍ തേനീച്ച ഇളകാനുള്ള സാധ്യത ഏറെയാണ്. വിദ്യാര്‍ഥികളും ജീവനക്കാരും റിസേര്‍ച്ചിനെത്തുന്നവരുമായി മുന്നൂറ്റമ്പതോളം പേരുളള ക്യാമ്പസാണിത്. …

Read More »