Friday , July 20 2018
Breaking News
Baba-Ramdev

നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ആള്‍ദൈവങ്ങളെ തൂക്കിക്കൊല്ലണം- ബാബ രാംദേവ്

കോട്ട (രാജസ്ഥാന്‍): സന്യാസികള്‍ക്കു നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആള്‍ദൈവങ്ങളെ തൂക്കിക്കൊല്ലണമെന്ന് യോഗ ഗുരു ബാബ രാംദേവ്. കാവിനിറത്തിലുള്ള വസ്ത്രം ധരിച്ചതുകൊണ്ടു മാത്രം ഒരാള്‍ മതനേതാവാകില്ലെന്നും രാംദേവ് പറഞ്ഞു. രാജസ്ഥാനിലെ കോട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാംദേവ്.

ഓരോ ജോലിക്കും അതിന്റേതായ പ്രവര്‍ത്തന പരിധികളും പെരുമാറ്റച്ചട്ടങ്ങളുമുണ്ട്. അതുപോലെതന്നെ സന്യാസിമാര്‍ക്കും അവരുടേതായ പ്രവര്‍ത്തനരീതികളുണ്ട്.അത്തരം പരിധികള്‍ ലംഘിക്കുന്നവരെ ജയിലലടച്ചാല്‍ മാത്രം പോര, മരണംവരെ തൂക്കിക്കൊല്ലുകയും വേണം. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല- രാംദേവ് പറഞ്ഞു.

കാവി ചുറ്റുന്നതുകൊണ്ടു മാത്രം ഒരാളെ ബാബ എന്ന് വിളിക്കാനാവില്ല. അയാളുടെ പ്രവര്‍ത്തനങ്ങളും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ദാത്തി മഹാരാജ് എന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിനെതിരെ ബലാത്സംഗവും വഞ്ചനയും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത സാഹചര്യത്തിലാണ് ബാബ രാംദേവിന്റെ പ്രതികരണം.

RANDOM NEWS

CCTV

മേല്‍പറമ്പ് കട്ടക്കാല്‍ പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു : മോഷ്ടാവ് സി സി ടിവിയില്‍ പതിഞ്ഞു

മേല്‍പറമ്പ് : കട്ടക്കാല്‍ റിയാലലി മസ്ജിദിലിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു. പള്ളിയില്‍ സ്ഥാപിച്ച സി സി ടി വിയില്‍ …