Wednesday , January 22 2020
Breaking News

Editor In-Charge

ഹോട്ടല്‍ തൊഴിലാളി കിണറ്റില്‍ വീണ് മരിച്ചു

മഞ്ചേശ്വരം: ബങ്കര മഞ്ചേശ്വരം ഹൊസബെട്ടുവിലെ പാണ്ഡ്യാലയില്‍ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ ഇക്ബാല്‍ (24) കിണറ്റില്‍വീണ് മരിച്ചു. മഞ്ചേശ്വരത്തെ ജ്യോതി ഹോട്ടല്‍ തൊഴിലാളിയാണ്. വെള്ളിയാഴ്ച രാവിലെ മുതല്‍ ഇഖ്ബാലിനെ കാണാതായിരുന്നു. ഹോട്ടലിനുസമീപത്തെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. .ഉപ്പളയില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. മൃതദേഹം മംഗല്‍പാടി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍. സഹോദരങ്ങള്‍: ഖാദര്‍, റഫീഖ്.

Read More »

ലാന്‍ഡ് ലൈന്‍ മൊബൈലില്‍, ആപ്പുമായി ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: ബി.എസ്.എന്‍.എല്‍ പുതുതായി പുറത്തിറക്കുന്ന ആപ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചാല്‍ മൊബൈല്‍ ഫോണില്‍, ലാന്‍ഡ് ലൈന്‍ ഉപയോഗിക്കാം. ഏപ്രില്‍ രണ്ടു മുതല്‍ ഈ ആപ് ലഭ്യമായി തുടങ്ങും. ഈ സൗകര്യം ഉപയോഗിക്കുന്നതിന് മാസവാടക പോലെ നിശ്ചിത നിരക്ക് ഉണ്ടെങ്കിലും കാള്‍നിരക്കുകളെ അത് ബാധിക്കില്ല. ഫിക്സഡ് മൊബൈല്‍ ടെലിഫോണ്‍ സര്‍വിസ് (എഫ്.എം.ടി) എന്ന ഈ സംവിധാനത്തിലൂടെ ലോക്കല്‍ കാള്‍ നിരക്കില്‍ ലോകത്തിന്‍െറ ഏതു ഭാഗത്തിരുന്നും ഐ.എസ്.ഡി കാള്‍ ചെയ്യാനാകും. മൊബൈല്‍ ഫോണുകള്‍ …

Read More »

ഭൗമ മണിക്കൂര്‍ ദിനാചരണം ഇന്ന്

തിരുവനന്തപുരം: കാലാവസ്ഥവ്യതിയാനത്തെ പ്രതിരോധിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഒരുമിച്ചുപ്രവര്‍ത്തിക്കുന്ന വേളയില്‍ കേരളത്തിലും ഭൂമിയുടെ രക്ഷക്കായി ഭൗമ മണിക്കൂര്‍ ആചരിക്കും. ആചരണത്തിന്‍റെ ഭാഗമായി വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, പ്രധാന ചരിത്രസ്മാരകങ്ങള്‍ തുടങ്ങി രാഷ്ട്രപതിഭവന്‍ വരെ ഒരു മണിക്കൂര്‍ ലൈറ്റുകള്‍ ഓഫാക്കും. ഭൂമിയുടെ രക്ഷക്കായി എല്ലാവരും ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെയുള്ള ഒരുമണിക്കൂര്‍ വൈദ്യുതോപകരണങ്ങളെല്ലാം ഓഫ് ചെയ്ത് ബഹുജന കൂട്ടായ്മയില്‍ സഹകരണവും സാന്നിധ്യവും ഉറപ്പാക്കണമെന്ന് ഊര്‍ജ മന്ത്രി ആര്യാടന്‍ മുഹമ്മദ് അഭ്യര്‍ഥിച്ചു. ആവശ്യമില്ലാത്ത വൈദ്യുതോപകരണങ്ങള്‍ …

Read More »

ദുബൈ – റഷ്യ വിമാനം തകര്‍ന്ന് 61 മരണം

മോസ്കോ: ദുബൈയിൽ നിന്നും റഷ്യയിലേക്ക് പോയ യാത്രാവിമാനം തകർന്ന് വീണ് 61 പേർ മരിച്ചു. തെക്കൻ റഷ്യയിലെ റസ്റ്റേവ് ഒാൺ ഡോണിൽ ലാൻഡിങ്ങിനിടെയാണ് അപകടം. ഇറങ്ങുന്നതിനിടെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. 53 യാത്രക്കാരും ആറ് ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. റഷ്യന്‍ സമയം പുലര്‍ച്ചെ 3.50 നായിരുന്നു അപകടം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 10.38 നാണ് വിമാനം പുറപ്പെട്ടത്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് റൺവേ കാണാൻ സാധിക്കാതിരുന്നതാണ് …

Read More »

എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത മധ്യവയസ്‌കനെതിരെ കേസ്

പള്ളിക്കര: പള്ളിക്കരയില്‍ താമസിക്കുന്ന എട്ടു വയസ്സുകാരിയെ മധ്യവയസ്‌കന്‍ ബലാത്സംഗം ചെയ്തു. കുട്ടിയെ പ്രലോഭിപ്പിച്ച് മറ്റൊരിടത്തേക്ക് കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. തെക്കന്‍ ജില്ലക്കാരനും മത്സ്യ ബന്ധന തൊഴിലാളിയുമായ വര്‍ഗീസിനെ (56) ഇതുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. കുട്ടിയെ ജില്ലാശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയയാക്കി. വര്‍ഗീസിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു. ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു പ്രേമന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Read More »

യു ഡി എഫ്-എല്‍ ഡി എഫ് ഭരണം കേരളത്തെ ദേശവിരുദ്ധരുടെ വിളനിലമാക്കി മാറ്റി : സി കെ പത്മനാഭന്‍

കാസര്‍കോട്: കഴിഞ്ഞ ആറ് പതിറ്റാണ്ട് നീണ്ട യുഡിഎഫ് എല്‍ഡിഎഫ് ഭരണം കേരളത്തെ ദേശ വിരുദ്ധരുടെ വിളനിലമാക്കി മാറ്റിയെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് സി.കെ.പത്മനാഭന്‍ പറഞ്ഞു. വിധ്വംസക ശക്തികളുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് ഇത്രയും വര്‍ധിക്കാനുള്ള ഉത്തരവാദികള്‍ ഇത് വരെ മാറിമാറി ഭരിച്ചവരാണ്. അവരുടെ ഭരണ വൈകൃതങ്ങളുടെ ഫലമാണത്. ഭരതത്തിന്റെ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കേരളത്തെ അണി നിരത്തുകയെന്നത് ശ്രമകരമായ ദൗത്യമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ നമ്മുക്കതിന് കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഞ്ചേശ്വരം …

Read More »

കൗമാരക്കാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ഹൈദരാബാദ്: പണത്തിനുവേണ്ടി പത്താം ക്‌ളാസില്‍ പഠിക്കുന്ന 15 വയസുകാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ബുധനാഴ്ച വൈകിട്ട് ഹൈദരാബാദിലെ വീടിനടുത്തെ ഷെഹിനായത്ഗുഞ്ചില്‍ നിന്നാണ് അഭയ് എന്ന വിദ്യാര്‍ഥിയെ കാണാതായത്. വീട്ടില്‍ നിന്ന് സ്‌കൂട്ടറില്‍ പുറത്തുപോയ അഭയ് പിന്നീട് തിരിച്ചു വന്നില്ല. കുട്ടിക്കുവേണ്ടി അന്വേഷണം തുടരുന്നതിനിടയിലാണ് സെക്കന്ദരാബാദിനടുത്ത് കൈ ബന്ധിച്ച നിലയില്‍ മൃതദേഹം പെട്ടിക്കുള്ളില്‍ കണ്ടത്തെിയത്. അഭയിനെ കാണാതായ ദിവസം കുട്ടിയെ തങ്ങള്‍ തട്ടിക്കൊണ്ടു പോയതാണെന്നും വിട്ടു …

Read More »

ജെ എന്‍ യു വിദ്യാര്‍ത്ഥികളായ ഉമറിനും അനിര്‍ബനും ജാമ്യം

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ ആയ ഉമര്‍ ഖാലിദിനും അനിര്‍ബെന്‍ ഭട്ടാചാര്യക്കും ജാമ്യം. ഉപാധികളോടെ ആറ് മാസത്തെ ഇടക്കാല ജാമ്യം ആണ് ഇരുവര്‍ക്കും പാട്യാല കോടതി അനുവദിച്ചത്. ഇരുവരും 25000 രൂപ കെട്ടിവെക്കണം. കൂടാതെ ഡല്‍ഹി വിട്ട് പോവാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു. ഫെബ്രുവരി ഒമ്പതിന് ജെ.എന്‍.യു കാമ്പസില്‍ നടന്ന അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ചാണ് ഇരുവരെയും പൊലീസ് അറസറ്റ് ചെയ്തത്. ഇതേകുറ്റത്തിന് അറസ്റ്റിലായ ജെ.എന്‍.യു …

Read More »

ട്വന്റി20 ലോകകപ്പ്: ന്യൂസിലന്‍ഡിന് രണ്ടാം ജയം

ധര്‍മശാല: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ ആസ്‌ട്രേിലിയക്കെതിരെ ന്യൂസിലാന്‍ഡിന് എട്ട് റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിനെ ഉയര്‍ത്തിയ 143 റണ്‍സിനെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ ആസ്‌ട്രേലിയക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. മൂന്ന് ഓവറില്‍ 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് പിഴുത ് കിവീസ് ബൗളിംഗ് നിരയില്‍ തിളങ്ങിയ മിച്ചല്‍ മക്ലെഗനാഹനാണ് മാന്‍ ഓഫ് ദ മാച്ച്. ആദം മില്‍നെയും മിച്ചല്‍ സാന്റ്‌നറും രണ്ടു …

Read More »

തിരഞ്ഞെടുപ്പോടെ സി പി എമ്മിനെ ജനങ്ങള്‍ തൂത്തെറിയും : മുഖ്യമന്ത്രി

കാസര്‍കോട് : അക്രമങ്ങളും വികസന വിരുദ്ധ സമീപനവും മുഖമുദ്രയാക്കിയ സി പി എമ്മിനെ ജനങ്ങള്‍ വരുന്ന തിരഞ്ഞെടുപ്പോടുകൂടി തൂത്തെറിയുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന യു ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ചര്‍ച്ച ചെയ്യുന്നത് ഭരണത്തുടര്‍ച്ച ഉണ്ടാകുമോ എന്നതാണ്. യുഡിഎഫ് സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ രണ്ട് എം എല്‍ എമാരുടെ ഭൂരിപക്ഷം മാത്രമാണ് ഉണ്ടായിരുന്നത്. ഈ സര്‍ക്കാരിന് …

Read More »