Thursday , July 18 2019
Breaking News

Editor In-Charge

ചെമ്മനാട് യു പി സ്‌കൂളില്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിയെ ക്ലാസിനകത്താക്കി പൂട്ടി അധികൃതര്‍ സ്ഥലം വിട്ടു

LKG

കാസര്‍കോട്: എല്‍.കെ.ജി വിദ്യാര്‍ത്ഥിയെ ക്ലാസിനകത്താക്കി വാതിലും ഗേറ്റും പൂട്ടി അധികൃതര്‍ സ്ഥലം വിട്ടു. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അധികൃതരെത്തി ക്ലാസ് മുറി തുറന്ന് വിദ്യാര്‍ത്ഥിയെ ബന്ധുക്കള്‍ക്ക് കൈമാറി. വെള്ളിയാഴ്ച വൈകിട്ട് ചെമ്മനാട് ഗവ. യു.പി സ്‌കൂള്‍ വെസ്റ്റിലാണ് സംഭവം. കോളിയാട്ടെ ബി. ഫൈസലിന്റെ മകന്‍ മുഹമ്മദ് റാഫിയാണ് ക്ലാസ് മുറിക്കകത്ത് പെട്ടുപോയത്. എല്‍.കെ.ജി വിദ്യാര്‍ത്ഥികളെ രണ്ട് മണിക്കും മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ നാലു മണിക്കുമാണ് വിട്ടയക്കാറ്. റാഫി നാല് …

Read More »

ലോകകപ്പ് യോഗ്യത : ബ്രസീല്‍ – അര്‍ജന്റീന മത്സരം സമനിലയില്‍

brazil-argentina

ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് യോഗ്യത റൗണ്ടിലെ ബ്രസീല്‍ അര്‍ജന്റീന ക്ലാസ്സിക് പോരാട്ടം സമനിലയില്‍ കലാശിച്ചു. മഴമൂലം ഒരു ദിവസം മാറ്റിവെച്ച മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. സ്വന്തം തട്ടകത്തിലെ മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത അര്‍ജന്റീനയായിരുന്നു. 33ാം മിനിറ്റില്‍ ഡിമരിയയും ഹിഗ്വെയ്‌നും ചേര്‍ന്ന് നടത്തിയ മുന്നേറ്റം ലാവെസി പിഴയ്ക്കാതെ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ആതിഥേയര്‍ മുന്നിലെത്തി. പകുതി സമയത്ത് ഒരു ഗോളിന് പിന്നിലായ ശേഷം ഉണര്‍ന്നു …

Read More »

നാലുസെന്റ് ഭൂമി പാര്‍ട്ടിക്ക് നല്കി ബര്‍ലിന്‍

Berlin-Kunhanandan-Nair

കണ്ണൂര്‍: കമ്പില്‍ ടി.സി.ഗേറ്റിനടുത്തുള്ള തന്റെ നാലുസെന്റ് സ്ഥലം സി.പി.എമ്മിന് ഓഫീസ് പണിയാന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ സൗജന്യമായി നല്കി. വെള്ളിയാഴ്ച തന്റെ വീട്ടിലെത്തിയ സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജനും സംഘത്തിനും ഇതുസംബന്ധിച്ച രേഖകള്‍ കൈമാറി. വര്‍ഷങ്ങള്‍ക്കുശേഷം വീട്ടിലെത്തിയ സി.പി.എം. നേതാക്കളെ ബര്‍ലിന്‍ ഹാര്‍ദമായി സ്വീകരിച്ചു. തന്റെ ശേഖരത്തിലുള്ള 2000 പുസ്തകങ്ങളും അദ്ദേഹം പാര്‍ട്ടിക്ക് കൈമാറി. സി.പി.എമ്മിന്റെ വലതുപക്ഷ വ്യതിയാനത്തെ ശക്തമായി വിമര്‍ശിച്ച ബര്‍ലിനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. ആ കാലയളവില്‍ കടുത്ത …

Read More »

ലോക പ്രമേഹ ദിനം : പ്രതിരോധ സന്ദേശ റാലി സംഘടിപ്പിച്ചു

Rally

കാസര്‍കോട് : ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി പ്രമേഹ പ്രതിരോധ സന്ദേശ റാലി സംഘടിപ്പിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രി, ഐ എം എ, റോട്ടറി ക്ലബ്ബ് കാസര്‍കോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് റാലി സംഘടിപ്പിച്ചത്. റാലി ജനറല്‍ ആശുപത്രി പരിസരത്ത് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഫ്‌ലാഗ് ഓഫ് ചെയ്തു.

Read More »

എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുടെ മരണം: സഹപാഠികള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

Varsh-Alva

പുത്തൂര്‍: വിവേകാനന്ദ കോളേജിലെ രണ്ടാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി വര്‍ഷ ആല്‍വയുടെ മരണത്തില്‍ രണ്ട് സഹപാഠികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ കോടതി ഉത്തരവായി. പുത്തൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സി.കെ.ബസവരാജിന്റെതാണ് ഉത്തരവ്. വര്‍ഷയുടെ പിതാവും വിമുക്തഭടനുമായ മംഗളൂരു കൊഞ്ചാടിയിലെ ദയാനന്ദ് ആല്‍വ ഫയല്‍ചെയ്ത സ്വകാര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഇതേ കോളേജിലെ വിദ്യാര്‍ഥികളായ സുകേഷ് രാജ്, രചന എന്നീ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുക്കാനാണ് ഉത്തരവ്. 2014 സപ്തംബര്‍ 23ന് നടന്ന ദുരൂഹമരണത്തില്‍ റെയില്‍വേ പോലീസ് …

Read More »

കുഡ്‌ലു ബാങ്ക് കവര്‍ച്ച : പ്രതികളെ പിടികൂടിയ പോലീസുകാരെ അനുമോദിക്കുന്നു

Pressmeet

കാസര്‍കോട്: കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് കൊള്ളയടിക്കപ്പെട്ട മുതല്‍ വീണ്ടെടുക്കുകയും കൊള്ളക്കാരെ പിടിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ ബാങ്ക് ഭരണസമിതിയും സഹകാര്‍ ഭാരതിയും ചേര്‍ന്ന് ആദരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച 11 മണിക്ക് കാസര്‍കോട് സഹകരണ ബാങ്ക് സെന്റിനറി ഹാളിലാണ് പരിപാടി. ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസിന്റെ നേതൃത്വത്തില്‍ കേസന്വേഷണത്തിന്റെ ഭാഗമായ 30 പോലീസ് ഉദ്യോഗസ്ഥരെയാണ് അനുമോദിക്കുക. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് പി.സി.രാമന്‍, ജോയന്റ് രജിസ്ട്രാര്‍മാരായ …

Read More »

ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണം; ഫ്രാന്‍സില്‍ അടിയന്തിരാവസ്ഥ

France-Police

പാരീസ്: ചരിത്രത്തില്‍ ഫ്രാന്‍സ് നേരിടുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. വിനോദ സഞ്ചാര ഭൂപടത്തില്‍ പ്രധാന സ്ഥാനം നേടിയ പാരീസ് ഒറ്റ രാത്രി കൊണ്ട് ചോരപ്പുഴ ഒഴുകുന്ന നഗരമായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും സംശയം നീളുന്നത് ഇസ്‌ലാമിക് സ്റ്റേറ്റ്‌സിലേക്കാണ്. ആക്രമണത്തിന്റെ തീവ്രതയും വ്യാപ്തിയും അല്‍ ഖ്വെയ്ദയടക്കമുള്ള തീവ്രവാദ സംഘടനയുടെ രീതിയോട് സാമ്യമുള്ളതാണ്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് അറിയാമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദ് പറഞ്ഞത്. ജനുവരിയില്‍ ചാര്‍ലി ഹെബ്ദോ മാസികയുടെ …

Read More »

സച്ചിന്റെ പേരു ചോദിച്ച് ബ്രിട്ടീഷ് എയര്‍വെയ്‌സ്; സോഷ്യല്‍ മീഡിയയില്‍ വന്‍പ്രതിഷേധം

Sachin-Tendulkar

ഹൂസ്റ്റണ്‍(യുഎസ്): ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മുഴുവന്‍ പേരു ചോദിച്ച് ട്വീറ്റ് ചെയ്ത ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ നടപടിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ സേവനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയുള്ള സച്ചിന്റെ ട്വീറ്റിന് മറുപടിയായാണ് ബ്രിട്ടീഷ് എയര്‍വെയ്‌സ് മുഴുവന്‍ പേരും അഡ്രസ്സും ചോദിച്ച് മറുപടി ട്വീറ്റ് ചെയ്തത്. സച്ചിനുണ്ടായ അസൗകര്യത്തില്‍ ഖേദം രേഖപ്പെടുത്തിയാണ് ട്വീറ്റെങ്കിലും ക്രിക്കറ്റ് ഇതിഹാസത്തിന്റെ പേരു ചോദിച്ച നടപടി സച്ചിനെ അപമാനിക്കലാണെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധമുയരുന്നത്. ക്രിക്കറ്റ് …

Read More »

പാരിസില്‍ ഭീകരാക്രമണം, സ്‌ഫോടനങ്ങളിലും വെടിവെപ്പിലും 150 മരണം

Paris-Attack

പാരിസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ ആറു സ്ഥലങ്ങളില്‍ നടന്ന ആക്രമണങ്ങളിലും സ്‌ഫോടനങ്ങളിലുമായി 150 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. സ്ഥിതിഗതികള്‍ നേരിടാന്‍ ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ പാരീസിലെ ബാറ്റക്ലാന്‍ തിയേറ്ററില്‍ കലാപരിപാടി ആസ്വദിക്കാനെത്തിയവരെ തോക്കുധാരികള്‍ ബന്ദികളാക്കിയ ശേഷം നിര്‍ദയം വെടിവെക്കുകയായിരുന്നു. ഇവിടെ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. തിയേറ്ററിനു പുറത്ത് അഞ്ച് സ്‌ഫോടനങ്ങള്‍ നടന്നു. പാരിസിലെ ലെ പെറ്റീ കംബോജെ റെസ്റ്റോറന്റില്‍ ഒരാള്‍ നടത്തിയ വെടിവെയ്പില്‍ 11 പേര്‍ …

Read More »

ഓട്ടോഡ്രൈവറെ കുത്തിയസംഘം സംഭവത്തിന് മുമ്പ് സ്ഥലത്തെ സി സി ടി വി ക്യാമറ തകര്‍ത്തു

Blood

കാസര്‍കോട്: നഗരത്തിലെ ഓട്ടോഡ്രൈവര്‍ ചൂരി ബട്ടംപാറയിലെ സന്ദീപി(34)നെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഘം സംഭവത്തിന് മുമ്പ് സ്ഥലത്തെ നിരീക്ഷണക്യാമറ തകര്‍ത്തതായി കണ്ടെത്തി. അതുകൊണ്ടുതന്നെ നിരീക്ഷണക്യാമറ വഴി പ്രതികളെ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമം പരാജയപ്പെട്ടു. സന്ദീപ് വധശ്രമകേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. കാസര്‍കോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ 1.45നാണ് കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപത്തെ ഓട്ടോ സ്റ്റാന്റില്‍ വെച്ച് സന്ദീപിന് കുത്തേറ്റത്. …

Read More »