Tuesday , April 23 2019
Breaking News

Editor In-Charge

ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളില്‍ സ്‌ഫോടനം; 156 മരണം

Bank

കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളില്‍ സ്‌ഫോടനം. 35 വിദേശികളടക്കം 156 പേര്‍ മരിച്ചതായും അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശിക സമയം 8.45 ഓടെയാണ് സ്‌ഫോടനം നടന്നത്.. ഈ സമയം പള്ളികളിലെല്ലാം ഈസ്റ്റര്‍ ദിന പ്രാര്‍ഥനകള്‍ നടക്കുകയായിരുന്നുവെന്ന് ശ്രീലങ്കന്‍ പോലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബാറ്റിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും …

Read More »

പട്ടാപകല്‍ ക്വാര്‍ട്ടേഴ്‌സ് കുത്തിത്തുറന്ന് കവര്‍ച്ച ; 15കാരന്‍ അറസ്റ്റില്‍

Arrest

കാസര്‍കോട്: വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പട്ടാപ്പകല്‍ സ്വര്‍ണാഭരണങ്ങളും പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ 15 കാരനെ കാസര്‍കോട് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. എരിയാല്‍ പരിസരത്തെ 15 കാരനെയാണ് ശനിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്. കവര്‍ച്ച ചെയ്തത് 15 പവന്‍ ആണെന്ന് റുഖിയ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആഭരണങ്ങള്‍ സൂക്ഷിച്ച അലമാര പരിശോധിച്ചപ്പോള്‍ പൊലീസ് ഏഴേകാല്‍ പവന്‍ കണ്ടെത്തിയിരുന്നു. കവര്‍ന്ന ബാക്കി 8 പവനോളം …

Read More »

രവീശ തന്ത്രിക്ക് നേരെ വീണ്ടും സി പി എം അക്രമം

Hospital

മടിക്കൈ: കാസര്‍കോട് ലോകസഭാ മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാ റിനു നേരെ വീണ്ടും സി പി എം അക്രമം. മടിക്കൈ കോ തോട് പാറയിലാണ് അക്രമം. രാവിലെ 9.30 മണിക്ക് കോ തോട് പ്പാറയില്‍ സ്ഥാനാര്‍ത്ഥി പര്യാടനത്തിന് എത്തിയപ്പോഴാണ് അക്രമം. ഇവിടെ പ്രചരണം നടത്താന്‍ പാടില്ലെന്ന് പറഞ്ഞ് അക്രോശിച്ച് അന്‍പതോളം വരുന്ന സി പി എം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിക്ക് …

Read More »

തീവണ്ടി തട്ടി യുവതിയുടെയും മകന്റെയും മരണം ; നാട് കണ്ണീര്‍കയത്തില്‍

Train

കുമ്പള : തീവണ്ടി തട്ടി യുവതിയുടെയും മകന്റെയും മരണം നാടിനെ കണ്ണീര്‍കയത്തിലാഴ്ത്തി. മൊഗ്രാല്‍ പെര്‍വാഡ് നാങ്കി കടപ്പുറത്തെ അലിയുടെ ഭാര്യ സുഹൈറ (28), മകന്‍ ഷഹ്‌സാദ് (അഞ്ച) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെ മംഗ്‌ളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന പരശുറാം എക്‌സ്പ്രസ് ആണ് ഇടിച്ചത്. മാതാവിന്‍െയും മരണം വീട്ടുകാരേയും നാട്ടുകാരേയും കണ്ണീരിലാഴ്ത്തി. റെയില്‍വേ ട്രാക്കിന് സമീപം തന്നെയാണ് ഇവരുടെ വീട്. ബറാഅത്ത് രാവായതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം …

Read More »

ഹൊസങ്കടിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കര്‍ഷകന്‍ മരിച്ചു

accident

ഹൊസങ്കടി: റോഡ് മുറിച്ചുകടക്കുകയായിരുന്ന കര്‍ഷകന്‍ കാറിടിച്ച് മരിച്ചു. മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിന് സമീപത്തെ ബാബു ഷെട്ടി(65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ ഹൊസങ്കടി വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപമാണ് അപകടമുണ്ടായത്. ബാബുഷെട്ടി റോഡ് മറികടക്കുന്നതിനിടെ മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന സിഫ്റ്റ് കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷെട്ടി ആസ്പത്രിയില്‍ എത്തും മുമ്പേ മരണപ്പെട്ടു. ഭാര്യ: ജയന്തി. മക്കള്‍: ജഗനാഥന്‍, ഓണജാക്ഷി, കരുണാകരന്‍, കലാവതി, …

Read More »

പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിരീക്ഷണത്തിന് മൈക്രോ ഒബ്‌സര്‍വര്‍മാര്‍

Micro-Observer

കാസര്‍കോട് : കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രശ്‌നബാധിതമെന്ന് നിര്‍ണയിച്ച വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ മൈക്രോ ഒബ്‌സര്‍വര്‍ സൂക്ഷ്മമായി വിലയിരുത്തും. പൊതു തെരഞ്ഞെടുപ്പ് നിരീക്ഷകനെ സഹായിക്കുന്ന മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്കുള്ള പരിശീലനം കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. പരിശീലന ക്ലാസിന് പൊതു തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ എസ് ഗണേഷ് നേതൃത്വം നല്‍കി. ജില്ലാ വരണാധികാരി ഡോ. ഡി സജിത് ബാബു, നോഡല്‍ ഓഫീസര്‍ കെ വിനോദ് കുമാര്‍ ക്ലാസെടുത്തു. കാസര്‍കോട് ലോക്‌സഭാ …

Read More »

വിവിപാറ്റ്: സാമൂഹിക മാധ്യമങ്ങളിലേത് തെറ്റായ പ്രചാരണം: ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു

Fake

കാസര്‍കോട് : വിവിപാറ്റ് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വരുന്നത് തെറ്റായ പ്രചാരണമാണെന്നും ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. ‘വോട്ടിങ് യന്ത്രത്തില്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിക്ക് നേരെയുള്ള ലൈറ്റ് അല്ല തെളിഞ്ഞതെങ്കില്‍ അമര്‍ത്തിയ ബട്ടണില്‍ നിന്ന് വിരലെടുക്കാതെ അധികൃതര്‍ക്ക് കാണിച്ച് കൊടുക്കുകയും പത്രപ്രവര്‍ത്തകര്‍ എത്തി വോട്ട് മോഷണം നടന്നുവെന്ന് ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രം ബട്ടണില്‍ നിന്നും വിരലെടുക്കണമെന്നുമാണ്’ സാമൂഹിക …

Read More »

കമ്യൂണിസ്റ്റ് അക്രമണ രാഷ്ട്രീയത്തിന് അറുതി വരുത്താന്‍ എന്‍ഡിഎ അധികാരത്തില്‍ വരണം: നളീന്‍കുമാര്‍ കട്ടീല്‍

Nalinkumar-Pressmeet

കാസര്‍കോട്: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടന്ന് വരുന്ന കമ്യൂണിസ്റ്റ് അതിക്രമങ്ങള്‍ക്ക് അറുതിവരണമെങ്കില്‍ കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് ബിജെപി മംഗ്‌ളുരു എം.പി. നളീന്‍ കുമാര്‍കട്ടീല്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീഡിയ ഫോര്‍ ദ പീപ്പിള്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തെപോലും ജയിലില്‍ അടച്ച് വിശ്വാസത്തെ തെരുവില്‍ വലിച്ചിഴച്ച കമ്യൂണിസ്റ്റ് സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ തിടുക്കം കാട്ടിയ സംസ്ഥാന …

Read More »

അനുമോദനം ചൂടി രഞ്ജിനയും നിഥിന്‍രാജും; കാസര്‍കോടിന് അഭിമാനം

Rank-winners

കാസര്‍കോട്: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ റാങ്കില്‍ മുത്തമിട്ട കാസര്‍കോടിന്റെ അഭിമാന താരങ്ങള്‍ക്ക് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ചാപ്റ്റര്‍ നല്‍കിയ അനുമോദനം കാസര്‍കോടിന് ആഹ്‌ളാദത്തിന്റെ നിമിഷങ്ങളായി. സിവില്‍ സര്‍വ്വീസില്‍ 49ാം റാങ്ക് നേടിയ ബദിയടുക്ക സ്വദേശിനി രഞ്ജിന മേരി വര്‍ഗീസ്, 210ാം റാങ്ക് നേടിയ രാവണേശ്വരം സ്വദേശി നിഥിന്‍രാജ് എന്നിവര്‍ക്കാണ് ഇന്ന് രാവിലെ ഹോട്ടല്‍ സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ ഊഷ്മളമായ വരവേല്‍പ്പും അനുമോദനവും നല്‍കിയത്. കണ്ണൂര്‍ സര്‍വ്വകലാശാല …

Read More »

വീട് വിട്ട അമ്മയെയും മക്കളെയും കാമുകന്റെ വീട്ടില്‍ കണ്ടെത്തി

Missing

കാഞ്ഞങ്ങാട്: രണ്ട് മക്കളെയും കൂട്ടി വീടുവിട്ട 28 കാരിയെ കുറ്റിക്കോലില്‍ കാമുകന്റെ വീട്ടില്‍ കണ്ടെത്തി. പറക്കളായിയിലെ ദിവ്യയെയും ആറും മൂന്നും വയസ്സ് പ്രായമുള്ള മക്കളയുമാണ് കുറ്റിക്കോലിലെ നാടന്‍ പാട്ടുകാരന്‍ സന്തോഷിന്റെ വീട്ടില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ദിവ്യയും മക്കളും പറക്കളായിയിലെ വീട്ടില്‍ നിന്നും വീട് വിട്ടത്. രണ്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച ദിവ്യയും മക്കളും തനിച്ചാണ് താമസം. സന്തോഷിനെ മൊബൈല്‍ ഫോണിലൂടെ പരിചയപ്പെടുകയും ഒടുവില്‍ പ്രണയത്തിലാവുകയും കുട്ടികളെയും കൂട്ടി …

Read More »