Wednesday , January 22 2020
Breaking News

Editor In-Charge

അര്‍ബുദത്തെ അതിജീവിക്കാന്‍ അതിജീവനം നീലേശ്വരം ബ്ലോക്ക് ‘അതിജീവനം’ നാലാം വര്‍ഷത്തിലേക്ക്

നീലേശ്വരം : അര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയാണ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്. തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററും നീലേശ്വരം ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് രൂപീകരിച്ച സമഗ്ര അര്‍ബുദ പ്രതിരോധ നിയന്ത്രണ പദ്ധതിയായ ‘അതിജീവനം’ നാലാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ മരണമുഖത്തു നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ അതിജീവന കഥകള്‍ ഏറെ പറയാനുണ്ട് നീലേശ്വരം ബ്ലോക്കിന്. അതിജീവനം അര്‍ബുദ നിയന്ത്രണ പ്രൊജക്ട് കൊച്ചി ക്യാന്‍സര്‍ സൊസൈറ്റി മാതൃകയില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ …

Read More »

നായന്മാര്‍മൂലയില്‍ സോഫ നിര്‍മ്മാണ സ്ഥാപനത്തില്‍ തീപിടുത്തം ; അരലക്ഷം രൂപയുടെ നഷ്ടം

കാസര്‍കോട് : നായന്മാര്‍മൂലയില്‍ സോഫ നിര്‍മ്മാണ സ്ഥാപനത്തില്‍ തീപിടുത്തം. നാല് സോഫകള്‍ കത്തി നശിച്ചു. അരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ചൊവ്വാഴ്ച രാത്രി എട്ടരക്കും ഒമ്പതിനും ഇടയിലാണ് തീപിടിത്തമുണ്ടായത്. സമീപത്ത് വൈദ്യുതി കമ്പി പൊട്ടിവീണ നിലയിലാണ് ഇരിയണ്ണി പേരടുക്കത്തെ ദാമോദരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ആരരയോടെ കടപൂടി പോയതായിരുന്നു. തീ പടരുന്നതു കണ്ട സമീപത്തെ വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് തീയണക്കാന്‍ ശ്രമിച്ചു. വിദ്യാനഗര്‍ പോലീസും കാസര്‍കോട്ട് നിന്ന് ഫയര്‍ഫോഴ്‌സും എത്തിയാണ് …

Read More »

കാണാതായ 18കാരന്‍ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍

ബദിയഡുക്ക : കാണാതായ പതിനെട്ടുകാരനെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ വാടക വീട്ടില്‍ താമസിക്കുന്ന കുശ-ശൈലജ ദമ്പതികളുടെ മകന്‍ അപ്പു എന്ന ശ്രാവണ്‍കുമാര്‍ (18) ആണ് മരിച്ചത്. ശ്രാവണ്‍കുമാര്‍ നീര്‍ച്ചാല്‍ കടമ്പളയിലെ മുത്തശ്ശി സുന്ദരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം വീട്ടില്‍ നിന്നിറങ്ങിയ ശ്രാവണിനെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചുവരികയായിരുന്നു. ബുധനാഴ്ച രാവിലെയാണ് മുത്തശ്ശിയുടെ വീടിനു സമീപത്തെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ …

Read More »

സാമൂഹിക വികസനത്തിന് യുവജനതയെ വാര്‍ത്തെടുക്കാന്‍ പരിശീലന ക്യാംപ്

കാസര്‍കോട് : നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കുള്ള നേതൃത്വ പരിശീലന ക്യാംപ് സി.പി.സി.ആര്‍.ഐ. കൃഷി വിജ്ഞാന്‍ കേന്ദ്രയില്‍ ആരംഭിച്ചു. പരിശീലന പരിപാടി എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാമൂഹിക വികസനത്തിന് യുവത്വത്തിന്റെ പിന്തുണ അനിവാര്യമാണെന്നും യുവജനതയുടെ ഊര്‍ജം പ്രയോജനപ്പെടുത്തി രാഷ്ട്രനിര്‍മാണം സാധ്യമാണെന്നും എം.എല്‍.എ. പറഞ്ഞു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ അധ്യക്ഷനായി.ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ക്ലബുകളില്‍ നിന്നും തെരഞ്ഞെടുത്ത സന്നദ്ധ പ്രവര്‍ത്തകര്‍ക്കാണ് നേതൃത്വപരിശീലനം …

Read More »

റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിക്കും

കാസര്‍കോട് : ജനുവരി 26 ന് വിദ്യാനഗര്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡ് നടക്കും.സായുധ പോലീസ് ,ലോക്കല്‍ പോലീസ്, വനിതാ പോലീസ,് ഫയര്‍ ഫോഴ്‌സ്, എക്‌സൈസ,് എന്‍സിസി ജൂനിയര്‍ സീനിയര്‍ വിഭാഗം, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ,് റെഡ് ക്രോസ് തുടങ്ങിയ പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. തുടര്‍ന്ന് സാംസ്‌കാരിക പരിപാടികളും അരങ്ങേറും. 22, 23 തീയതികളില്‍ രാവിലെ എട്ടുമണിക്കും 24ന് ഉച്ചയ്ക്ക് രണ്ടുമണിക്കും പരേഡ് റിഹേഴ്‌സല്‍ നടക്കും. 24 …

Read More »

യു.എസ്ഇറാന്‍ സംഘര്‍ഷം; ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അമരീന്ദര്‍ സിംഗ്

ന്യൂഡല്‍ഹി: യു.എസ്ഇറാന്‍ സംഘര്‍ഷം പുകയുന്നതിനിടെ ഗള്‍ഫ് രാജ്യങ്ങളിലുള്ള കോടിക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് അമരീന്ദര്‍ സിംഗ് ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയേുടേയും വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിന്റേയും ശ്രദ്ധയില്‍പ്പെടുത്തിയത്. അമേരിക്കഇറാന്‍ പ്രതിസന്ധിയെ തുടര്‍ന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലുള്ള സുരക്ഷാഭീഷണി മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കാന്‍ സാധ്യതയുള്ളതിനെ തുടര്‍ന്നാണ് നടപടിയാവശ്യപ്പെട്ട് അമരീന്ദര്‍ സിംഗ് രംഗത്തെത്തിയത്.

Read More »

അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരിച്ചു

അബുദാബി : അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരിച്ചു. നീലേശ്വരം ബങ്കളം കുട്ടപ്പന സ്വദേശി കല്ലായി മുനീര്‍ (45) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഷൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരിചരിക്കാന്‍ നാട്ടില്‍ നിന്നെത്തിയ ഭാര്യ പടന്നക്കാട്ടെ സീനത്തടക്കം ബന്ധുക്കള്‍ മരണസമയത്ത് അരികിലുണ്ടായിരുന്നു. പരേതനായ പി വി മുഹമ്മദ്-കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. മക്കള്‍ : സുഹൈന, സിനാന്‍, സഹോദരങ്ങള്‍ : ഹമീദ്, അബ്ദുല്‍റ്ഹമാന്‍, അസീസ്, റഷിദ്, ഷാനിദ്, …

Read More »

മിസൈലാക്രമണം അമേരിക്കയുടെ മുഖത്തേറ്റ അടി, പ്രതികാരം തുടങ്ങിയെന്ന് ആയത്തുള്ള ഖമേനി

ടെഹ്‌റാന്‍: ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് നടത്തിയ മിസൈലാക്രമണം വിജയകരമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി. അമേരിക്കയ്ക്ക് മുഖമടച്ചുള്ള പ്രഹരമാണ് നല്‍കിയിരിക്കുന്നതെന്നും എന്നാല്‍ അത് പര്യാപ്തമായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിപ്പെടുത്തന്ന ഏത് ആഗോള ശക്തിയേയും നേരിടാന്‍ ഇറാന്‍ സുസജ്ജമാണെന്നും ഖമേനി അറിയിച്ചു. ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിന് ശേഷം രാജ്യത്തെ അഭിസംബോധ ചെയ്ത് സംസാരിക്കുകയായിരുന്നു ഖമേനി. കഴിഞ്ഞ രാത്രി യുഎസിന്റെ മുഖമടച്ച് അടി നല്‍കി, പക്ഷേ അത് പര്യാപ്തമല്ല. …

Read More »

ജോലിക്കിടെ തിരുവനന്തപുരം സ്വദേശിയായ യുവാവ് ഷോക്കേറ്റ് മരിച്ചു

കാസര്‍കോട് : വീടിന്റെ പണി എടുക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശിയായ യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം സ്വദേശിയും ഇപ്പോള്‍ കേളുഗുഡ്ഡെയില്‍ താമസക്കാരനുമായിരുന്ന ഷാജി (40) ആണ് മരിച്ചത്. ചൊവ്വാഴ്ച അണങ്കൂരില്‍ ഒരു വീടിന്റെ പണി എടുക്കവെ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ : സുകന്യ. മക്കള്‍ : ഷാമു, ശരത്.

Read More »

ദേശീയ പണിമുടക്ക് ; ജില്ലയില്‍ പൂര്‍ണ്ണം ; തൊഴിലാളി യൂണിയനുകള്‍ നഗരത്തില്‍ പ്രകടനം നടത്തി

കാസര്‍കോട് : കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതിയുടെ ദേശീയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെ എസ് ആര്‍ ടി സി ബസുകടളടക്കം ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. ചരക്ക് ലോറികള്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പണിമുടക്കനുകൂലികള്‍ തടഞ്ഞു. നഗരത്തില്‍ തൊഴിലാളി യൂണിയനുകള്‍ പ്രകടനം നടത്തി. ചൊവ്വാഴ്ച അര്‍ദ്ധരാത്രി 12 മണിക്ക് ആരംഭിച്ച പണിമുടക്ക് ബുധനാഴ്ച രാത്രി 12 മണിവരെയാണ്. …

Read More »