Saturday , September 26 2020
Breaking News

Editor In-Charge

എം സി ഖമറുദ്ദിനെ പാണക്കാട്ടേക്ക് വിളിപ്പിച്ചു

കാസര്‍കോട് : എം സി ഖമറുദ്ദിന്‍ എം എല്‍ എ യെ മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം പാണക്കാട്ടേക്ക് വിളിപ്പിച്ചു. വ്യാഴാഴ്ച പാണക്കാട്ടെത്തി സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം.

Read More »

എം സി ഖമറുദ്ദിന്റെയും ടി കെ പൂക്കോയ തങ്ങളുടെയും വീടുകളില്‍ റെയ്ഡ്

ചെറുവത്തൂര്‍ : ഫാഷന്‍ ഗോള്‍ഡ് ജുവലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ എം സി ഖമറുദ്ദിന്‍ എം എല്‍ എയുടെയും മാനേജിംഗ് ഡയരക്ടര്‍ ടി കെ പൂക്കോയ തങ്ങളുടെയും വീടുകളില്‍ പോലീസ് റെയ്ഡ് നടത്തി. ചന്തേര പോലീസ് രജ്‌സിറ്റര്‍ ചെയ്ത കേസ് ഫയലുകള്‍ ക്രൈംബ7്‌രാഞ്ച് ഡി വൈ എസ് പി സതീഷ് ആലക്കലിന് കൈമാറിയതിനു പിന്നാലെയാണ് ഇന്‍സ്‌പെക്ടര്‍ പി നാരായണനും സംഘവും ഇരുവരുടെയും വീടുകളില്‍ പരിശോധന നടത്തിയത്. …

Read More »

പാചക വാതക ടാങ്കര്‍ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു; പാചക വാതകം 5 കാലി ടാങ്കറുകളിലേക്ക് മാറ്റും

കാസര്‍കോട് : ചെര്‍ക്കള-ചട്ടഞ്ചാല്‍ ദേശീയപാതയില്‍ ന്യൂ ബേവിഞ്ചയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു. പാചകവാതകം ചോര്‍ന്നെങ്കിലും അപകടം ഒഴിവായി. ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി നാസര്‍ പരുക്കൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടു. മീന്‍ ലോറിക്കു സൈഡ് നല്‍കുന്നതിനിടെ നിയന്ത്രണം വിട്ടു മറിഞ്ഞ ലോറി, റോഡിലൂടെ നിരങ്ങി 15 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. മരത്തിലും കല്ലിലും തട്ടിയാണ് ടാങ്കറിന്റെ കിടപ്പ്. ഇതിനു താഴെ ഒരു വീടും ഷെഡ്ഡും വൈദ്യുതി ലൈന്‍ കടന്നു …

Read More »

ബദല്‍ ടൂറിസം സാധ്യമാണെന്ന് സര്‍ക്കാര്‍ തെളിയിച്ചു: മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട് : പ്രകൃതിയെയും നാടിന്റെ സംസ്‌കാരത്തനിമയെയും ദോഷകരമായി ബാധിക്കാതെ ടൂറിസം വികസനം സാധ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ തെളിയിച്ചിരിക്കുകയാണെന്ന് റവന്യുഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. പാണാര്‍ക്കുളത്ത് 1.24 കോടി രൂപ ചെലവില്‍ നിര്‍മിച്ച കാസ്രോട് കഫേയെന്ന പാതയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൈവസാംസ്‌കാരിക വൈവിധ്യത്തെ നശിപ്പിക്കാത്ത ഉത്തരവാദിത്ത ടൂറിസമെന്ന ബദല്‍ ടൂറിസം സാധ്യമാക്കുകയാണ് സര്‍ക്കാര്‍ നയം. ടൂറിസം കേവലം ഒരു വ്യവസായം മാത്രമല്ല. …

Read More »

14കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാസര്‍കോട് : പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വിദ്യാനഗര്‍ ചാലക്കുന്നിലെ മുഹമ്മദ് സിന്‍സാദി (20)നെയാണ് ചൊവ്വാഴ്ച വൈകിട്ടോടെ കാസര്‍കോട് സി ഐ പി രാജേഷും സംഘവും അറസ്റ്റ് ചെയ്തത്. കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ 14 കാരിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം പോക്‌സോ നിയമമനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രതിക്കായി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അറസ്റ്റിലായത്. 2020 ഫെബ്രുവരിയിലും സെപ്റ്റംബറിലും പെണ്‍കുട്ടിയുടെ ബന്ധുവിന്റെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.

Read More »

കര്‍ണ്ണാടകയുടെ പുത്രി ഇനി കാസര്‍കോടിന്റെ സബ്കളക്ടര്‍

കാസര്‍കോട് : ആത്മാര്‍ത്ഥമായ ആഗ്രഹവും കഠിനാദ്ധ്വനവും ഉണ്ടെങ്കില്‍, അസാധ്യമായി ഒന്നുമില്ലായെന്നാണ് പുതുതായി ചുമതലയേറ്റ കാഞ്ഞങ്ങാട് സബകള്ടര്‍ ഡി ആര്‍ മേഘശ്രീ തന്റെ ജീവിതത്തിലൂടെ പറയുന്നത്. ഉയര്‍ന്ന ശമ്പളത്തില്‍ സോഫ്ട്‌വെയര്‍ എഞ്ചിനിയറായി സ്വകാര്യമേഖലയില്‍ ജോലി ചെയ്യുയായിരുന്ന ഇവര്‍,തന്റെ കര്‍മ്മപഥം ഇതെല്ലെന്ന്,തിരിച്ചറിഞ്ഞ് സിവില്‍ സര്‍വ്വീസിലേക്ക് തിരിയുകയായിരുന്നു. ‘ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത്,കളക്ടറേറ്റിന് മുന്നിലൂടെയാണ് സ്‌കൂളിലേക്ക ് പോയിരുന്നത്.ആ സമയത്താണ് ഞാന്‍ കാണുന്നത്,വിവിധ പരാതികള്‍ ബോധിപ്പിക്കാന്‍ കളക്ടറെ കാണാന്‍ കാത്തിരിക്കുന്ന ഒരുപാട് പേരെ.അന്നാണ് എനിക്ക് …

Read More »

കാലിക്കടവ് സ്റ്റേഡിയം നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു

ചെറുവത്തൂര്‍ : കാലങ്ങളോളമായി കാലിക്കടവ് പ്രദേശത്തെയും കാസര്‍ഗോഡ് ജില്ലയിലെ കായികപ്രേമികളുടെ സ്വപ്നമായിരുന്നു കാലിക്കടവ് മിനിസ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തി വ്യവസായകായിക യുവജനകാര്യ വകുപ്പ് മന്ത്രി പി ജയരാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലയുടെ കായിക വികസനത്തിന് നിരനവധി പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നത്. കിഫ്ബിയുടെ ഭാഗമായി നിര്‍മ്മാണം നടക്കുന്ന നടക്കാവ് മള്‍ട്ടി സ്‌റ്റേഡിയവും നീലേശ്വരം ഇ എം എസ് സ്റ്റേഡിയവും എത്രവും വേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഉയര്‍ന്നുവരുന്ന കായിക താരങ്ങളെ വളര്‍ത്തിയെടുക്കാനായി …

Read More »

ജില്ലയില്‍ 166 പേര്‍ക്ക് കൂടി കോവിഡ് : സമ്പര്‍ക്കത്തിലൂടെ 163 പേര്‍ക്ക് ; 92 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ചൊവ്വാഴ്ച (സെപ്റ്റംബര്‍ 08) ജില്ലയില്‍ 166 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 163 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ടാള്‍ക്കും വിദേശത്ത് നിന്നെത്തിയഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 92 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6579 പേര്‍ വീടുകളില്‍ .5330 പേരും സ്ഥാപനങ്ങളില്‍ 1249 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6579 പേരാണ്. പുതിയതായി …

Read More »

സംസ്ഥാനത്ത് 3026 പേര്‍ക്ക് കോവിഡ് ; 2723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3026 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 217 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 209 പേര്‍ക്കും, കോട്ടയം …

Read More »

ഖമറുദ്ദീനും കൂട്ടരും നടത്തിയത് ആസൂത്രിത പണാപഹരണം: അഡ്വ കെ.ശ്രീകാന്ത്

മഞ്ചേശ്വരം: മഞ്ചേശ്വരം എംഎല്‍എ എം.സി കമറുദ്ദീനും കൂട്ടരും നടത്തിയത് ആസൂത്രിത സാമ്പത്തിക തട്ടിപ്പാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.ശ്രീകാന്ത് ആരോപിച്ചു. കമറുദ്ദീനെ അറസ്റ്റ് ചെയ്യുക, എം.എല്‍. എ സ്ഥാനം രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മണികഠ റൈയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുനന്നു അദ്ദേഹം. പണം തട്ടിയെടുക്കുകയെന്ന ഉദ്ദേശത്തോടു കൂടിയാണ് ഒരേ സ്വഭാവമുളള വ്യാപാരത്തിന് ഏഴോളം പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ രൂപീകരിച്ചത്. …

Read More »