Tuesday , June 18 2019
Breaking News

Editor In-Charge

സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട്ട് ബി.ജെ.പി നേതാവ് രാജിവെച്ചു

BJP-leader-Ajayakumar

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ബി.ജെ.പി നേതാവ് അജയകുമാര്‍ നെല്ലിക്കാടിന് പാര്‍ട്ടി നേതൃത്വം സീറ്റ് നിഷേധിച്ചതിന് പിന്നാലെ അജയകുമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബി.ജെ.പിയുടെ നഗരസഭയിലെ തന്നെ ഏറ്റവും ഉറച്ച സീറ്റായ അത്തിക്കോത്ത് വാര്‍ഡില്‍ അജയന്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കും. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ കല്ല്യാണ്‍ റോഡാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി. പാര്‍ട്ടി നേതൃത്വം തീരുമാനിക്കാതെ അജയകുമാര്‍ അത്തിക്കോത്ത് വാര്‍ഡില്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയത് തന്നെ ശരിയായ കീഴ്‌വഴക്കമല്ലെന്നാണ് ജില്ലാ നേതൃത്വം …

Read More »

പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചൂടേറി: ജില്ലയില്‍ സമര്‍പ്പിച്ചത് 5,295 പത്രികകള്‍

Muslim-League-Candidates-Nomination-submitted

കാസര്‍കോട്: ത്രിതല പഞ്ചായത്ത്മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കല്‍ അവസാനിച്ചതോടെ ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചൂടേറി. ജില്ലയില്‍ മൊത്തം 5,295 പത്രികകളാണ് സമര്‍പ്പിച്ചത്. ജില്ലാ പഞ്ചായത്തില്‍ 136 പത്രികകളും ബ്ലോക്ക് പഞ്ചായത്തുകളില്‍ 474 പത്രികകളും നഗരസഭകളില്‍ 662 പത്രികകളും പഞ്ചായത്തുകളില്‍ 4203 പത്രികകളുമാണ് ആകെ സമര്‍പ്പിച്ചത്. 169 പേര്‍ പത്രിക സമര്‍പ്പിച്ച കുമ്പള പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പത്രിക നല്‍കിയത്. ഇവിടെ 84 പുരുഷന്മാരും 85 വനിതകളും പത്രിക …

Read More »

വാഹനാപകടം : സി.പി.എം ലോക്കല്‍ സെക്രട്ടറിക്ക് എട്ട് ലക്ഷം നഷ്ടപരിഹാരം

money

ഉപ്പള: സി.പി.എം ലോക്കല്‍ സെക്രട്ടറി ഉപ്പള ചെറുഗോളിയിലെ ശിവപ്രസാദിന് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തൊഴിലാളി തര്‍ക്ക പരിഹാര കമ്മീഷണര്‍ ഉത്തരവിട്ടു. ശിവപ്രസാദ് കണ്ണൂരിലെ എം.കെ ചാക്കോയുടെ ലോറിയില്‍ ജോലി ചെയ്യുകയായിരുന്നു. മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ 2011 ജൂണ്‍ 4ന് ചെറുവത്തൂരില്‍ വെച്ച് മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയുണ്ടായി. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ശിവപ്രസാദിന് വേണ്ടി അഡ്വ. രാമപാട്ടാളി ഹാജരായി.

Read More »

വീട് കൊള്ളയടിച്ച കേസില്‍ ഒന്നാം പ്രതിക്ക് 7 വര്‍ഷവും രണ്ടാംപ്രതിക്ക് 2 വര്‍ഷവും കഠിനതടവ്

court

കാസര്‍കോട് : വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരങ്ങള്‍ കവര്‍ച്ചചെയ്തകേസിലെ മുഖ്യുപ്രതിയെ കോടതി വിവിധ വകുപ്പുകളിലായി ഏഴ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. നെല്ലിക്കട്ട ലക്ഷം വീട് കോളനിയിലെ എം നവാസിനെയാണ് (22) കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഏഴ് വര്‍ഷം തടവിനും 7,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. കേസിലെ രണ്ടാംപ്രതിയായ പൈവളിഗെ ബായിക്കയിലെ സിദ്ദിഖിനെ (28) കോടതി രണ്ട് വര്‍ഷം തടവിനും 3,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. 2012 ജൂലൈ …

Read More »

ഹോമിയോ ഡോക്ടറെ കാണാതായതായി പരാതി

missing

കാസര്‍കോട്: ഹോമിയോ ഡോക്ടറെ കാണാതായതായി പരാതി. മാണിയാട്ട് ചന്തേരയിലെ ഹോമിയോ ഡോക്ടര്‍ താരുണ്യ(27)യെയാണ് കാണാതായത്. നടക്കാവിലെ ക്ലിനിക്കിലാണ് ജോലി ചെയ്യുന്നത്. ക്ലിനിക്കില്‍ നിന്ന് ബുധനാഴ്ച വൈകിട്ട് വീട്ടിലേക്കാണെന്ന് പറഞ്ഞ് പോയതാണ്. വീട്ടിലെത്താത്തതിനാല്‍ അച്ഛന്‍ പത്മനാഭന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അവിവാഹിതയാണ് താരുണ്യ.

Read More »

ഗള്‍ഫുകാരനെ ഏല്‍പ്പിച്ച പൊതിയില്‍ കഞ്ചാവ്; യുവാവ് അറസ്റ്റില്‍

arrest

മഞ്ചേശ്വരം: ഗള്‍ഫില്‍ പോവാനിരുന്ന യുവാവിനെ ഏല്‍പ്പിച്ച വസ്ത്രത്തില്‍ കഞ്ചാവ് കണ്ടെത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മഞ്ചേശ്വരത്തെ ഓട്ടോ ഡ്രൈവര്‍ മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് സമീപത്തെ അബ്ദുല്‍റഹീം(33)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഖത്തറില്‍ പോകാനിരുന്ന കുഞ്ചത്തൂരിലെ അഷറഫിനെ ഏല്‍പ്പിച്ച ജീന്‍സ് പാന്റ്‌സിലാണ് 20 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. സുഹൃത്തിന് നല്‍കാനെന്ന് പറഞ്ഞായിരുന്നു റഹീം പാന്റ്‌സ് ഏല്‍പ്പിച്ചത്. എന്നാല്‍ വസ്ത്രങ്ങള്‍ അടുക്കുവെക്കുന്നതിനിടെ കഞ്ചാവ് അഷറഫിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു

Read More »

വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു

Obit-Hamsa-HaJI

ഉദുമ: വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു. കോട്ടിക്കുളം ഖൈറത്ത് മന്‍സിലില്‍ പരേതനായ അഹമ്മദ് ഹാജിയുടെയും ബീവി ഹജ്ജുമ്മയുടെയും മകന്‍ ഹംസ ഹാജി(49) ആണ് മരിച്ചത്. ദീര്‍ഘകാലം ഷാര്‍ജയിലായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: ഡോ. ഹിബ, ഷബാന, ഷിറിന്‍, സജ്‌ന, ഷഹസാദ്, നബില്‍, സഫ്‌വാന്‍, സഹബാസ്, മര്‍ബാന്‍. മരുമക്കള്‍: മജീദ് മേല്‍പ്പറമ്പ്, നവാസ് ചെമ്മനാട്, നിഷാദ് ചെങ്കള. സഹോദരങ്ങള്‍: പരേതനായ അബ്ദുല്‍ റഹ്മാന്‍, മുഹമ്മദ് ഷാഫി, കെ.എ സിദ്ദിഖ്, …

Read More »

ബങ്കളം വൈനിങ്ങാലിലെ ചോയി കോമരം അന്തരിച്ചു

Obit-Komaram

നീലേശ്വരം: പുതുക്കൈ മുച്ചിലോട്ടെ പുല്ലുരാളി കോമരം ബങ്കളം വൈനിങ്ങാലിലെ ചോയി കോമരം (92) അന്തരിച്ചു. ഭാര്യ : കുഞ്ഞിപ്പാട്ടി. മക്കള്‍: ബാലകൃഷ്ണന്‍ (മരമില്‍ തൊഴിലാളി, ആലിങ്കീല്‍ ), കാര്‍ത്ത്യായനി , ഗംഗാധരന്‍ (റിട്ട. എസ് ഐ ) മാധവി, ശാരദ, രഘു (ജില്ല കോടതി , കാസറഗോഡ്), ഗിരിജ, രാധ. മരുമക്കള്‍: ദേവകി, വസന്ത, ഗോപാലന്‍ , മോഹനന്‍, ദിവ്യ (യു ഡി ക്ലര്‍ക്ക്, ഉദുമ പഞ്ചായത്ത്), ദാമോദരന്‍, പരേതനായ …

Read More »

കള്ളാര്‍ പഞ്ചായത്തില്‍ മാണി കോണ്‍ഗ്രസ് എല്‍ ഡി എഫിനൊപ്പം

LDF

രാജപുരം: കളളാര്‍ പഞ്ചായത്തില്‍ രാഷ്ട്രിയ സമവാക്യങ്ങള്‍ മാറുന്നു. കേരളാ കോണ്‍ഗ്രസ്-എമ്മിന്റെ നേതൃത്വത്തിലുള്ള ജനപക്ഷമുന്നണിയും ഇടതുപക്ഷവും ചേര്‍ന്നാണ് ഇത്തവണ യുഡിഎഫിനെതിരെ ജനവിധി തേടുന്നത്. പഞ്ചായത്ത് രൂപീകരണ ശേഷമുള്ള തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനൊപ്പം നിലനിന്നിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആവശ്യമായ പരിഗണന ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടതുപക്ഷവുമായി ചേരുകയായിരുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 1, 2, 10, 12, 13 വാര്‍ഡുകള്‍ കേരളാ കോണ്‍ഗ്രസിന് എല്‍ഡിഎഫ് വിട്ടുനല്‍കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ …

Read More »

യു ഡി എഫിന് വെല്ലുവിളിയുമായി റിബലുകള്‍ രംഗത്ത്

UDF-logo

തൃക്കരിപ്പൂര്‍: യു ഡി എഫ് കേന്ദ്രങ്ങളില്‍ വിള്ളലുണ്ടാക്കി പടന്നയിലും തൃക്കരിപ്പൂരിലും റിബലുകള്‍. നിലേശ്വരം ബ്ലോക്ക് തൃക്കരിപ്പൂര്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി രവിക്കെതിരെ മുന്‍ വൈസ് പ്രസിഡന്റ് കോട്ടപ്പുറം മുത്തലിബ് പത്രിക നല്‍കി. ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുകയും എട്ട് വര്‍ഷമായി മണ്ഡലം പ്രസിഡന്റായി തുടരുന്ന സി രവിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയരുകയും ചെയ്തതാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഒത്താശയോടെ മുത്തലിബ് പത്രിക സമര്‍പ്പിച്ചത്. തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ …

Read More »