Sunday , September 15 2019
Breaking News

Editor In-Charge

മഞ്ചേശ്വരത്ത് ബേക്കറി കട കത്തി നശിച്ച് ലക്ഷങ്ങളുടെ നഷ്ടം ; ലക്ഷങ്ങളുടെ നഷ്ടം

Fire

മഞ്ചേശ്വരം : മഞ്ചേശ്വരത്ത് ബേക്കറി കട കത്തി നശിച്ച് ലക്ഷങ്ങളുടെ നഷ്ടം. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യാവര്‍ സ്വദേശി അബ്ദുല്‍ഹമീദിന്റെ ഉടമസ്ഥതയിലുള്ള ന്യൂ അല്‍ഫ സ്വീറ്റ്‌സ് ആന്റ് ജ്യൂസ് സെന്ററാണ് കത്തി നശിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബേക്കറിയില്‍ നിന്നും പുക ഉയരുന്നത് അതുവഴി വരുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയും ഉപ്പള സ്റ്റേഷന്‍ ഓഫീസര്‍ എ ടി ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി തീയണക്കുകയായിരുന്നു. അപ്പോഴേക്കും ബേക്കറി പൂര്‍ണ്ണമായും അഗ്നിക്കിരയായിരുന്നു. …

Read More »

കെ ഇ എ ശാഫി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി

Football

പള്ളിക്കര: ഗ്രീന്‍ സ്റ്റാര്‍ പള്ളിക്കരയുടെ 19ആം വാര്‍ഷികവും ഓണാഘോഷ പരിപാടിയുടെയും ഭാഗമായി സംഘടിപ്പിച്ച കെ ഇ ശാഫി മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പള്ളിക്കര ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഹനീഫ കുന്നില്‍ ഉദ്ഘാടനം ചെയ്തു. മഠം ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് ശറഫുദ്ദീന്‍ മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രീന്‍ സ്റ്റാര്‍ പള്ളിക്കര ഫൗണ്ടര്‍ സെക്രട്ടറി മുനീര്‍ തമന്ന, ജി എച്ച് …

Read More »

എട്ടുമാസം ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ച നിലയില്‍

Death

ബദിയഡുക്ക : എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക നാരമ്പാടി പുണ്ടൂര്‍ ശാസ്താംകോട്ടെ അബ്ദുര്‍റഹ്മാന്റെ ഭാര്യ ജമീല (33) ആണ് വീട്ടിനകത്ത് തൂങ്ങി മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. വീട്ടിലെ മറ്റുള്ളവരെല്ലാം ഒരു ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഈ സമയം വീട്ടില്‍ തനിച്ചായിരുന്നു ജമീല. വൈകിട്ട് തിരിച്ചുവന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഒന്നരവര്‍ഷം മുമ്പാണ് ജമീലയും അബ്ദുല്‍റഹ്മാനും വിവാഹിതരായത്. ബദിയഡുക്ക പോലീസ് …

Read More »

ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ വസതി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു

House

ചെങ്കള: അന്തരിച്ച മുന്‍ എസ്.കെ എസ് എസ് എഫ് സംസ്ഥാന ഉപാദ്ധ്യക്ഷനും മുന്‍ ജില്ലാ പ്രസിഡണ്ടുമായ ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ വസതി സമസ്ത നേതാവ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു, എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ വൈസ് പ്രസിഡന്റ് മുഷ്ത്താഖ് ദാരിമി മൊഗ്രാല്‍ പുത്തൂര്‍, എം.എം ,മുഹമ്മദ് കുഞ്ഞി ഹാജി ചെങ്കള എന്നിവരും അനുഗമിച്ചു

Read More »

നടന്നുപോകുന്നതിനിടെ യുവാവ് കുളത്തില്‍ വീണ് മരിച്ചു

Death

മുള്ളേരിയ: യുവാവ് കുളത്തില്‍ വീണ് മരിച്ചു. അടുക്കം ചോദമൂലയില്‍ വി.ചന്ദ്രശേഖരന്റെയും (മുന്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ്) മുന്‍ കാറഡുക്ക പഞ്ചായത്തംഗം രാധയുടെയും മകന്‍ ശ്രീജന്‍ (24)ആണ് മരിച്ചത്. കുളക്കരയിലൂടെ നടന്ന് പോകുമ്പോള്‍ അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ആര്‍എസ്എസ് കാറഡുക്ക മണ്ഡല്‍ ഭൗതിക് പ്രമുഖാണ് മരിച്ച ശ്രീജന്‍. സഹോദരങ്ങള്‍: ശ്രുതി, ജിതിന്‍ ചന്ദ്രന്‍.

Read More »

രാജീവ് ഗാന്ധി യൂത്ത് ഫോറം ഓണ കിറ്റ് നല്‍കി

Rajeev-gandhi

ഉദുമ: രാജീവ്ഗാന്ധി യൂത്ത് ഫോറം പള്ളം തെക്കേക്കര യു.എ.ഇ കമ്മിറ്റി ഇരുപത് കുടുംബങ്ങള്‍ക്ക് ഓണകിറ്റ് നല്‍കി. തെക്കേക്കരയില്‍ നടന്ന വിതരണോദ്ഘാടനം ഉദുമ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. പ്രഭാകരന്‍ തെക്കേക്കര നിര്‍വഹിച്ചു. പന്തല്‍ നാരായണന്‍ അധ്യക്ഷത വഹിച്ചു. പി.പി. കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഐ.എന്‍.ടി.യു.സി ഉദുമ മണ്ഡലം പ്രസിഡന്റ് ആര്‍. സുരേഷ് ബാബു, പി.പി.ശ്രീധരന്‍, മധു കൊട്ടയാട്ട്, അബ്ദുല്ലക്കുഞ്ഞി ഉദുമ എന്നിവര്‍ സംബന്ധിച്ചു.

Read More »

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് തള്ളി, യാത്രാവിലക്ക് നീങ്ങി

Thushar

അജ്മാന്‍: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായി യു എ ഇയിലെ അജ്മാന്‍ കോടതിയില്‍ ഉണ്ടായിരുന്ന ചെക്ക് കേസ് തള്ളി.പരാതിക്കാരനായ നാസില്‍ അബ്ദുള്ള കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് കണക്കിലെടുത്താണ് കോടതിയുടെ നടപടി. ഇതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ തുഷാറിന് പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കി. ദുബായ് കോടതിയില്‍ സിവില്‍ കേസ് നിലവിലുണ്ട്. എന്നാല്‍ ഇവിടെ നല്‍കിയ യാത്രാവിലക്ക് ഹര്‍ജി നേരത്തെ തള്ളിയിരുന്നു. അതിനാല്‍ തുഷാറിന് കേരളത്തിലേക്ക് മടങ്ങാം. നാസിലിന് താന്‍ ചെക്ക് നല്‍കിയിരുന്നില്ലെന്ന തുഷാറിന്റെ വാദം …

Read More »

അഡൂര്‍ സ്‌കൂളിലെ ഓണാഘോഷം :കുഞ്ഞുമാവേലിയും കൂട്ടുകാരും എംഎല്‍എക്ക് ദുരിതാശ്വാസഫണ്ട് കൈമാറി

Adoor-School

അഡൂര്‍ : അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലളിതമായ രീതിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. സംഭാവനപ്പെട്ടിയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ശേഖരിച്ച തുക മാവേലിയായി വേഷമിട്ട രണ്ടാം ക്ലാസുകാരന്‍ നിലനും കൂട്ടുകാരും ചേര്‍ന്ന് ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന് കൈമാറി. കാറഡുക്ക ബ്ലോക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. കുമാരന്‍, സ്‌കൂള്‍ വികസന സമിതി വര്‍ക്കിങ് ചെയര്‍മാന്‍ എ. ചന്ദ്രശേഖരന്‍, ദേലമ്പാടി ഗ്രാമപഞ്ചായത്തംഗം കമലാക്ഷി, പിടിഎ പ്രസിഡന്റ് ജെ.ഹരീഷന്‍, പ്രിന്‍സിപ്പാള്‍ പി. ലക്ഷ്മണന്‍, …

Read More »

നെല്ലിക്കുന്ന് കടപ്പുറത്ത് സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു

Deadbody

കാസര്‍കോട് : നെല്ലിക്കുന്ന് കസബ കടപ്പുറത്ത് സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു. ഞായറാഴ്ച രാവിലെ ആറുമണിയോടെ മത്സ്യബന്ധനത്തിന് പോകുന്നവരാണ് 65 വയസു പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മുണ്ടും ബ്ലൗസുമാണ് വേഷം. കാതില്‍ കമ്മലുണ്ട്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ഉള്‍പ്രദേശത്തു നിന്നും ഒരു സ്ത്രീയെ കാണാതായതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരാണോ മരിച്ചതെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Read More »

പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുമായി കുണ്ടംകുഴി എസ്.പി.സി യൂണിറ്റ്

Kundamkuzhi

കുണ്ടംകുഴി: പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ നല്‍കി കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്.പി.സി യൂണിറ്റ് മാതൃകയായി. അരി, പഞ്ചസാര, രണ്ടു തരം പയറിനങ്ങള്‍, വെല്ലം തുടങ്ങിയ സാധനങ്ങളാണ് കിറ്റിലുള്ളത്. 22 കുടുംബങ്ങള്‍ക്കാണ് അറുന്നൂറു രൂപ വിലവരുന്ന കിറ്റുകള്‍ കോളനികളിലെത്തി കൈമാറിയത്. യൂണിറ്റിന്റെ ഓണം അവധിക്കാല ക്യാമ്പിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ക്യാമ്പ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.കെ ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് …

Read More »