Sunday , September 15 2019
Breaking News

Editor In-Charge

തലശ്ശേരിയില്‍ 17 ലക്ഷത്തിന്റെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍

Arrest

കണ്ണൂര്‍: തലശ്ശേരിയില്‍ 17 ലക്ഷത്തിന്റെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശിയെ അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി പുഞ്ചാല്‍ മുഹമ്മദ് ഇല്യാസ് ആണ് അറസ്റ്റിലായത്. യൂറോ, ഡോളര്‍, ദിബദീദര്‍ഹം എന്നിവയുള്‍പ്പെടെയുളള കറന്‍സികളാണ് ഇയാളുടെ പക്കല്‍ നിന്നും പിടികൂടിയത്.

Read More »

മുസ്ലിം ലീഗ് ഓഫീസിനു നേരെ അക്രമം : 5 എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

brocken-glass

വിദ്യാനഗര്‍ : ചെങ്കള നാലാംമൈലില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിംലീഗ് ഓഫീസിനു നേരെ അക്രമം നടത്തിയ സംഭവത്തില്‍ അഞ്ച് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രിയാണ് മുസ്ലിംലീഗ് ഓഫീസിനുനേരെ കല്ലേറുണ്ടായത്. അണങ്കൂരില്‍ നടന്ന എസ്.ഡി.പി.ഐ മേഖലാ റാലിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഒരു സംഘം ലീഗ് ഓഫീസിനുനേരെ കല്ലെറിഞ്ഞുവെന്നാണ് പരാതി. ചെര്‍ക്കളയില്‍ മൂന്നുദിവസം മുമ്പ് ലീഗ്എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ലീഗ് ഓഫീസിനുനേരെയുള്ള അക്രമമെന്നാണ് …

Read More »

കല്ലട്ര മന്‍സിലിലെ സൈനബ ഹജ്ജുമ്മ അന്തരിച്ചു

Obit-Zainaba

ഉദുമ: ഉദുമയിലെ കല്ലട്ര ഗ്രൂപ്പുകളുടെ സ്ഥാപകന്‍ വെടിക്കുന്ന് കല്ലട്ര മന്‍സിലിലെ കല്ലട്ര മാഹിന്‍ ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (78) നിര്യാതയായി. മക്കള്‍: അബ്ദുല്‍ റഹിമാന്‍, മുഹമ്മദ് കുഞ്ഞി (കല്ലട്ര കൊപ്ര ട്രഡേര്‍സ്), അബ്ദുല്ലക്കുഞ്ഞി (കല്ലട്ര സ്റ്റീല്‍ ആന്റ് സിമന്റ്‌സ്), മറിയക്കുഞ്ഞി, അബ്ബാസ് കല്ലട്ര (വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് പ്രസിഡണ്ട്, എസ്.എം.എഫ് ഉദുമ പഞ്ചായത്ത് പ്രസിഡണ്ട്), അബ്ദുല്‍ ഖാദര്‍ (കല്ലട്ര ട്രേഡേര്‍സ്) ഇബ്രാഹിം (കല്ലട്ര കൊപ്ര …

Read More »

റാഷിദിന്റെ മോചനത്തിന് വേണ്ടി മലയാളി സംഘടനകള്‍ കൈകോര്‍ക്കുന്നു

Rashid

കാഞ്ഞങ്ങാട്: സുഹൃത്തിന്റെ ചതിയില്‍ കുടുങ്ങി മയക്കുമരുന്ന് കേസില്‍ അകപ്പെട്ട് കുവൈത്ത് ജയിലില്‍ കഴിയുന്ന മീനാപ്പീസ് സ്വദേശി ചേലക്കാടത്ത് റാഷിദിന്റെ ജയില്‍ മോചനത്തിന് വേണ്ടി കുവൈത്തിലെ മലയാളി സംഘടനകള്‍ കൈകോര്‍ക്കുന്നു. അഞ്ച് വര്‍ഷം കഠിന തടവിനും ഏതാണ്ട് പത്ത് ലക്ഷം രൂപ പിഴയും വിധിക്കപ്പെട്ട് തടവറയില്‍ കഴിയുന്ന റാഷിദിന്റെ ജയില്‍ മോചനത്തിന് വേണ്ടി സുപ്രീകോടതിയെ സമീപിക്കാന്‍ കഴിഞ്ഞ ദിവസം കുവൈത്തില്‍ ചേര്‍ന്ന കര്‍മ്മസമിതി യോഗം തീരുമാനിച്ചു. നേരത്തെ കുവൈത്ത് ക്രിമിനല്‍ കോടതി …

Read More »

എന്‍ ജി ഒ സംഘ് പ്രതിഷേധ പ്രകടനം നടത്തി

N-G-O-Sangh

കാസര്‍കോട് : ജനുവരി 12 നു നടക്കുന്ന പണിമുടക്കിന്റെ മുന്നോടിയായി എന്‍ ജി ഒ സംഘിന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന സമിതി അംഗം രാജന്‍ സംസാരിച്ചു. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ജീവനക്കാരുടെ ഇടയില്‍ നിന്നും ഉയര്‍ന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു. ശമ്പള പരിഷ്‌ക്കരണം ഉടന്‍ നടപ്പിലാക്കുക, പെന്‍ഷന്‍ പ്രായം 60 വയസായി ഏകീകരിക്കുക, തസ്തികകള്‍ വെട്ടിക്കുറച്ച …

Read More »

ചെന്നൈയ്ക്ക് വ്യാപാരികളുടെ കൈതാങ്ങ്

Vyapari-Pressmeet

കാസര്‍കോട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂര്‍, കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ ചെന്നൈ പ്രളയക്കെടുതിയില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്ക് വീട് വാസയോഗ്യമാക്കുന്നതിന് ധനസഹായം നല്‍കുന്നു. വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ച് ഇതിനകം തന്നെ വെള്ളം, വസ്ത്രം, ഭക്ഷണ സാധനങ്ങള്‍ എന്നിവ എത്തിച്ചു നല്‍കിയിട്ടുണ്ട്. പ്രളയ ദുരിത ബാധിത പ്രദേശം വ്യാപാരി നേതാക്കള്‍ സന്ദര്‍ശിച്ച് നാശനഷ്ടം സംഭവിച്ചവരെ കണ്ടെത്തി ധനസഹായം നല്‍കും. ഫണ്ട് ശേഖരിക്കുന്നതിനായി കണ്ണൂര്‍ …

Read More »

ബാങ്കോട് അല്‍മദ്‌റസത്തു ദീനിയ സില്‍വര്‍ ജൂബിലി ആഘോഷം ജനു.1 മുതല്‍

Pressmeet

കാസര്‍കോട് : തളങ്കര ബാങ്കോട് അല്‍മദ്‌റസത്തു ദീനിയ സില്‍വര്‍ ജൂബിലി ആഘോഷം 2016 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ വിവിധ പരിപാടികളോടെ നടത്തുവാന്‍ മദ്രസാ കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1 നു വൈകുന്നേരം 4 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ സുലൈമാന്‍ ഹാജി ബാങ്കോട് മദ്‌റസാ പരിസരത്ത് പതാക ഉയര്‍ത്തും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂബിലി ഉദ്ഘാടനം 2 നു വൈകുന്നേരം …

Read More »

ബാറുടമകളുടെ വിരട്ടല്‍ യു.ഡി.എഫിനോട് വേണ്ട: വി.എം. സുധീരന്‍

KPCC-President-V-M-Sudheeran

തിരുവനന്തപുരം: ബാര്‍ ഉടമകളുടെ വിരട്ടല്‍ യു.ഡി.എഫിനോട് വേണ്ടെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍. തെറ്റായ പ്രചാരണം നടത്തി സര്‍ക്കാരിനെ ദുര്‍ബലമാക്കാനാണ് ശ്രമമെങ്കില്‍ നടക്കില്ല. പാവപ്പെട്ടവര്‍ക്ക് മദ്യപിക്കാനുള്ള അവസരമുണ്ടാക്കി പണമുണ്ടാക്കുന്ന ബാര്‍ ഉടമകള്‍ക്ക് സ്വാഭാവികമ.മായും നിരാശയുണ്ടാകും. ജനങ്ങള്‍ അംഗീകരിച്ച ഈ നയത്തിനെതിരെ ആരുടെ ഭാഗത്തുനിന്ന് എതിര്‍പ്പുകള്‍ ഉണ്ടായാലും തടയുമെന്ന് അദ്ദേഹം അറിയിച്ചു. ചരിത്രപ്രധാനമായ തീരുമാനമാണ് സുപ്രീം കോടതി വിധി. നാടിനെ സ്‌നേഹിക്കുന്ന, ജനതാത്പര്യമുള്ള എല്ലാവരും അത് സ്വീകരിക്കും. കെ. കരുണാകരന്‍ ആവിഷ്‌കരിച്ച്, …

Read More »

സഹോദരന്റെ കുത്തേറ്റ് യുവതി ഗുരുതര നിലയില്‍

Blood-Knife

പെര്‍ള: സഹോദരന്റെ കുത്തേറ്റ് യുവതി ഗുരുതര നിലയില്‍. പെര്‍ള പി സി റോഡിലെ പുഷ്പ (48)യെയാണ് ഗുരുതരമായി പരിക്കേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ പഞ്ചായത്ത് ഓഫീസിനു സമീപത്തു വെച്ച് സഹോദരന്‍ അശോകന്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പറയുന്നു.

Read More »

പൊതുകടം വര്‍ദ്ധിച്ചെങ്കിലും അത് ജനജീവിതത്തില്‍ പ്രതിഫലിച്ചില്ല ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ

E-Chandrashekaran-M-L-A-Statement

കേരളത്തിന്റെ പൊതുകടം 1954 മുതല്‍ 2011വരെയുള്ള കാലയളവില്‍ 78000 കോടി രൂപ എന്നുള്ളത് 2015 ആകുമ്പോഴേക്കും 1,50,000 കോടി രൂപയായി വര്‍ദ്ധിച്ചു. എന്നാല്‍ ഈ അധികബാദ്ധ്യത കേരള സമൂഹത്തിന്റെ വികസനത്തില്‍ പ്രതിഫലിച്ചിട്ടില്ലെന്ന് ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണം ഇതുവരെ നടപ്പാക്കിയിട്ടില്ല, ക്ഷേമ പെന്‍ഷനുകള്‍ നല്‍കിയിട്ടില്ല, കര്‍ഷകരുടെ ആനുകൂല്യം നടപ്പിലാക്കിയിട്ടില്ല, പിന്നെ എന്തിന് വേണ്ടിയാണ് ഈ അധിക ബാധ്യത ഉണ്ടാക്കിയതെന്ന് വെളിപ്പെടുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവനക്കാരുടെ …

Read More »