Thursday , February 20 2020
Breaking News

Editor In-Charge

അജ്ഞാതന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനടുത്ത് ഏതാണ്ട് 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാവി മുണ്ടും ഷര്‍ട്ടുമാണ് വേഷം. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Read More »

മികവ് : ജി.എല്‍.പി.എസ് കൊല്ലമ്പാടി ജേതാക്കള്‍

കാസറഗോഡ്: കാസറഗോഡ് ബി.ആര്‍.സി മുനിസിപ്പല്‍ തലത്തില്‍ നടത്തിയ മികവ് എഡ്യൂ ഫെസ്റ്റില്‍ ജി.എല്‍.പി.എസ് കൊല്ലമ്പാടി ജേതാക്കളായി. കാസറഗോഡ് മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ഇരുപതോളം വരുന്ന സ്‌കൂളുകള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. കൊല്ലമ്പാടി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ‘മരം ഒരു വരം’ എന്ന സ്‌കിറ്റ് ആണ് മികച്ച അവതരണമായി തെരെഞ്ഞെടുത്തത്. മരം മുറിക്കരുതെന്നും, മുറിക്കുകയാണെങ്കില്‍ അതിന് പകരമായി വൃക്ഷത്തൈകള്‍ നടണമെന്നും വിദ്യാര്‍ത്ഥികള്‍ ആഹ്വാനം ചെയ്തു. അബൂബക്കര്‍ സിദ്ധീഖ്, അബ്ദുല്‍ ആദില്‍, പാര്‍വണ, അഹ്മദ് മനാസിര്‍, …

Read More »

അബ്ദുല്‍ഖാദര്‍ മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുസ്മരണ പ്രവാഹം; മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

കാസര്‍കോട് : അന്തരിച്ച പ്രമുഖ മതപണ്ഡിതനും മേല്‍പറമ്പിലെ ഖത്വീബുമായ എം എ അബ്ദുല്‍ഖാദര്‍ മുസ്ല്യാരുടെ മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മേല്‍പറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കീഴൂര്‍ – മംഗ്‌ളൂരു സംയുക്ത ഖാസി ത്വാഖ അഹമ്മദ് മൗലവി മയ്യത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍, യഹ് യല്‍ ബുഖാരി തങ്ങള്‍ മടവൂര്‍കോട്ട, ചെര്‍ക്കളം അബ്ദുല്ല, മേല്‍പറമ്പ് ഖത്വീബ് ഇ പി അബ്ദുര്‍ …

Read More »

സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്തു

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക നേരിട്ട് ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്തു. മഞ്ചേശ്വരം, ബെള്ളൂര്‍, മൊഗ്രാല്‍പുത്തൂര്‍ ഗ്രാമ പഞ്ചായത്തുകളിലാണ് പെന്‍ഷന്‍ വിതരണം നടന്നത്. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ചെക്ക് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ശശികല അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ എ മുഖ്താര്‍, കെ.എം.കെ അബ്ദുല്‍ റഹ്മാന്‍ ഹാജി, …

Read More »

സ്വര്‍ണവില കുതിക്കുന്നു: പവന് 320 രൂപ കൂടി 20,800 ആയി

കൊച്ചി: സ്വര്‍ണവില പവന് 320 രൂപ കൂടി 20,800 രൂപയായി. 2,600 രൂപയാണ് ഗ്രാമിന്റെ വില. 20,480 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഒരൊറ്റ ദിവസംകൊണ്ട് ഇത്രയും വിലകൂടുന്നത് ഒരുവര്‍ഷത്തിനിടെ ഇതാദ്യമായാണ്. ആഗോള വിപണിയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Read More »

വളര്‍ത്തുനായയെ ദേശീയപതാകയുടുപ്പിച്ചതിന് അറസ്റ്റില്‍

അഹമ്മദാബാദ്: റിപ്പബ്ലിക് ദിനത്തില്‍ വളര്‍ത്തുനായയെ ദേശീയപതാകയുടുപ്പിച്ചതിന് ഉടമയെ അറസ്റ്റ് ചെയ്തു. സൂറത്ത് സ്വദേശി ഭാരത് ഗോലിയാണ് അറസ്റ്റിലായത്.അസീസ് സൈക്കിള്‍ വാല എന്നയാളുടെ പരാതിയിലാണ് ഭാരത് ഗോലിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.. സൂറത്തിലെ വളര്‍ത്തുമൃഗസ്‌നേഹികളുടെ കൂട്ടായ്മ വളര്‍ത്തുമൃഗങ്ങള്‍ക്കായി മാരത്തണ്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുപ്പിക്കാനാണ് ഭാരത് ഗോലി ദേശീയപതാകയുടുത്ത ലാബ്രഡോര്‍ നായയുമായെത്തിയത്. നായ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചിത്രം പ്രചരിക്കപ്പെടുകയും ചെയ്തിരുന്നു. പ്രാദേശികപത്രങ്ങളിലും നായയുടെ ചിത്രം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. മൃഗസ്‌നേഹിയെ സംബന്ധിച്ച് വളര്‍ത്തുമൃഗങ്ങള്‍ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ്.ദേശീയപതാകയെ അപമാനിക്കുക …

Read More »

ജിഷ വധക്കേസ്: പ്രതിക്ക് ജാമ്യം അനുവദിച്ചു

കാസര്‍കോട്: കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കേസ് പ്രതിയെ ജാമ്യത്തില്‍ വിട്ടു. നീലേശ്വരം കക്കാട്ടെ ഗള്‍ഫുകാരന്‍ രാജേന്ദ്രന്റെ ഭാര്യ കെ പി നിഷ (24)യെ കുത്തികൊലപ്പെടുത്തിയ കേസില്‍ ഒഡീഷ, ജോഡ്പൂര്‍, ബസ്താര്‍ സ്വദേശി തുഷാര്‍സിംഗ് മാലിക് എന്ന മദന്‍മാലികി(22)നാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജാമ്യം അനുവദിച്ചുകൊണ്ടു ഉത്തരവായത്. 2012 ഫെബ്രുവരി 19ന് ആണ് കേസിനാസ്പദമായ സംഭവം. രാജേന്ദ്രന്റെ വീട്ടുജോലിക്കാരനായ മദന്‍മാലിക് സംഭവ ദിവസം വൈദ്യുതി നിലച്ച സമയത്ത് അടുക്കളയില്‍ …

Read More »

ഭര്‍ത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ തുടങ്ങി

കാസര്‍കോട്: കുടുംബ വഴക്കിനിടെ വിറക് കൊണ്ട് ഭര്‍ത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ തുടങ്ങി. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനത്തടി തുമ്പോടിയിലെ എം. യശ്വന്ത് എന്ന ഉണ്ണി(30)കൊല്ലപ്പെട്ട കേസിലാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്)യില്‍ വിചാരണ തുടങ്ങിയത്. ഉണ്ണിയുടെ ഭാര്യ ചാമുണ്ഡിക്കുന്നിലെ ടി.ആര്‍ പ്രസീത(20)യാണ് കേസിലെ പ്രതി. 2013 ഒക്‌ടോബര്‍ 18ന് രാത്രിയാണ് സംഭവം.

Read More »

ജില്ലാതല ബഡ്‌സ് സ്‌കൂള്‍ അധ്യാകപര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ആരോഗ്യകേരളം, കാസര്‍ഗോഡ് ജില്ലയിലെ ബഡ്‌സ് സ്‌കുള്‍ അധ്യാപകര്‍ക്കായി ജില്ലാതല ആരോഗ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഫെബ്രവരി 8, 9 തീയ്യതികളിലായി ജില്ലാ ആശുപത്രി ടെലിമെഡിസിന്‍ ഹാളില്‍ വച്ചു നടക്കുന്ന പരിശീലന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.പി ദിനേശ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി.ഡിഎം.ഒ ഡോ.ഇ മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.മുഹമ്മദ് അഷീല്‍ പരിശീലന പരിപാടി വിശദീകരിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ …

Read More »

സോളാര്‍: അന്തിമ റിപ്പോര്‍ട്ട് വൈകുമെന്ന് കമീഷന്‍

കൊച്ചി: സോളാര്‍ കേസില്‍ അന്തിമ റിപ്പോര്‍ട്ട് വൈകിയേക്കാമെന്ന് കമീഷന്‍. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരെ വിളിപ്പിക്കേണ്ടിവരുമെന്നും കമീഷന്‍ വ്യക്തമാക്കി. ഏപ്രില്‍ 27ന് മുമ്പ് റിപ്പോര്‍ട്ട് കൈമാറുമെന്നാണ് നേരത്തെ കമീഷന്‍ അറിയിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ സരിത കമീഷന് മുന്നില്‍ ഹാജരാക്കിയതോടെ ഇവരില്‍ നിന്നും മൊഴിയെടുക്കേണ്ടതിനാലാണ് റിപ്പോര്‍ട്ട് വൈകുന്നത്. അതിനിടെ സരിത കമീഷന് മുദ്രവച്ച കവറില്‍ വീണ്ടും തെളിവുകള്‍ കൈമാറി. കവറില്‍ പെന്‍ഡ്രൈവാണെന്നും ഇനിയും കൂടുതല്‍ തെളിവുണ്ടെന്നും സരിത …

Read More »