Wednesday , January 22 2020
Breaking News

Editor In-Charge

തീവ്രവാദത്തിനെതിരെ ഇന്ത്യയും പാകിസ്താനും ഒന്നിക്കണം -സൂഫിഫോറം

ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരെ ഇന്ത്യയും പാകിസ്താനും യോജിച്ച് പോരാടണമെന്ന് ലോക സൂഫിഫോറം ആവശ്യപ്പെട്ടു. ഈ രണ്ടു രാജ്യങ്ങളും പരസ്പരം യുദ്ധം ചെയ്യാനുപയോഗിക്കുന്ന പണം തീവ്രവാദത്തെ നേരിടാന്‍ യോജിച്ച് ഉപയോഗിക്കുകയാണ് വേണ്ടതെന്ന നിര്‍ദേശവും സൂഫിഫോറം മുന്നോട്ടുവെച്ചു. എല്ലാതരത്തിലുള്ള തീവ്രവാദ സംഘടനകളില്‍നിന്നും മുസ്ലിംകള്‍ വിട്ടുനില്‍ക്കണമെന്ന പ്രഖ്യാപനത്തോടെ നാലു ദിവസം നീണ്ട ലോക സൂഫിഫോറം സമാപിച്ചു. ഇന്ത്യയും പാകിസ്താനും നാലു യുദ്ധങ്ങള്‍ നടത്തിയിട്ടും രണ്ടിലൊരു രാജ്യവും ഇല്ലാതായിട്ടില്‌ളെന്ന് സൂഫിഫോറത്തിന്റെ സമാപനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ പാകിസ്താന്‍ കേന്ദ്രമായ …

Read More »

വീടിന് തീപ്പിടിച്ചു; ഗൃഹനാഥന്‍ പൊള്ളലേറ്റ് ഗുരുതരനിലയില്‍

തൃക്കരിപ്പൂര്‍: വീടിന് തീപ്പിടിച്ച് അറുപതുകാരന് ഗുരുതരമായി പൊള്ളലേറ്റു. പൂച്ചോല്‍ സ്വദേശിയും പാചക വിദഗ്ധനുമായ സി.രാഘവനെയാണ് (60) ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്?പത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് രാഘവന്റെ മുറിയില്‍ തീപ്പടര്‍ന്നത്. ശബ്ദം കേട്ട് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീയണച്ചാണ്. രാഘവനെ രക്ഷപ്പെടുത്തിയത്. മുറിയിലെ അലമാര, മേശ തുടങ്ങിയവയും കിടക്കയും പൂര്‍ണമായി കത്തിനശിച്ചു.ജനല്‍ച്ചില്ലുകള്‍ പൊട്ടിത്തെറിച്ചു. നടക്കാവില്‍ നിന്നുള്ള അഗ്‌നിരക്ഷാസേനയും ചന്തേര പോലീസും സ്ഥലത്തെത്തി.

Read More »

മണി കടുത്ത നിരാശയിലായിരുന്നുവെന്ന് സഹായികള്‍

തൃശ്ശൂര്‍: നടന്‍ കലാഭവന്‍ മണി മരിക്കും മുമ്പ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹായികള്‍ മൊഴി നല്‍കി. മണി കടുത്ത നിരാശയിലായിരുന്നുവെന്നും പോലീസ് കസ്റ്റടിയിലുള്ള അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവര്‍ പോലീസിനോട് പറഞ്ഞു. കരള്‍ രോഗമാണ് മണിയെ സമ്മര്‍ദ്ദത്തിലാക്കിയതെന്നും പലപ്പോഴും തങ്ങളോട് മറ്റു ജോലി അന്വേഷിക്കാന്‍ അദ്ദേഹം പറയാറുണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. തനിക്ക് ഇനി അധികം നാളുകളില്ലെന്നും അതുകൊണ്ട് തന്റെ കൂടെ നിന്നിട്ട് കാര്യമില്ലെന്നും പലപ്പോഴും പറഞ്ഞിരുന്നതായാണ് ഇവര്‍ പറയുന്നത്. …

Read More »

അശ്ലീല ചുവയോടെ അധ്യാപികയെ നോക്കിയതിന് ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസ്

ബേക്കല്‍ : അശ്ലീല ചുവയോടെ അധ്യാപികയെ നോക്കിയെ പരാതിയില്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസ്. ചാത്തങ്കൈ എല്‍ പി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ലക്ഷ്മണനെതിരെയാണ് സ്‌കൂളിലെ ഒരു അധ്യാപിക നല്‍കിയ പരാതിയെ തുടര്‍ന്ന് ബേക്കല്‍ പോലീസ് കേസെടുത്തത്. ഹെഡ്മാസ്റ്റര്‍ തന്നെ അശ്ലീല രീതിയില്‍ നോക്കിയെന്ന് കാണിച്ചാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് ബേക്കല്‍ എസ്. ഐ ആദംഖാന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Read More »

പയ്യന്നൂരില്‍ സി.കൃഷ്ണന്‍ തന്നെ; ബേപ്പൂരില്‍ വി.കെ.സി മമ്മദ്‌കോയ

തിരുവനന്തപുരം: പയ്യന്നൂരില്‍ സി. കൃഷ്ണന്റെയും ബേപ്പൂരില്‍ വി.കെ.സി മമ്മദ്‌കോയയുടെയും സ്ഥാര്‍ത്ഥിത്വത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അംഗീകാരം. നിയമസഭാ തെരഞ്ഞെപ്പിലെ എല്‍.ഡി.എഫ് സ്ഥാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പലയിടങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിലൊന്നായിരുന്നു പയ്യന്നൂരിലെ സിറ്റിംഗ് എം.എല്‍.എ ആയ സി. കൃഷ്ണന്റേത്. പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വം ആണ് കൃഷ്ണന്റെ സ്ഥാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ചത്. എന്നാല്‍, ഈ പരാതി പരിഗണിക്കേണ്ടതില്‌ളെന്ന് സി.പി.എം സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. എളമരം കരീം സിറ്റിംഗ് എം.എല്‍.എ ആയ ബേപ്പൂര്‍ മണ്ഡലത്തില്‍ …

Read More »

മണല്‍ക്ഷാമം -നിര്‍മാണ മേഖല പ്രതിസന്ധിയില്‍ മുഖ്യമന്ത്രി ഇടപെടണം എസ്.ടി.യു

കാസര്‍കോട്: രൂക്ഷമായ മണല്‍ ക്ഷാമം മൂലം ജില്ലയിലെ കെട്ടിട നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയെ നേരിടുകയും ഈ മേഖലയിലെ തൊഴിലാളികള്‍ പൂര്‍ണമായും പട്ടിണിയിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇ മണല്‍ വിതരണം പുനരാരംഭിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് എ അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു. മണല്‍ കിട്ടാനില്ലാതെ സര്‍ക്കാറിന്റെയും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ധനസഹായത്തോടെ ആരംഭിച്ച വീടുകളുടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. മാര്‍ച്ച് അവസാനിക്കുന്നതിന് …

Read More »

ഉളിയത്തടുക്കയില്‍ റോഡ് ഉപരോധം : 50 പേര്‍ക്കെതിരെ കേസ്

വിദ്യാനഗര്‍: പൊട്ടിപ്പൊളിഞ്ഞ് ദുരിതപൂര്‍ണ്ണമായ ഉളിയത്തടുക്ക-സീതാംഗോളി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 50 ഓളം പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. ശനിയാഴ്ച രാവിലെയാണ് സമരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്.

Read More »

വിഷം കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മഞ്ചേശ്വരം : വിഷം കഴിച്ച് ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മിയാപ്പദവ് കുളവയലിലെ സമീറിന്റെ ഭാര്യ നഫീസ (40)യാണ് മംഗ്‌ളൂരു ആശുപത്രിയില്‍ വെച്ച് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്. ഈ മാസം ഏഴിനു രാവിലെയാണ് നഫീസയെ വിഷം അകത്ത് ചെന്ന നിലയില്‍ വീട്ടിനകത്ത് കണ്ടെത്തിയത്. ഉടന്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചതായിരുന്നു. മക്കളില്ല.

Read More »

വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിലെ അക്രമം : രണ്ടു പേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം : ബുധനാഴ്ച രാത്രി വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിലുണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റില്‍. മിയാപ്പദവിലെ ആസിഫ് (28), ഉപ്പള പച്ചിലംപാറയിലെ കലന്തര്‍ (29) എന്നിവരെയാണ് മഞ്ചേശ്വരം എസ് ഐ പി പ്രമോദ് അറസ്റ്റ് ചെയ്തത്. ചെക്ക്‌പോസ്റ്റില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ച് വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവത്തില്‍ പ്രകോപിതരായ ഒരു സംഘമാണ് അക്രമം അഴിച്ചുവിട്ടത്. സംഭവത്തില്‍ നാലു കേസുകളിലായി 200 പേരെ പ്രതി ചേര്‍ത്തിരുന്നു.

Read More »

ആധിപത്യം പുലര്‍ത്തുന്നവരെ അധികാരത്തിലേറ്റരുത്: കര്‍ദിനാള്‍ ആലഞ്ചേരി

കൊച്ചി: ആധിപത്യം പുലര്‍ത്തുന്നവരെ അധികാരത്തില്‍ എത്തിക്കരുതെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അധികാരം ആധിപത്യത്തിന് വേണ്ടിയല്ല. വിനയപൂര്‍വം ശുശ്രൂഷ ചെയ്യുന്നവരാണ് അധികാരത്തില്‍ വരേണ്ടതെന്നും കര്‍ദിനാള്‍ ആലഞ്ചേരി പറഞ്ഞു. ആധിപത്യം പുലര്‍ത്തുന്നവരെ അധികാരത്തിലേറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം. ശുശ്രൂഷ ചെയ്യുന്നവരെ വേണം സമൂഹത്തിന്റെ നേതൃസ്ഥാനത്ത് കയറ്റി ഇരുത്തേണ്ടതെന്നും കര്‍ദിനാള്‍ ആലഞ്ചേരി വ്യക്തമാക്കി. ഓശാന ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ നല്‍കിയ സന്ദേശത്തിലാണ് ഇക്കാര്യമറിയിച്ചത്.

Read More »