Tuesday , June 18 2019
Breaking News

Editor In-Charge

കൊവ്വലിലും ജന്മയിലും കടലേറ്റം രൂക്ഷം

Sea

ഉദുമ: ഉദുമ ജന്മയിലും കൊവ്വല്‍തീരത്തും കടലേറ്റം രൂക്ഷമായി. ഈ ഭാഗങ്ങളിലെ മുപ്പതോളം കുടുംബങ്ങള്‍ ഭീഷണി നേരിടുകയാണ്. നിരവധി തെങ്ങുകള്‍ കടപുഴകി. കടല്‍ഭിത്തി കെട്ടാന്‍ ബാക്കിയുള്ള ഇടങ്ങളിലാണ് കരയെ കടലെടുക്കുന്നത്. ബ്ലോക്ക് പഞ്ചായത്തംഗം അന്‍വര്‍ മാങ്ങാട്, വാര്‍ഡംഗം കെ.വി.അപ്പു, മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഉദയമംഗലം സുകുമാരന്‍, എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. കടലേറ്റം രൂക്ഷമായ ജന്മ കടപ്പുറത്ത് കടല്‍ഭിത്തി കെട്ടി. ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് പ്രിയദര്‍ശിനി ഉദയമംഗലം യൂണിറ്റ് യോഗം …

Read More »

വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു ; ചൗക്കി സ്വദേശിക്കെതിരെ കേസ്

Police-hat

കാസര്‍കോട് : ഷാര്‍ജയിലെക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തുവെന്ന പരാതിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് ചൗക്കി സ്വദേശിക്കെതിരെ കേസെടുത്തു. തളങ്കര കാനക്കോട് സ്വദേശി അക്ഷയ് (23) നല്‍കിയ പരാതിയില്‍ കാസര്‍കോട് സി ജെ എം കോടതി നിര്‍ദ്ദേശപ്രകാരം ചൗക്കി പെരിയടുക്കത്തെ അബ്ദുല്‍ലത്തീഫി (30)നെതിരെയാണ് കേസെടുത്തത്. ഷാര്‍ജയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് 2018 സെപ്റ്റംബര്‍ 18ന് 30000 രൂപ വാങ്ങുകയും പിന്നീട് വിസയോ പണമോ തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് …

Read More »

അമ്മയെ കാണാന്‍ വീട്ടില്‍ നിന്നും പോയ ഭര്‍തൃമതിയെ കാണാതായതായി പരാതി

Missing

മുള്ളേരിയ : അമ്മയെ കാണാന്‍ പോവുന്നെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ഭര്‍തൃമതിയെ കാണാതായതായി പരാതി. പാണ്ടിയിലെ ഉണ്ണികൃഷ്ണന്റെ ഭാര്യ രമ്യ (27)യെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ അമ്മയെ കാണാന്‍ പോകുന്നെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. എന്നാല്‍ അവിടെ എത്തിയിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ഉണ്ണികൃഷ്ണന്‍ ആദൂര്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More »

ഇന്ത്യയുമായി സമാധാനം വേണം, അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ചര്‍ച്ചയാകാം-ഇമ്രാന്‍ ഖാന്‍

Imrankhan

ബിക്ഷെക്: ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രണ്ട് ആണവശക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിക്ഷെക്കില്‍ നടക്കുന്ന ദ്വിദിന ഷാങ്ഹായി ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇമ്രാന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള വിഷയം പരിഹരിക്കാന്‍ അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ചര്‍ച്ചയാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് പത്തരയോടെയാണ് എസ് സി ഒ ഉച്ചകോടി ആരംഭിക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡന്റ് …

Read More »

ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം മികച്ചത്: ദേശീയ പരിശോധന സംഘം

Hospital

കാഞ്ഞങ്ങാട് : ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തന മികവ് നിര്‍ണയിക്കുന്ന ദേശീയ ഗുണനിലവാര പരിശോധന (നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സിസ്റ്റം) പൂര്‍ത്തിയായി. ആശുപത്രിയുടെ പ്രവര്‍ത്തനം മികച്ചതാണെന്ന് പരിശോധന സംഘം വിലയിരുത്തി. ഒരു മെഡിക്കല്‍ കോളേജ് പോലുമില്ലാതെ ജില്ലാ ആരോഗ്യ രംഗത്ത് പിന്നിലാകുമ്പോഴും മികച്ച സേവനവും ചികിത്സാ സൗകര്യവും നല്‍കുന്ന ആശുപത്രി അധികൃതരെയും ജീവനക്കാരെയും സംഘം അഭിനന്ദിച്ചു. കേരള ആരോഗ്യ വകുപ്പ് നിയോഗിച്ച ഡോ.കനികാ ജെയിന്‍ (ഡല്‍ഹി), ഡോ. പ്രദീപ് കുമാര്‍ ശര്‍മ …

Read More »

പുഴയില്‍ ഒഴുകിയെത്തിയ മരത്തടികള്‍ പിടിച്ചെടുത്തു

Tree

ബന്തടുക്ക: പുഴയില്‍ ഒഴുകിയെത്തിയ മരത്തടികള്‍ വനം വകുപ്പ് ബന്തടുക്ക സെക്ഷന്‍ അധികൃതര്‍ പിടിച്ചെടുത്തു. ആദൂര്‍ മഞ്ഞമ്പൊരമൂലയില്‍ പയസ്വിനി പുഴയുടെ തീരത്ത് അടിഞ്ഞനിലയിലായിരുന്നു. ഉരുപ്പ് ഇനത്തില്‍പ്പെട്ട പത്ത് കഷ്ണം മരത്തടികളാണ് പിടിച്ചെടുത്തത്. ഏകദേശം പത്തുവര്‍ഷംമുന്‍പാകാം മരം മുറിച്ചതെന്നാണ് കരുതുന്നതെന്ന് വനം വകുപ്പധികൃതര്‍ പറഞ്ഞു. മരത്തടികള്‍ അഡൂര്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്തടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍.ബാബു, ബീറ്റ് ഫോറസ്സ്റ്റ് ഓഫീസര്‍ എ.എം.ഖമറുനീസ, വാച്ചര്‍ എം.സുധാകര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് …

Read More »

കാറ്റില്‍ കസബ തീരത്ത് 14 വൈദ്യുതത്തൂണ്‍ തകര്‍ന്നു;നിലവാരമില്ലാത്ത തൂണുകളാണ് സ്ഥാപിച്ചതെന്ന് തീരവാസികള്‍

Post

കാസര്‍കോട്: കാലവര്‍ഷം ആരംഭിച്ചതും വൈദ്യുതി കാണാമറയത്തായി. കസബ കടപ്പുറത്തെ തീരദേശവാസികള്‍ക്ക് വൈദ്യുതി കിട്ടാന്‍ ആഴ്ചകളോളം കാത്തിരിക്കണം. ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കടപ്പുറത്തെ നിരവധി വൈദ്യുതത്തൂണുകളാണ് നിലംപൊത്തിയത്.. കാസര്‍കോട് ഹാര്‍ബറിലെ പ്രവേശനകവാടം മുതലുള്ള 14 വൈദ്യുതത്തൂണുകളാണ് തകര്‍ന്നുവീണത്. പ്രവേശനകവാടത്തിന് സമീപം വൈദ്യുതലൈനിലേക്ക് ഉണങ്ങിയമരം വീണതിനെ തുടര്‍ന്നാണിത്. രണ്ടെണ്ണം വീഴാറായിനില്‍ക്കുന്നുണ്ട്. കടപ്പുറം ഭാഗത്ത് സ്ഥാപിച്ച വൈദ്യുതത്തൂണുകള്‍ നിലവാരം കുറഞ്ഞവയാണെന്നും ചെറിയ കാറ്റും മഴയും വരുമ്പോഴേക്കും തകര്‍ന്നുവീഴുന്ന തൂണുകള്‍ ജീവന് …

Read More »

വീണ്ടും മഴക്കളി ; ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരം ഉപേക്ഷിച്ചു

Cricket

നോട്ടിങ്ങാം: ലോകകപ്പില്‍ വീണ്ടും മഴക്കളി. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള മത്സരവും മഴ മൂലം ഉപേക്ഷിച്ചു. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. നോട്ടിങ്ങാമിലെ ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ മഴ ഒഴിയാതിരുന്നതോടെ ഒരൊറ്റ പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഈ ലോകകപ്പില്‍ മഴ മൂലം ഉപേക്ഷിക്കുന്ന മത്സരങ്ങളുടെ എണ്ണം നാലായി. ഒരൊറ്റ ലോകകപ്പിലും ഇത്രയും മത്സരങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. റിസര്‍വ് ദിവസങ്ങള്‍ ഇല്ലാത്തതും ലോകകപ്പിനെ ബാധിക്കുന്നു. ഇനി സെമിഫൈനലിസ്റ്റുകളേയും ഫൈനലിസ്റ്റുകളേയും …

Read More »

വേണ്ടിവന്നാല്‍ നിയമം കൈയിലെടുക്കാന്‍ മടിക്കില്ലെന്ന് കെ. സുധാകരന്‍

K-Sudhakaran

കണ്ണൂര്‍: സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ പോലീസ് ശരിയായ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ നിയമം കൈയിലെടുക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. സിപിഎമ്മിന് ഒരു നീതിയും പ്രതിപക്ഷത്തിന് മറ്റൊരു നീതിയുമാണെന്ന സ്ഥിതി അനുവദിക്കാനാവില്ല. സിഒടി നസീറിന്റെ വധശ്രമത്തില്‍ എ.എന്‍ ഷംസീര്‍ എം.എംഎല്‍എയുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തുന്ന ഉപവാസ സമരത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് ജനാധിപത്യ സംവിധാനത്തിലും പോലീസിലും വിശ്വാസം നഷ്ടപ്പെടുമ്പോള്‍ നിയമം കൈയിലെടുക്കേണ്ടിവന്നാല്‍ അതിനും …

Read More »

സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ പരിശോധന നടത്തും

Panmasala

കാസര്‍കോട് : ജില്ലയിലെ സ്‌കൂളികള്‍ക്ക് നൂറു മീറ്റര്‍ ചുറ്റളവിലുള്ള കടകളില്‍ പുകയില ഉല്‍പ്പന്നങ്ങളും മറ്റു ലഹരി വസ്തുക്കളും വില്‍ക്കുന്നുണ്ടോയെന്നറിയാന്‍ ആരോഗ്യ വകുപ്പ്, എക്‌സൈസ്, പൊലീസ് എന്നിവരുടെ സഹായത്തോടെ പരിശോധന നടത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന പുകയില നിയന്ത്രണ പദ്ധതിയുടെ ജില്ലാതല കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വ്യാപകമായ തോതില്‍ പുകയില ഉത്പന്നങ്ങളും ലഹരി വസ്തുക്കളും വില്‍പ്പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ജില്ലയില്‍ മൊത്തം പരിശോധന …

Read More »