Tuesday , April 23 2019
Breaking News
Award

ജയരാജ്, യേശുദാസ്, ഫഹദ്, സജീവ്, നിഖില്‍… ദേശീയ പുരസ്‌കാരത്തില്‍ മലയാളത്തിളക്കം

ന്യൂഡല്‍ഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി ശ്രീദേവി(മോം) യേയും,മികച്ച നടനായി ഋഥി സെന്നിനേും മികച്ച സഹനടനായി ഫഹദ് ഫാസിലിനേയും തിരഞ്ഞെടുത്തു. ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് മികച്ച മലയാള സിനിമ.

ടേക്ക് ഓഫിലെ അഭിനയത്തിന് നടി പാര്‍വതി ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി.

പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂര്‍ അധ്യക്ഷനായ 11 അംഗ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.

മലയാളത്തില്‍നിന്ന് 11 ചിത്രങ്ങളാണ് അവസാന റൗണ്ടിലെത്തിയത്.

പ്രത്യേക ജൂറി പരാമര്‍ശം – ടേക്ക് ഓഫ്

മികച്ച അവലംബിത തിരക്കഥ – ജയരാജ് (ഭയാനകം)

മികച്ച ഛായാഗ്രാഹകന്‍- നിഖില്‍ പ്രവീണ്‍ (ഭയാനകം)

മികച്ച ഗായകന്‍ – യേശുദാസ്

മികച്ച ഹിന്ദി ചിത്രം: ന്യൂട്ടന്‍

മികച്ച തമിഴ് ചിത്രം: ടു ലെറ്റ്

സംഗീത സംവിധായകന്‍: എ. ആര്‍ റഹ്മാന്‍ (കാട്ര് വെളിയിടൈ)

മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍: സന്തോഷ് രാജ് (ടേക്ക് ഓഫ്)

മികച്ച വിഷ്വല്‍ എഫക്ട്, ആക്ഷന്‍ സംവിധാനം: ബാഹുബലി 2

മികച്ച അഡ്വെഞ്ചര്‍ ചിത്രം: ലഡാക് ചലേ റിക്ഷാവാലേ

സാമൂഹിക പ്രസക്തിയുള്ള ചിത്രം: ഐ ആം ബോണി

മികച്ച ഹ്രസ്വചിത്രം: മയ്യത്ത് (മറാഠി)

മികച്ച നിരൂപകന്‍: ഗിരിധര്‍

മികച്ച ബംഗാളി ചിത്രം: മയൂരാക്ഷി

കഥേതര വിഭാഗത്തിലെ മികച്ച ചിത്രം വാട്ടര്‍ ബേബി

RANDOM NEWS

---

43 പ്രശ്‌നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് കളക്ടര്‍ തല്‍സമയം നിരീക്ഷിക്കും

കാസര്‍കോട് : തെരഞ്ഞെടുപ്പ് ദിനത്തില്‍ ജില്ലയിലെ 43 പ്രശ്‌നബാധിത ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ വരണാധികാരിയായ ജില്ലാകളക്ടര്‍ ഡോ. ഡി സജിത് ബാബു …