Saturday , July 20 2019
Breaking News

Editor In-Charge

ബലാത്സംഗത്തിന് കാരണം മൊബൈല്‍ ഫോണെന്ന് അസംഖാന്‍

U-P-Minister-Asamkhan

രാംപുര്‍ (യു.പി.) : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിന് പ്രധാനകാരണം മൊബൈല്‍ ഫോണാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാന്‍. നഗരങ്ങളില്‍ മൊബൈല്‍ ഫോണുകളുടെ എണ്ണം കൂടിയതാണ് ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കാന്‍ കാരണം. പുതുതലമുറ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും യു.പി. മന്ത്രികൂടിയായ അസംഖാന്‍ അഭിപ്രായപ്പെട്ടു. രണ്ടരവയസ്സ് മാത്രമുള്ള കുഞ്ഞുവരെ ബലാത്സംഗത്തിനിരയാകുന്നു. കാരണം, മൊബൈല്‍ ഫോണ്‍തന്നെ. അശ്ലീലസിനിമകള്‍ മൊബൈല്‍ ഫോണുകളിലൂടെ കാണുന്നു. ഗ്രാമങ്ങളിലുള്ളവര്‍പോലും ഇപ്പോള്‍ ഇത്തരം അശ്ലീല വീഡിയോകളും സിനിമകളും ഡൗണ്‍ലോഡ് …

Read More »

അച്ചടക്ക ലംഘനം : കാസര്‍കോട്ട് ലീഗില്‍ വീണ്ടും നടപടി

IUML

കാസര്‍കോട്: ജില്ലയില്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചവര്‍ക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം നടപടിയെടുത്തു. പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട്, മഞ്ചേശ്വരം മേഖലയിലെ 12 പേരെയാണ് സംസ്ഥാന കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെ കാഞ്ഞങ്ങാട് നഗരസഭയിലെ നാല് പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മൊയ്തു കമ്പ്യൂട്ടര്‍, എം. അഹമ്മദലി, റാഷിദ് പൂരണം, ആസിഫ് എവറസ്റ്റ്, നൗഷാദ് കരിപ്പൊടി, റഫീഖ് മാര്‍ക്കറ്റ്, പള്ളിക്കര പഞ്ചായത്തിലെ റസാഖ് മഠത്തില്‍, മഞ്ചേശ്വരം പഞ്ചായത്തിലെ …

Read More »

ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണവും പണവും കവര്‍ന്നു

theft

ബദിയഡുക്ക: ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണാഭരണവും കവര്‍ന്നു. ബദിയഡുക്ക കമ്മ്യൂണിറ്റി ഹെല്‍ത്ത്‌സെന്ററിന് സമീപത്തെ ജുനൈദിന്റെ വീട്ടില്‍ നിന്നുമാണ് ഒന്നരപവന്‍ സ്വര്‍ണാഭരണവും 2300 രൂപയും കവര്‍ന്നത്. ന്നര ജുനൈദ് ഗള്‍ഫിലാണ്. ഭാര്യ ഖൈറുന്നിസ കഴിഞ്ഞ ദിവസം ആരിക്കാടിയിലെ ബന്ധുവീട്ടില്‍ പോയിരുന്നു. വെള്ളിയാഴ്ച തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പുറകുവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്. അകത്തു കടന്നുപരിശോധിച്ചപ്പോള്‍ അലമാരയും തകര്‍ത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. അലമാരയില്‍ സൂക്ഷിച്ച ആഭരണവും പണവുമാണ് നഷ്ടപ്പെട്ടത്. ഖൈറുന്നിസയുടെ …

Read More »

അഴിമതിയില്‍ മുങ്ങിയ യു.ഡി.എഫിനെ പിഴുതെടുക്കുന്ന തിരഞ്ഞെടുപ്പ് ;കോടിയേരി

CPM-STATE SECRETARY KODIYERI-BALAKRISHNAN

വെള്ളരിക്കുണ്ട്‌ : അഴിമതിയില്‍ മുങ്ങിയ യു.ഡി.എഫിനെ പിഴുതെടുക്കുന്ന തിരഞ്ഞെടുപ്പാണു വാരാന്‍പോകുന്നതെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എല്‍.ഡി.എഫ്. കിനാനൂര്‍കരിന്തളം തിരഞ്ഞെടുപ്പ് പൊതുയോഗം പരപ്പയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . മോദി ഭരണത്തില്‍ വര്‍ഗീയത കൊടികുത്തി വാഴുകയാണ്. പിഞ്ചുകുട്ടികളെപ്പോലും ചുട്ടെരിക്കുന്ന നാടായി ഇന്ത്യ മാറി. പിന്നാക്കാര്‍ക്ക് എതിരാണു കേന്ദ്രഭരണം. സംവരണം അട്ടിമറിക്കാനുള്ള നീക്കം വരെ നടക്കുന്നുകോടിയേരി പറഞ്ഞു. എം.പുഷ്പരാജ് അധ്യക്ഷനായിരുന്നു. കെ.പി.സതീഷ്ചന്ദ്രന്‍, ഇ.ചന്ദ്രശേഖരന്‍, എം.വി.ബാലകൃഷ്ണന്‍, എം.രാജഗോപാലന്‍, ജോതിബാബു, കെ.പി.നാരായണന്‍, വി.കെ.രാജന്‍, …

Read More »

കടലില്‍ കല്ലുമ്മക്കായ പെറുക്കാനിറങ്ങിയ തിരുവനന്തപുരം സ്വദേശി തിരയില്‍പ്പെട്ട് മരിച്ചു

sea

പള്ളിക്കര: കടലില്‍ കല്ലുമ്മക്കായ പെറുക്കാനിറങ്ങിയ യുവാവ് തിരയില്‍ പെട്ട് മരിച്ചു. പള്ളിക്കര മിഷന്‍ കോളനിയിലെ താമസക്കാരനായ തിരുവനന്തപുരം സദേശി ആരോഗ്യ (40)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ആരോഗ്യ കടലിലെ പാറയില്‍ കല്ലുമ്മക്കായ പെറുക്കാന്‍ പോയത്. രാത്രി വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് ബേക്കല്‍ കോട്ടയ്ക്ക് സമീപം മൃതദേഹം കണ്ടെത്തിയത്. പിതാവ്: അന്തോണി. ഭാര്യ: ഏലിസബത്ത്. മകന്‍: അജില്‍. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Read More »

കാറഡുക്കയില്‍ വീണ്ടും കാട്ടാന ശല്യം രൂക്ഷമായി; കവുങ്ങുകളും വാഴകളും നശിപ്പിച്ചു-നാട്ടുകാര്‍ ഭീതിയില്‍

Forest-Elephant

കാറഡുക്കയില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തി വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. കാറഡുക്ക വനത്തില്‍ നിന്നുമിറങ്ങിയ കാട്ടാനകള്‍ പൂവടുക്ക കയംപാടി രാമചന്ദ്ര ഭട്ടിന്റെ 10 തെങ്ങും 50 വാഴയും, എം. മാധവ ഭട്ടിന്റെ 12 കവുങ്ങുകളും പത്തോളം വാഴകളും നശിപ്പിച്ചു. ഇതുകൂടാതെ തടയണയും, ജലസേചന പൈപ്പുകളും, കുരുമുളകും നശിപ്പിച്ചു. രണ്ട് കുട്ടിയാനയടക്കം ആറ് ആനകളാണ് കൃഷിയിടത്തിലിറങ്ങിയത്. രണ്ട് ദിവസമായി രാത്രി മുഴുവന്‍ കൃഷിയിടത്തിലായിരുന്നു ആനകൂട്ടം. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Read More »

ബസും ഓട്ടോയും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരം

BUS-AUTO-ACCIDENT

ബന്തിയോട്: ബസും ഓട്ടോയും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോഡ്രൈവര്‍ പച്ചമ്പളത്തെ അബ്ദുല്‍ കരീമിനാണ് പരിക്കേറ്റത്. മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് മുട്ടത്താണ് അപകടം നടന്നത്. കാസര്‍കോട് നിന്ന് തലപ്പാടിയിലേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന അബ്ദുല്‍കരീമിന്റെ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.

Read More »

അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

Vijayadashami-1

കാസര്‍കോട്: വിജയദശമിദിനമായ വെള്ളിയാഴ്ച ക്ഷേത്രാങ്കണങ്ങളില്‍ കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം നുകര്‍ന്നു. വിദ്യാരംഭത്തിന് ക്ഷേത്രങ്ങളില്‍ അഭൂതപൂര്‍വമായ തിരക്കായിരുന്നു. വിഘ്‌നേശ്വരസരസ്വതി പൂജകള്‍ക്ക് ശേഷമായിരുന്നു വിദ്യാരംഭം കുറിച്ചത്. നാവില്‍ സ്വര്‍ണമോതിരംകൊണ്ടും അരിയില്‍ കൈവിരല്‍ പിടിച്ച് ഹരിശ്രീ എഴുതിയുമാണ് ഗുരുനാഥന്മാര്‍ കുരുന്നുകളെ അക്ഷരലോകത്തേക്ക് ആനയിച്ചത്. നീലേശ്വരം മഹേശ്വരിക്ഷേത്രത്തില്‍ അധ്യാപകരായ എം.നാരായണനും കെ.ബാലനുമാണ് വിദ്യാരംഭത്തിന് നേതൃത്വം നല്‍കിയത്. മന്നന്‍പുറത്തുകാവ് ഭഗവതിക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക് ശേഷമാണ് വിദ്യാരംഭം നടന്നത്. പടിഞ്ഞാറ്റംകൊഴുവല്‍ മാടത്തിന്‍കീഴില്‍ ക്ഷേത്രപാലകക്ഷേത്രത്തിലും സരസ്വതി പൂജയും വിദ്യാരംഭവും ഉണ്ടായിരുന്നു. …

Read More »

ലഷ്‌ക്കറിനെതിരെ നടപടിയെടുക്കുമെന്ന് അമേരിക്കക്ക് പാകിസ്താന്റെ ഉറപ്പ്

AMERICA

ന്യൂയോര്‍ക്ക്: ലഷ്‌ക്കര്‍ ഇ ത്വയ്ബ അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പാകിസ്താന്‍ അമേരിക്കക്ക് ഉറപ്പ് നല്‍കി. അമേരിക്കന്‍ പ്രസിഡന്റെ ബരാക്ക് ഓബമയുമായി പാക് പ്രധാനമന്ത്രി നവാസ് ഷെരിഫ് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഉറപ്പ് നല്‍കിയത്. ഇന്ത്യക്കും പാകിസ്താനുമിടയിലെ ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും കൂടിക്കാഴ്ച്ചയ്ക്കിടെ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. പാകിസ്താന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ അമേരിക്ക അശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ ഭാഗത്ത് നിന്നും ആക്രമണമുണ്ടായാല്‍ നേരിടുന്നതിനായി ചെറതും തന്ത്രപരവുമായ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്ന് …

Read More »

സച്ചിനും വോണും ഒരുമിക്കുന്ന മാസ്റ്റേഴ്‌സ് ലീഗിന്റെ ഫ്രാഞ്ചൈസി സഞ്ജയ് ദത്തിന്

SANJAY-DUTT

മുംബൈ : വിരമിച്ച ക്രിക്കറ്റ് താരങ്ങള്‍ക്കായി ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണും ചേര്‍ന്ന് ആരംഭിക്കുന്ന മാസ്റ്റേഴ്‌സ് ചാംപ്യന്‍സ് ലീഗിന്റെ (എംസിഎല്‍) ഫ്രാഞ്ചൈസി ബോളിവുഡ് താരം സഞ്ജയ് ദത്ത് സ്വന്തമാക്കി. അടുത്ത വര്‍ഷം ആരംഭിക്കുന്ന ലീഗിന്റെ ഫ്രാഞ്ചൈസി ദത്തിനുവേണ്ടി ഭാര്യ മാന്യതയാണ് സ്വന്തമാക്കിയത്. കായിക വിനോദങ്ങളില്‍ നേരത്തെ മുതല്‍തന്നെ താല്‍പര്യം ഉള്ളവരാണ് ഞങ്ങള്‍. ചെറുപ്പം മുതല്‍ തന്നെ സഞ്ജയ്ക്കും കായികരംഗത്ത് തല്‍പരനായിരുന്നുവെന്നും മാന്യത പറഞ്ഞു. എല്ലാ …

Read More »