Saturday , February 29 2020
Breaking News

ഓട്ടോസെക്ക് എക്‌സ്‌പോ 2019 ‘ വെള്ളിയാഴ്ചയും ശനിയാഴ്ചയും

കൊച്ചി : ഓള്‍ കൈന്‍ഡ്‌സ് ഓഫ് ഇലക്ട്രോണിക് സെക്യൂരിറ്റി ആന്റ് സിസ്റ്റം ഇന്റ്ര്രേഗറ്റേഴ്‌സ് അസോസിയേഷന്‍ (അക്വേഷ്യ) സംഘടിപ്പിക്കുന്ന സെക്യൂരിറ്റി ഡിവൈസ് എക്‌സിബിഷന്‍ ഓട്ടോസെക്ക് എക്‌സ്‌പോ – 2019 വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും.

വെള്ളിയാഴ്ച രാവിലെ 10.30 ന് കൊച്ചി കോര്‍പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകിട്ട് 4.30 നു നടക്കുന്ന സംസ്ഥാന സമ്മേളനവും സെക്യൂരിറ്റി സിസ്റ്റവും ആഭ്യന്തര സുരക്ഷയും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറും മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

ഈ രംഗത്തെ നൂതന പ്രവണതകളും സാങ്കേതിക വിദ്യകളും ഈ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. മുന്‍നിര കമ്പനികളുടെ അമ്പതോളം സ്റ്റാള്‍ ഉണ്ടാകും. പ്രവേശനം സൗജന്യമാണ്.

ഇലക്ട്രോണിക് സെക്യൂരിറ്റി മേഖലയിലെ ചൂഷണം ഒഴിവാക്കാന്‍ ആഭ്യന്തര വകുപ്പ് ഇടപെട്ട് ലൈസന്‍സ് സിസ്റ്റം കൊണ്ടുവരണമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

RANDOM NEWS

മൂവാറ്റുപുഴ തന്നാല്‍ കുട്ടനാട് വിട്ടുനല്‍കാം: ഉപാധിയുമായി ജോസഫ് ഗ്രൂപ്പ്

കോട്ടയം: ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന കുട്ടനാട് സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കണമെങ്കില്‍ ഉപാധിയുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പകരം …