Wednesday , December 11 2019
Breaking News

ബലിയറുക്കാന്‍ എത്തിച്ച പോത്ത് വിരണ്ടോടി മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ; ഓട്ടോ തകര്‍ത്തു; ഒടുവില്‍ സാഹസികമായി പിടികൂടി

കാസര്‍കോട് : ബലിയറുക്കാന്‍ എത്തിച്ച പോത്ത് വിരണ്ടോടി മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒരു ഓട്ടോറിക്ഷ തകര്‍ത്തു. ഒടുവില്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് പോത്തി സാഹസികമായി തളച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ചൗക്കിയിലെ ഒരു വീട്ടിലേക്ക് അറുക്കാനായി കൊണ്ടുവന്ന പോത്ത് കയര്‍ പൊട്ടിച്ച് ഓടുകയായിരുന്നു. ചൂരിയിലെ ഒരു വീട്ടുവളപ്പില്‍ കയറിയതോടെയാണ് പോത്തിനെ തളക്കാനായത്. വിരണ്ടോടുന്നതിനിടെ ഒരു ഓട്ടോറിക്ഷയെ കുത്തി മറിച്ചിട്ടു. വിരണ്ടോടുന്ന പോത്തിനെ കണ്ട് ഡ്രൈവര്‍ ഇറങ്ങിയോടുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ പോലീസ് ഫ്‌ളയിംഗ് സ്‌ക്വാഡും നാട്ടുകാരും ചേര്‍ന്ന് ദൂരെ നിന്ന് കുരുക്കിട്ട് പോത്തിനെ പിടികൂടുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയതിനാല്‍ കേസില്ലാതെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

Choori-1 Choori-2

RANDOM NEWS

വികസന നയങ്ങളോട് മുഖം തിരിഞ്ഞു പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത് ; ഹക്കിം കുന്നില്‍

കാസര്‍കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന നയങ്ങളോട് മുഖം തിരിഞ്ഞു പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് …