Saturday , February 29 2020
Breaking News

Editor In-Charge

2651 സ്ഥാനാര്‍ത്ഥികളുടെ വിധിനിര്‍ണ്ണയം തിങ്കളാഴ്ച

കാസര്‍കോട് : ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന 2651 സ്ഥാനാര്‍ത്ഥികളുടെ വിധി തിങ്കളാഴ്ച 952163 വോട്ടര്‍മാര്‍ നിര്‍ണ്ണയിക്കും. ആകെ മത്സരരംഗത്ത് ഉണ്ടായിരുന്നത് 2653 പേരായിരുന്നു. ഇതില്‍ കുമ്പള ഗ്രാമപഞ്ചായത്തിലെയും മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെയും ഓരോ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരെഞ്ഞടുക്കപ്പെടുകയുണ്ടായി. വോട്ടെടുപ്പിന് എല്ലാ വിധ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു. രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന വോട്ടെടുപ്പ് വൈകീട്ട് അഞ്ച് …

Read More »

കൂഡ്‌ലു ബാങ്ക് കൊള്ള: 630 ഗ്രാം സ്വര്‍ണ്ണം കൂടി കണ്ടെത്തി; മുജീബിനെ കാസര്‍കോട്ടെത്തിച്ചു

കാസര്‍കോട്: കൂഡ്‌ലു ബാങ്ക് കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി ചൗക്കിയിലെ മുജീബ്(27) നല്‍കിയ മൊഴിയെ തുടര്‍ന്ന് അന്വേഷണ സംഘം നടത്തിയ പരിശോധനക്കിടെ കോയമ്പത്തൂരില്‍ നിന്നും 630 ഗ്രാം സ്വര്‍ണ്ണം കൂടി കണ്ടെത്തി. വെള്ളിയാഴ്ച തിരിപ്പൂരിലെ 10 ധനകാര്യ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കൂഡ്‌ലു ബാങ്കില്‍ നിന്ന് കൊള്ളയടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തിയത്. പ്രതി മുജീബിനേയും കൊണ്ട് കാസര്‍കോട് സി.ഐ പികെ സുധാകരന്റെ നേതൃത്വത്തിലാണ് കോയമ്പത്തൂരിലെ വിവിധ ഭാഗങ്ങളില്‍ തെളിവെടുപ്പ് നടത്തിയത്. ഉദുമല്‍പേട്ട്, തിരുമല്‍പേട്ട്, …

Read More »

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ തേജോവധം ചെയ്തതയി പരാതി

കാസര്‍കോട്: മുനിസിപ്പല്‍ 21-ാം വാര്‍ഡ് കൗണ്‍സിലറും ഇപ്പോള്‍ 24-ാം വാര്‍ഡില്‍ (ഖാസിലേന്‍) യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം നൈമുന്നിസയെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന തരത്തില്‍ ആക്ഷേപിച്ചതായി പരാതി. വ്യാഴാഴ്ച്ച വൈകുന്നേരം തളങ്കര ദീനാര്‍ നഗറില്‍ നടന്ന എല്‍.ഡി.എഫ് പൊതു യോഗത്തില്‍ നിലവിലെ മുനിസിപ്പല്‍ കൗണ്‍സിലറും 21-ാം വാര്‍ഡില്‍ (ഹൊന്നമൂല) എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ സുലൈമാന്‍ ഹാജി ബാങ്കോടാണ് ആക്ഷേപിച്ചതെന്നാണ് പരാതി. മുസ്‌ലിം സമുദായത്തില്‍ ഹനഫി വിഭാഗത്തിലെ അവിവാഹിതയായ തന്നെ തുര്‍ക്കത്തി എന്ന് …

Read More »

പള്ളിക്കരയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകയുടെ വീട് ആക്രമിച്ചു; 2പേര്‍ക്ക് പരിക്ക്

പള്ളിക്കര: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സജീവമായി നേതൃത്വം നല്‍കിവരുന്ന മുസ്ലീം ലീഗ് പ്രവര്‍ത്തകയുടെ വീട് ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഹദ്ദാദ് നഗറില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മൂന്നാം വാര്‍ഡായ മൗവ്വലില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി നേരത്തെ നേതൃത്വം പരിഗണിച്ചിരുന്ന ഹദ്ദാദ് നഗറിലെ ഖൈറുന്നീസ, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ മകന്‍ മുഹ്‌സിന്‍ എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ഇരുവരും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ഖൈറുന്നീസ സ്ഥാനാര്‍ത്ഥിയാകുമെന്ന വിവരം പുറത്തുവന്നതോടെ ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ ഇവരെ …

Read More »

പി കരുണാകരന്‍ എം.പിയുടെ വാഹനം യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു

കാസര്‍കോട്: വോര്‍ക്കാടി പഞ്ചായത്തിലെ വാക്കറവയലിനടുത്ത് പാത്തൂരില്‍ എല്‍.ഡി.എഫ് കുടുംബയോഗത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പി. കരുണാകരന്‍ എം.പിയുടെ വാഹനം ഒരു സംഘം യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഈ ഭാഗത്ത് വരാത്ത എംപി ഇപ്പോള്‍ എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് ചോദിച്ചായിരുന്നു എം പിയെ തടഞ്ഞത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ 20 ലക്ഷം അനുവദിച്ച് നിര്‍മ്മിച്ച റോഡിലൂടെയാണ് നിങ്ങളിപ്പോള്‍ …

Read More »

വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്കുള്ളില്‍ പൂട്ടിയിട്ട സംഭവം: വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി

ഉദുമ: വിദ്യാര്‍ത്ഥിനി തളര്‍ന്നു കിടന്നതറിയാതെ ജീവനക്കാരന്‍ ക്ലാസ് മുറി പൂട്ടി സ്ഥലം വിട്ട സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഡി ഇ ഒ സ്‌കൂളിലും ബേക്കല്‍ പൊലീസിലും ബന്ധപ്പെട്ട് സംഭവത്തിന്റെ വിവരങ്ങള്‍ ആരാഞ്ഞു. ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. പത്താം തരം എ ഡിവിഷനിലെ പെണ്‍കുട്ടിയാണ് മണിക്കൂറുകളോളം സ്‌കൂളില്‍ ` തടവി’ലാക്കപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ടു മൂന്നു മണിയോടെ സ്‌കൂള്‍ വിട്ടിരുന്നു. മറ്റെല്ലാ കുട്ടികളും ക്ലാസില്‍ …

Read More »

സ്ഥാനാര്‍ത്ഥിയുടെ മകന്‍ തൂങ്ങി മരിച്ച നിലയില്‍

ബേക്കല്‍: ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയുടെ മകന്‍ വീട്ടിനകത്തു ജീവനൊടുക്കി. കാഞ്ഞങ്ങാട്, ബ്ലോക്ക് പഞ്ചായത്ത് പാക്കം ഡിവിഷനിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ഭാനുമതിയുടെ മകന്‍ ഭാഗ്യരാജ് (28) ആണ് മരിച്ചത്. ഗള്‍ഫിലായിരുന്ന ഇയാള്‍ പത്തു ദിവസം മുമ്പാണ് ഗള്‍ഫില്‍ നിന്നും എത്തിയത്. വെള്ളിയാഴ്ച രാത്രി വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു ഉറങ്ങാന്‍ കിടന്നതായിരുന്നു. ശനിയാഴ്ച രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യയ്ക്കു ഇടയാക്കിയ കാരണം എന്താണെന്നു വ്യക്തമല്ല. …

Read More »

റെയില്‍വേ പാളത്തില്‍ പരിക്കുകളോടെ അബോധാവസ്ഥയില്‍ കണ്ട യുവാവ് മരിച്ചു

നീലേശ്വരം: റെയില്‍വേ പാളത്തില്‍ പരിക്കുകളോടെ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. കാട്ടിപ്പൊയില്‍ കാറളത്തെ സി. ദാമോദരന്റെ മകന്‍ അനീഷ് (30) ആണ് മരിച്ചത്. നീലേശ്വരം പള്ളിക്കര റെയില്‍വേ ട്രാക്കില്‍ ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ കണ്ട നാട്ടുകാര്‍ തേജസ്വിനി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ പ്രഥമ ശുശ്രൂക്ഷ നല്‍കി മംഗലാപുരത്തേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു.

Read More »

വിരണ്ടോടിയ എരുമയുടെ കയറില്‍ കുരുങ്ങി ക്ഷീരകര്‍ഷകന് ഗുരുതരപരുക്ക്

നീലേശ്വരം: പറമ്പില്‍ നിന്നു അഴിച്ചു കൊണ്ടുവരുന്നതിനിടെ വിരണ്ടോടിയ എരുമയുടെ കയറില്‍ കുരുങ്ങി ക്ഷീരകര്‍ഷകനു ഗുരുതര പരുക്ക്. കിനാനൂര്‍ കരിന്തളം കീഴ്മാലയിലെ പി.നാരായണന്‍ നായര്‍ (64) ക്കാണ് പരുക്കേറ്റത്.  അഴിച്ചുകൊണ്ടുവരുന്നതിനിടെയാണു എരുമ വിരണ്ടത്. കയറില്‍ കുരുങ്ങി നിലത്തുവീണ നാരായണന്‍ നായരെ പറമ്പില്‍ ഏറെ ദൂരം വലിച്ചു കൊണ്ടുപോയി. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ തേജസ്വിനി ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി മംഗ്ലൂരു യൂണിറ്റി ആശുപത്രിയിലേക്കു മാറ്റി. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് അംഗം എന്‍.ടി ശ്യാമളയുടെ …

Read More »

ബിധ്യ ദേവി ഭണ്ഡാരി നേപ്പാളിലെ ആദ്യ വനിതാ പ്രസിഡന്റ്

കാഠ്മണ്ഡു: നേപ്പാളിലെ രണ്ടാമത്തെ പ്രസിഡന്റായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ബിധ്യ ദേവി ഭണ്ഡാരിയെ തിരഞ്ഞെടുത്തു. രാജ്യത്തെ ആദ്യത്തെ വനിതാ പ്രസിഡന്റാണ് ബിധ്യ. 2008ല്‍ നേപ്പാള്‍ ജനാധിപത്യരാജ്യമായ ശേഷം പ്രസിഡന്റായ രാംബരണ്‍ യാദവിന്റെ പിന്‍ഗാമിയാണ് ഇവര്‍. നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വൈസ് ചെയര്‍പേഴ്‌സണാണ് 54 കാരിയായ ഇവര്‍. വനിതാ അവകാശ പ്രവര്‍ത്തകകൂടിയായ ബിധ്യ 20092011 കാലഘട്ടത്തില്‍ പ്രതിരോധ മന്ത്രിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി നേരത്തേ ഒളിവില്‍ പ്രവര്‍ത്തിച്ച ബിധ്യ ഭര്‍ത്താവും പാര്‍ട്ടി നേതാവുമായിരുന്ന …

Read More »