Tuesday , September 24 2019
Breaking News

Editor In-Charge

ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതിയില്‍ ഇളവ്; പുതിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

Minister

പനജി: ആഭ്യന്തര കമ്പനികള്‍ക്കും പുതിയ പ്രാദേശിക മാനുഫാക്ചറിങ് കമ്പനികള്‍ക്കും കോര്‍പറേറ്റ് നികുതിയില്‍ ഇളവു പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ധനമന്ത്രി നിര്‍മലാ സീതാരാമനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക ഉത്തേജനം ലക്ഷ്യമാക്കിയുള്ള ധനമന്ത്രിയുടെ പ്രഖ്യാപനം ഓഹരിവിപണിക്ക് ഉണര്‍വു പകര്‍ന്നു. ജി എസ് ടി കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന് ആദായനികുതി നിയമത്തില്‍ 2019-20 സാമ്പത്തികവര്‍ഷം മുതല്‍ പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്‍ പ്രകാരം മറ്റ് …

Read More »

ബലാല്‍സംഗക്കേസില്‍ ബി ജെ പി നേതാവ് സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍

Chinmanand

ന്യൂഡല്‍ഹി: നിയമവിദ്യാര്‍ഥിനിയുടെ ബലാല്‍സംഗ പരാതിയില്‍ ബി ജെ പി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍. ഉത്തര്‍ പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശില്‍നിന്നുള്ള നിയമവിദ്യാര്‍ഥിനിയാണ് 73 കാരനായ ചിന്മയാനന്ദിനെതിരെ പരാതി നല്‍കിയിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ചിന്മയാനന്ദിനെ വൈദ്യപരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് പറഞ്ഞ് ചിന്മയാനന്ദ് കഴിഞ്ഞദിവസം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചിന്മയാനന്ദിനെതിരെയുള്ള പരാതിയെ സാധൂകരിക്കുന്ന 43 വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് പെണ്‍കുട്ടി കഴിഞ്ഞദിവസം …

Read More »

ദേശീയപാതയുടെ തകര്‍ച്ച : രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി 24 മണിക്കൂര്‍ നിരാഹാര സമരം തുടങ്ങി

MP

കാസര്‍കോട് : തകര്‍ന്ന ദേശീയപാത നന്നാക്കാന്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി നടത്തുന്ന 24 മണിക്കൂര്‍ നിരാഹാര സമരം തുടങ്ങി. രാവിലെ ഒമ്പതുമണിക്ക് ആരംഭിച്ച നിരാഹാര സമരം ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് സമാപിക്കും. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന ഉപവാസ സമരം മുസ്ലിംലീഗ് സംസ്ഥാന ട്രഷറരും മുന്‍മന്ത്രിയുമായ സി ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ പകപോക്കല്‍ നടപടിയാണ് …

Read More »

ഭൂചലനത്തിന് മണ്ണെടുപ്പും കാരണമായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് നാട്ടുകാര്‍

Earthquack

ഉദുമ: പൂച്ചക്കാട് തായല്‍തൊട്ടി, ചിറക്കല്‍ എന്നിവിടങ്ങളിലെ വ്യാപക മണ്ണെടുപ്പും കഴിഞ്ഞദിവസത്തെ ഭൂചലനത്തിന് കാരണമായിട്ടുണ്ടോ എന്നന്വേഷിക്കണമെന്ന് നാട്ടുകാര്‍. പള്ളിക്കര പഞ്ചായത്തിലെ പൂച്ചക്കാട് തായല്‍തൊട്ടി, ചിറക്കല്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രി നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. സമുദ്ര നിരപ്പില്‍നിന്ന് ഉയര്‍ന്ന പ്രദേശമായ തായല്‍തൊട്ടിയില്‍നിന്ന് കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ നിരവധി ലോഡ് മണല്‍ കടത്തിക്കൊണ്ടുപോയിട്ടുണ്ട്. ഇതും ജിയോളജി വകുപ്പിന്റെ അന്വേഷണത്തില്‍പ്പെടുത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. വര്‍ഷകാലത്തിനുശേഷം ഭൂമിയിലെ ജലവിതാനത്തില്‍ ഉണ്ടാകുന്ന വ്യതിയാനം മൂലം മര്‍ദവ്യത്യാസം ഉണ്ടാകും. …

Read More »

കാസര്‍കോട് ഗവ. കോളേജിലെ സംഘര്‍ഷം: കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി -പ്രിന്‍സിപ്പല്‍

Govt.-College

കാസര്‍കോട്: ഗവ. കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ കമ്മിഷനെ രൂപവത്കരിച്ചിട്ടുണ്ടെന്ന് കോളേജ് പ്രിന്‍സിപ്പല്‍ എന്‍.അനന്തപദ്മനാഭന്‍ അറിയിച്ചു. കോളേജില്‍ സംഘര്‍ഷത്തിനുമുന്‍പുതന്നെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിട്ടുണ്ട്. എല്ലാ കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. കുറ്റക്കാരെന്നുകണ്ടെത്തുന്നവര്‍ക്കെതിരേ നിയമപ്രകാരമുള്ള അച്ചടക്ക നടപടികള്‍ സ്വീകരിക്കും. കോളേജിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയും അച്ചടക്കം ലംഘിക്കുകയും ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More »

പുലിയന്നൂര്‍ ജാനകി ടീച്ചര്‍ വധക്കേസ്: നിര്‍ണായക തെളിവ് ശരിവെച്ച് ഫൊറന്‍സിക് അധികൃതര്‍;വിചാരണ അവസാനഘട്ടത്തിലേക്ക്‌

Janaki

കാസര്‍കോട്: ചീമേനി പുലിയന്നൂരിലെ റിട്ട. പ്രധാനാധ്യാപിക ജാനകി(67)യെ കഴുത്തറുത്തുകൊന്ന് കവര്‍ച്ചനടത്തിയ കേസില്‍ നിര്‍ണായക ശാസ്ത്രീയ തെളിവുകള്‍ ശരിവെച്ച് ഫൊറന്‍സിക് അധികൃതര്‍ കോടതിയില്‍ മൊഴിനല്‍കി. തിരുവനന്തപുരം ഫൊറന്‍സിക് ലാബിലെ അസി. ഡയറക്ടര്‍ കെ.വി.ശ്രീവിദ്യയാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വ്യാഴാഴ്ച മൊഴിനല്‍കിയത്. കൃത്യംനടത്തുമ്പോള്‍ ഒന്നാംസാക്ഷിയും ജാനകി ടീച്ചറുടെ ഭര്‍ത്താവുമായ കൃഷ്ണന്‍ മാസ്റ്റുടെ കൈകള്‍ കെട്ടുന്നതിന് ഉപയോഗിച്ച ട്രാക്ക് സ്യൂട്ടില്‍ മൂന്നാംപ്രതി അരുണ്‍കുമാറിന്റെയും കൃഷ്ണന്‍ മാസ്റ്ററുടെയും രക്തം കണ്ടെത്തിയതായി രാസപരിശോധനാഫലത്തില്‍ (ഡി.എന്‍.എ.) കണ്ടെത്തിയതായാണ് …

Read More »

റിസര്‍വ് ബാങ്കിന്റെ പല്ലും നഖവും നരേന്ദ്ര മോദി അടര്‍ത്തി എടുത്തു -ഉണ്ണിത്താന്‍ എം.പി

MP-Inaguration

കാസര്‍കോട്: റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് കോടികള്‍ എടുത്ത് നരന്ദ്രേമോദി ചെലവഴിക്കുന്നതിലൂടെ രാജ്യത്തെ ബാങ്കുകളുടെ ബാങ്കായ റിസര്‍വ് ബാങ്കിന്റെ പല്ലും നഖവുമാണ് നരേന്ദ്രമോദി അടര്‍ത്തി മാറ്റിയതെന്ന് കെ.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.പറഞ്ഞു.ജില്ലാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്  ഹെഡ് ഓഫീസിന് മുന്നില്‍ നടത്തിയ കൂട്ട ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാജ്യത്തെ വന്‍കിട മുതലാളിമാരുടെ  കിട്ടാകടം എഴുതി തള്ളിയതാണ് ബാങ്കുകളുടെ തകര്‍ച്ചയ്ക്ക് ഇടയാക്കിയത്.നരേന്ദ്രമോദിയുടെ ഭരണത്തില്‍ രാജ്യം 70 …

Read More »

കാസര്‍കോട് സ്‌റ്റേഡിയം അഴിമതി : വിജിലന്‍സ് അന്വേഷണം വേണമെന്ന് സംസ്ഥാന മുന്‍ ക്രിക്കറ്റ് താരം മുഹമ്മദലി ഫത്താഹ്

Pressmeet

കാസര്‍കോട് : മാന്യ മുണ്ടോടിലെ കെ സി എ ക്രിക്കറ്റ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട അഴിമതി സംബന്ധിച്ച് സമഗ്രമായ വിജിലന്‍സ് അന്വേഷണം വേണമെന്ന് സംസ്ഥാന മുന്‍ ക്രിക്കറ്റ് താരം കൂടിയായ മുഹമ്മദലി ഫത്താഹ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലയ്ക്ക് മുതല്‍കൂട്ടാകുമായിരുന്ന സ്റ്റേഡിയം നിര്‍മ്മിക്കുമ്പോള്‍ നിയമപരമായ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് വ്യക്തമാക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് അസോസിയേഷന്‍ സ്റ്റേഡിയം നിര്‍മ്മാണത്തില്‍ പേരില്‍ നടത്തിയിട്ടുള്ളത്. ഭൂമി ഏറ്റെടുക്കല്‍ മുതല്‍ …

Read More »

ഫുട്‌ബോള്‍ മത്സരത്തിനിടെ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എക്ക് വീണ് പരിക്കേറ്റു

N-A-Nellikkunnu

കാസര്‍കോട് : സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എക്ക് വീണ് പരിക്കേറ്റു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റിയും സംയുക്തമായി തളങ്കര സ്‌കുള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച മത്സരത്തിനിടെയാണ് എം എല്‍ എക്ക് വീണ് നടുവിന് പരിക്കേറ്റത്. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ കളക്ടര്‍ സജിത് ബാബു, അഡീ. എസ് പി പ്രശോഭ്, എ ഡി എം എന്‍ ദേവീദാസ്, ജില്ലാ സ്‌പോര്‍ട്‌സ് …

Read More »

കളക്ടറേറ്റില്‍ പോയി മടങ്ങുന്നതിനിടെ പ്രവാസി സംഘം നേതാവ് കുഴഞ്ഞുവീണു മരിച്ചു

Marannam

കാസര്‍കോട് : വിദ്യാനഗറിലെ കളക്ടറേറ്റില്‍ പോയി മടങ്ങുന്നതിനിടെ കേരള പ്രവാസി സംഘം നേതാവും സി പി എം അമ്പലത്തറ ബ്രാഞ്ച് കമ്മിറ്റിയംഗവുമായ എ കെ അബ്ദുല്‍റഹ്മാന്‍ (50) കുഴഞ്ഞു വീണു മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. അബ്ദുല്‍റഹ്മാന്‍ കാഞ്ഞങ്ങാടിനടുത്ത ഐങ്ങോത്ത് നക്ഷത്ര ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം വിദ്യാനഗറിലെ കളക്ടറേറ്റിലേക്ക് വന്നതായിരുന്നു. പിന്നീട് തിരിച്ചുപോകുന്നതിനിടെ കുഴഞ്ഞുവീണ അബ്ദുല്‍റഹ്മാനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More »