Friday , August 23 2019
Breaking News

Editor In-Charge

കെവിന്‍ വധം:10 പ്രതികള്‍ കുറ്റക്കാര്‍;ദുരഭിമാന കൊലയെന്ന് കോടതി, ശിക്ഷ ശനിയാഴ്ച

kevin-murder-verdict

കോട്ടയം: സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കെവിന്‍ കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ പ്രധാന പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കോടതി. കേസില്‍10 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി നാലു പ്രതികളെ വെറുതെ വിട്ടു. കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയാണെന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷ മറ്റന്നാള്‍ പ്രഖ്യാപിക്കും. 1,2,3,4,6,7,8,9,11,12 എന്നീ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയപ്പോള്‍ നീനുവിന്റെ പിതാവും അഞ്ചാം പ്രതിയുമായ ചാക്കോ ഉള്‍പ്പെടെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. നാലു പ്രതികളെ …

Read More »

കുമ്പളയില്‍ മീന്‍ചന്തയ്ക്കുപുറത്ത് റോഡരികിലെ മീന്‍വില്‍പ്പന പോലീസ് തടഞ്ഞു

Fish

കുമ്പള: മീന്‍ചന്തയ്ക്കുപുറത്തുള്ള മീന്‍വില്‍പ്പന കുമ്പളയില്‍ പോലീസ് തടഞ്ഞു. നാട്ടുകാരുടെയും വ്യാപാരികളുടെയും പരാതിയെത്തുടര്‍ന്ന് ഡി.ജി.പി.യുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പോലീസെത്തി വില്‍പ്പന തടഞ്ഞത്. ഏറെക്കാലമായി റോഡരികിലും കടവരാന്തയ്ക്കുമുന്‍പിലുമാണ് കുമ്പളയില്‍ മീന്‍വില്‍പ്പന നടത്തുന്നത്. മീന്‍വില്‍ക്കുന്നതിനായി പ്രത്യേക മാര്‍ക്കറ്റ് ഉണ്ടെങ്കിലും അധികമാരും അവിടെയിരിക്കാറില്ല. റോഡരികിലെ വില്‍പ്പന വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചതായി പരാതിയുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ പോലീസെത്തി കെട്ടിടത്തിനുള്ളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടെങ്കിലും വില്‍പ്പനക്കാര്‍ തയ്യാറായില്ല. ഇത് വാക്കേറ്റത്തിനും ബഹളത്തിനുമിടയാക്കി. കെട്ടിടത്തിനുള്ളില്‍ സൗകര്യമില്ലെന്നായിരുന്നു അവര്‍ പരാതിപ്പെട്ടത്. പരാതി …

Read More »

48 വര്‍ഷം മുന്‍പ് നാടുവിട്ട മകന്‍ തിരികെ എത്തുന്നതിനു തൊട്ടുമുന്‍പ് ഉമ്മ മരിച്ചു

Missing-and-Death

കാസര്‍കോട് : 48 വര്‍ഷം മുന്‍പു നാടുവിട്ട മൂത്തമകന്‍ തിരിച്ചെത്തുന്നതിനു തൊട്ടു മുന്‍പ് ഉമ്മ മരിച്ചു. നായന്മാര്‍മൂല ആലംപാടിയലെ കൊറമന ഹൗസില്‍ പരേതനായ അബ്ദുല്ല സേട്ടിന്റെ ഭാര്യ നഫീസയാണു (92) മരിച്ചത്. നഫീസയുടെ മൂത്ത മകന്‍ മുഹമ്മദലി 1971 ല്‍ നാടുവിട്ടു പോയിരുന്നു. ചെന്നൈയിലെ ഒരു കടയില്‍ ജോലി ചെയ്തുവരികയായിരുന്ന മുഹമ്മദലി (65) രോഗബാധിതനായതിനെ തുടര്‍ന്നു ചെന്നൈ പെരമ്പൂര്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ മൂന്നുമാസം മുന്‍പ് അദ്ദേഹത്തെ ഏറ്റെടുക്കുകയും ആശുപത്രിയിലെ …

Read More »

സ്പിരിറ്റില്‍ നിറംചേര്‍ത്ത് വില്‍പ്പന: മദ്ധ്യവയസ്‌ക്കന്‍ റിമാന്റില്‍

Arrest

കുമ്പള: സപിരിറ്റില്‍ നിറംചേര്‍ത്ത് നേര്‍പ്പിച്ച് വില്‍പ്പന നടത്തുന്നയാളെ കുമ്പള എക്‌സൈസ് അധികൃതര്‍ പിടികൂടി. കുംടിക്കാന പാടലടുക്കയിലെ സി.എച്ച്.വിശ്വനാഥനാ(52)ണ് പിടിയിലായത്. നാലരലിറ്റര്‍ നിറംചേര്‍ത്ത സ്പിരിറ്റ് ഇയാളില്‍നിന്ന് കണ്ടെടുത്തു. കുമ്പള റേഞ്ച് ഇന്‍സ്‌പെക്ടറുടെ ചുമതല വഹിക്കുന്ന സോണി ഐസക്കിന്റെ നേതൃത്വത്തില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്. കാസര്‍കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Read More »

ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു

Switched-on

കരിന്തളം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിനാനൂര്‍കരിന്തളം ഗ്രാമപഞ്ചായത്തിലെ പെരിയങ്ങാനം ഗവണ്‍മെന്റ് എല്‍ പി സ്‌ക്കൂളിലെ ടാലന്റ് ലാബിന്റെ ആഭിമുഖ്യത്തില്‍ ഡോക്യുമെന്ററി നിര്‍മിക്കുന്നു. ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ നിര്‍വ്വഹിച്ചു.സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ കെ.കുഞ്ഞിരാമന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ലിസി, പി ടി എ പ്രസിഡണ്ട് കെ.വേണു മദര്‍ പി ടി എ പ്രസിഡണ്ട് ജിജി, കെ.രവീന്ദ്രന്‍ …

Read More »

ഐ.എന്‍.എക്‌സ്. മീഡിയ കേസ്: മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു

Chithambaram

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിനു ശേഷം വീട്ടിലെത്തിയ ചിദംബരത്തെ അവിടെയെത്തിയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സി ബി ഐ യുടെ നടപടി. പത്രസമ്മേളനത്തിനു ശേഷം രാത്രി 8.30 ഓടെയാണ് ചിദംബരവും അഭിഭാഷകനായ കപില്‍ സിബലും ചിദംബരത്തിന്റെ വീട്ടിലെത്തിയത്. പിന്നാലെ സിബിഐ ഉദ്യോഗസ്ഥരും പിന്നാലെയെത്തി. …

Read More »

കെ എസ് ഇ ബി ഓവര്‍സിയര്‍ കുഴഞ്ഞുവീണു മരിച്ചു

Marannam

പടന്ന : കെ എസ് ഇ ബി ഓവര്‍സിയര്‍ കുഴഞ്ഞുവീണു മരിച്ചു. പടന്ന സെക്ഷനിലെ ഓവര്‍സിയര്‍ ചന്തേര പടിഞ്ഞാറെക്കരയിലെ പി ചന്ദ്രാംഗദന്‍ (49) ആണ് വീടിനു സമീപം കുഴഞ്ഞു വീണു മരിച്ചത്. ഭാര്യ : വി വി വത്സല. മക്കള്‍ : ഹരിത, അഭിജിത്ത് (മിലിട്ടറി സര്‍വ്വീസ്, ഹൈദരാബാദ്). മരുമകന്‍ : ബിജു (കൊടക്കാട്). സഹോദരങ്ങള്‍ : സീത, ഹരിപ്രസാദ്, പുഷ്പാംഗദന്‍, ഗീത.

Read More »

കാടിന്റെ മക്കള്‍ക്ക് കടലിന്റെ മക്കളുടെ കൈത്താങ്ങ്

Kumbla

കുമ്പള : കേരളം നേരിട്ട സമാനതകളില്ലാത്ത പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ആദിവാസികളെ സഹായിക്കുവാനായി കുമ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ സമാഹരിച്ച അവശ്യസാധനങ്ങളുമായി വാഹനം വയനാട്ടിലേയ്ക്ക് യാത്ര തിരിച്ചു.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോഴിക്കോട് ബ്രാഞ്ചിന്റെ സഹകരണത്തോടു കൂടിയാണ് വയനാട്ടിലെ ആദിവാസി മേഖലകളിലേയ്ക്ക് സാധനങ്ങള്‍ എത്തിക്കുന്നത്. അരി, ധാന്യങ്ങള്‍, സ്റ്റേഷനറി, തുണികള്‍, നോട്ട് ബുക്ക്, പേന എന്നിവയടങ്ങിയ 10 കിലോ തൂക്കം വരുന്ന 150 കിറ്റുകളാണ് കുട്ടികള്‍ സമാഹരിച്ചത്.യാത്ര …

Read More »

ചെറുതല്ല ഈ ദുരിതാശ്വാസം

Kundamkuzhi

കുണ്ടംകുഴി: പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് ദുരിതാശ്വാസമായി ചെറുതല്ലാത്ത തുക പിരിച്ചെടുത്ത് കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.പി.സി യൂണിറ്റ് മാതൃകയായി. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം 57265 രൂപയാണ് സ്‌കൂളിലെ കുട്ടിപോലീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ചെടുത്തത്. പ്രീ പ്രൈമറി മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍, കുണ്ടംകുഴിയിലെ വ്യാപാരികള്‍ എന്നിവരില്‍ നിന്നാണ് ഒരു ദിവസം കൊണ്ട് ഇത്രയും വലിയ തുക സ്വരൂപിച്ചത്. എല്‍.പി വിഭാഗത്തിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സമ്പാദ്യക്കുടുക്കയും നിധിയിലേക്ക് …

Read More »

കാസര്‍കോട് വികസന പാക്കേജില്‍ 54 പദ്ധതികള്‍ ഉദ്ഘാടന സജ്ജമായി

Kasaragod

കാസര്‍കോട് : ജില്ലയുടെ വികസ കുതിപ്പിന് മാറ്റ് കൂട്ടാന്‍ കാസര്‍കോട് വികസന പാക്കേജിലെ 54 പദ്ധതികള്‍ ഉദ്ഘാടനത്തിന് സജ്ജമായി. പൊതുജനങ്ങള്‍ ഏറെ നാളായി കാത്തിരുന്ന ഈ പദ്ധതികള്‍ ഓഗസ്റ്റ് അവസാനവും സെപ്റ്റംബര്‍ ആദ്യവുമായി ഉദ്ഘാടനം ചെയ്യും. 84. 52 കോടി രൂപയാണ് ഈ പദ്ധതികള്‍ക്കായി വിനിയോഗിച്ചത്. പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്ര ശേഖരന്‍, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു എന്നിവരുടെ ഇടപെടലുകള്‍ സഹായകമായി. …

Read More »