Tuesday , June 18 2019
Breaking News
Auto

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോ പെട്രോളൊഴിച്ച് തീയിട്ട് നശിപ്പിച്ചു

നീലേശ്വരം : വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോ പെട്രോളൊഴിച്ച് തീയിട്ടു നശിപ്പിച്ചു. കിനാനൂര്‍-കരിന്തളം കൊല്ലംപാറ ഓട്ടോ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറും സി ഐ ടി യു അംഗവുമായ തലയടുക്കം കീച്ചറയില്‍ ഹൗസിലെ കെ വി സെബാസ്റ്റിയന്റെ (സോജന്‍) ഓട്ടോയ്ക്കാണ് തീയ്യിട്ടത്. കഴിഞ്ഞദിവസം പുലര്‍ച്ചെ 1. 30 ഓടെ പെട്രോള്‍ ഒഴിച്ചു തീയിടുകയായിരുന്നുവെന്നു സെബാസ്റ്റ്യന്‍ നീലേശ്വരം പൊലീസില്‍ നല്‍കി..യ പരാതിയില്‍ പറയുന്നു. ഓട്ടോ പൂര്‍ണമായി കത്തി നശിച്ചു. മുന്‍വൈരാഗ്യത്തിലാണ് അക്രമം നടത്തിയതെന്നും പരാതിയിലുണ്ട്. അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന സെബാസ്റ്റിയന്‍ വീണ്ടും ഓട്ടോ എടുക്കാനിരിക്കെയാണ് തീവെയ്പ്. നീലേശ്വരം പോലീസ് സ്ഥലത്തെത്തി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

RANDOM NEWS

Health

ചികിത്സയും ഓണ്‍ലൈനിലേക്ക്; കാര്യങ്ങള്‍ ഇനി ഹെല്‍ത്ത് കാര്‍ഡ് നോക്കിക്കോളും

കാസര്‍കോട് : സംസ്ഥാനത്തിന്റെ ആരോഗ്യവികസനത്തിന് ഊര്‍ജം പകര്‍ന്ന് കൊണ്ടിരിക്കുന്ന ആരോഗ്യ വകുപ്പിന്റെ ഇ ഹെല്‍ത്ത് പദ്ധതി ജില്ലയിലും പ്രചാരം നേടുന്നു. …