Saturday , September 26 2020
Breaking News

Editor In-Charge

സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു; പ്രാദേശിക ലോക്ക്ഡൗണ്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : പ്രാദേശിക ലോക്ഡൗണ്‍ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം പല സംസ്ഥാനങ്ങളും ഏര്‍പ്പെടുത്തുന്ന ഹ്രസ്വ ലോക്ക് ഡൗണ്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന് കോവിഡ് ബാധ രൂക്ഷമായ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ‘ലോക്ക്ഡൗണ്‍ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ആഗോളതലത്തില്‍ ഇത് പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണെങ്കിലും നമ്മളിപ്പോള്‍ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളില്‍ ശ്രദ്ധകാണിക്കേണ്ടതുണ്ട്.. അവിടുത്തെ …

Read More »

അസുഖത്തെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു

ചെമ്പരിക്ക : അസുഖത്തെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു. ചെമ്പരിക്കയിലെ ചിണ്ടന്റെ ഭാര്യ സരോജിനി (63) ആണ് മരിച്ചത്. മക്കള്‍ : ഉണ്ണികൃഷ്ണന്‍, സിന്ധു, ഷീജ.

Read More »

ടാറ്റാ കോവിഡ് ആശുപത്രിയില്‍ തുറക്കണമെന്നാവശ്യപ്പെട്ട് നാളെ 25ന് വെള്ളിയാഴ്ച ബിജെപി സായാഹ്ന ധര്‍ണ്ണ

കാസര്‍കോട് : ചട്ടഞ്ചാല്‍ തെക്കിലില്‍ ടാറ്റ 60 കോടി രൂപ രൂപ ചിലവില്‍ നിര്‍മിച്ച കോവിഡ് ആശുപത്രി സര്‍ക്കാരിന് കൈമാറിയിട്ട് ദിവസങ്ങളായിട്ടും ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. കോവിഡ് മഹാമാരി ജില്ലയിലാകെ വേഗത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സാധാരണക്കാരുള്‍പ്പടെയുള്ളവര്‍ക്ക് ചികിത്സ നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് 2020 സെപ്റ്റംബര്‍ 25 വെള്ളിയാഴ്ച വൈകുന്നേരം 3.30ന് ബി.ജെ.പി ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ടാറ്റാ ഹോസ്പിറ്റലിന് മുന്നില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിക്കുന്നു. …

Read More »

ബേക്കലില്‍ അഞ്ചാം ക്ലാസുകാരി ഫാനില്‍ പ്ലാസ്റ്റിക് കയര്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട് : ബേക്കലില്‍ പത്തു വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ ഹദ്ദാദ് നഗറിലെ ആശ-പ്രവാസിയായ മാവുങ്കാല്‍ ആനന്ദാശ്രമം സ്വദേശിയായ പവിത്രന്‍ ദമ്പതികളുടെ മകള്‍ അഷിത (11)യെയാണ് ബുധനാഴ്ച വൈകിട്ട് നാലരയോടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മകളുടെ മരണവിവരമറിഞ്ഞ് ദുബൈയിലുള്ള പിതാവ് വ്യാഴാഴ്ച നാട്ടിലെത്തുമെന്ന് ബന്ധുക്കള്‍ സൂചിപ്പിച്ചു. പള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം …

Read More »

എരിഞ്ഞിക്കീല്‍ കിഴക്കേമുറി പത്തില്‍ പൊറായി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

ചെറുവത്തൂര്‍ : ചെറുവത്തൂര്‍ പഞ്ചായത്തിലെ എരിഞ്ഞിക്കീല്‍ കിഴക്കേമുറി പത്തില്‍ പൊറായി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിച്ചു. ഫിഷറീസ് വകുപ്പിന്റെ തുക ഉപയോഗിച്ചാണ് റോഡ് നിര്‍മ്മാണം നടത്തുക.കോവിഡ് പ്രതിസന്ധിക്കിടയിലും വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്താതെ അതീവ ജാഗ്രതയോടെ മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍.ജനപക്ഷം ചേര്‍ന്നുകൊണ്ട് നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഫിഷറീസ് വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. പ്രതിസന്ധിക്കിടയിലും …

Read More »

ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ജോലിയ്ക്ക് ഹാജരാകണം. പരിശോധിക്കാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ്

കാസര്‍കോട് : മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ജോലിയ്ക്ക് ഹാജരാകണമെന്നും ഓഫീസുകളില്‍ ഹാജര്‍ നില പരിശോധിക്കാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പറഞ്ഞു. കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍ .കൊറോണയോടൊപ്പം ജീവിക്കുക എന്നതാണ് നിലപാട്.സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പ്രകാരം നൂറു ശതമാനം ഹാജര്‍ ഉറപ്പു വരുത്തണം. കോവിഡ് പ്രതിരോധത്തില്‍ പരിമിതമായ സൗകര്യങ്ങളുപയോഗിച്ച് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥരേയും …

Read More »

ജ്വല്ലറികളില്‍ എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയില്ല

കാസര്‍കോട് : ജില്ലയിലെ ജ്വല്ലറികളില്‍ ഒരു കാരണവശാലും എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. സ്ഥാപനങ്ങളില്‍ 100 സ്‌ക്വയര്‍ മീറ്റര്‍ ചുറ്റളവില്‍ സ്റ്റാഫും കസ്റ്റമര്‍മാരും അടക്കം പരമാവധി 15 പേരെ മാത്രമേ അനുവദിക്കാന്‍ പാടുള്ളൂ. ഒരു സമയം സ്ഥാപനത്തിനകത്ത് പ്രവേശിക്കുന്നവരുടെ എണ്ണം ഇത്തരത്തില്‍ നിയന്ത്രിക്കേണ്ടതാണ്. സ്ഥാപനത്തിലെ മുതലാളിയും തൊഴിലാളികളും മാസ്‌ക്, ഗ്ലൗസ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം.ജ്വല്ലറികളിലെ ആഭരണങ്ങള്‍ അണിഞ്ഞ് ട്രയല്‍ നോക്കുന്നത് രോഗ വ്യാപനത്തിന് വഴിവെക്കും. അതിനാല്‍ കൃത്യമായി അണുനശീകരണം നടത്തണം. …

Read More »

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം / കാസര്‍കോട് : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ചട്ടഞ്ചാലിലെ ടാറ്റാ ആശുപത്രി പ്രവര്‍ത്തന സജ്ജമാകുന്നതുവരെയാണ് ജില്ലാശുപത്രിയെ കോവിഡ് ആശുപത്രിയാക്കുന്നത്.

Read More »

ജില്ലയില്‍ 136 പേര്‍ക്ക് കൂടി കോവിഡ്-19 : സമ്പര്‍ക്കത്തിലൂടെ 128 പേര്‍ക്ക് ; 310 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ ബുധനാഴ്ച (സെപ്തംബര്‍ 23) 136 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം ബാധിച്ച 136 പേരില്‍ 3 പേര്‍ വിദേശത്തു നിന്നും 5 പേര്‍ ഇതരസംസ്ഥാനത്തു നിന്നും വന്നവരാണ്. 128 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ആണ് രോഗം ബാധിച്ചത്. 310 പേര്‍ക്ക് ജില്ലയില്‍ ഇന്ന് രോഗം ഭേദമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എവി രാംദാസ് അറിയിച്ചു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4062 പേര്‍ കോവിഡ് …

Read More »

ചെമ്പരിക്കയിലും പട്ടിയുടെ ആക്രമണം : 3 പേര്‍ ആശുപത്രിയില്‍

കാസര്‍കോട്: ഭ്രാന്തിന്റെ ലക്ഷണം കാണിക്കുന്ന പട്ടിയുടെ ആക്രമണം കാസര്‍കോട്ട് തുടരുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് പേരെ കടിച്ച അതേ നായ ബുധനാഴ്ച മൂന്ന് പേരെയാണ് അതി ക്രൂരമായി കടിച്ചുകീറിയത്. കളനാട്, കട്ടക്കാല്‍, ഇടുവുങ്കാല്‍, ചെമ്പിരിക്ക ഭാഗങ്ങളിലാണ് ചൊവ്വാഴ്ച വൈകീട്ട് പട്ടിയുടെ ആക്രമണം ഉണ്ടായതെങ്കില്‍ ബുധനാഴ്ച ചെമ്പരിക്കയിലാണ് മൂന്ന് പേരെ പട്ടി കടിച്ചത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ മുറ്റത്ത് അയല്‍പക്കത്തെ സ്ത്രീകളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ചെമ്പരിക്കയിലെ മഹമൂദിന്റെ ഭാര്യ നഫീസയെ (65)യാണ് …

Read More »