Monday , February 18 2019
Breaking News
Sangamam

ബല്ലാ കടപ്പുറം യു എ ഇ ഈദുല്‍ ഫിത്ര്‍ സ്‌നേഹ സംഗമം നവ്യാനുഭവമായി

അബൂദാബി : ബല്ലാ കടപ്പുറം മുസ്ലിം ജമാഅത്ത് അബൂദാബി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പെരുന്നാള്‍ ദിനത്തില്‍ നടന്ന സ്‌നേഹ സംഗമം നടത്തി. യു എ ഇ യിലുള്ള ബല്ലാകടപ്പുറം ജമാഅത്ത് മഹല്ല് നിവാസികളെ പങ്കെടുപ്പിച്ചു നടത്തിയ പരിപാടി യുവാക്കളുടെ സാനിധ്യവും, മുതിര്‍ന്നവരുടെ ആവേശവും, പരിപാടിയുടെ വ്യത്യസ്ത കൊണ്ടും മികവുറ്റതായി.

ബല്ലാ കടപ്പുറം അബൂദാബി ശാഖാ കമ്മിറ്റി പ്രസിഡണ്ട് കെ കെ നവാസ് ഹസ്സന്റെ അദ്ധ്യക്ഷതയില്‍ നടന്ന സ്‌നേഹ സംഗമത്തില്‍ സെക്രട്ടറി എ കെ മൊയ്തീന്‍ സ്വാഗതം പറഞ്ഞു. അബൂദാബി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പി കെ അഹമദ് ബല്ലാ കടപ്പുറം സംഗമം ഉദ്ഘാടനം ചെയ്തു. സംഘടനാ സംവിധാനങ്ങളും കൂട്ടായ്മകളും ഉണ്ടാകുന്നത് നന്മയുള്ള മനസ്സില്‍ ഉദിക്കുന്ന ചിന്തകളിലൂടെയാണെന്നും ചിന്തകള്‍ പ്രവത്തനപദത്തിലേക്കും, പ്രയത്‌നത്തിലേക്കും പരിണമിക്കുമ്പോഴും ആണ്. നമ്മുടെ മുന്‍കാമികളും പണ്ഡിതന്മാരും നമുക്ക് കാണിച്ചു തന്ന മാതൃകകളാണ് കൂട്ടായ്മകളും സംഘടനകളും മഹല്ല് സംവിധാനങ്ങളും. അവരുടെ കാഴ്ചപ്പാടുകളും ചിന്തകളും പ്രവര്‍ത്തനങ്ങളും ദീര്‍ഗ്ഗ വീകഷണത്തോടെയുള്ളതാണ് എന്നതിന്റെ തെളിവാണ് ഇന്ന് കേരളത്തിലെ വികാസങ്ങള്‍ക്ക് ഹേതു. ആയതിനാല്‍ സംഘടനാ സംവിധാനങ്ങളെയും മഹല്ല് സംവിധാനങ്ങളെയും പരിപോഷിപ്പിക്കാനും ഏറ്റെടുക്കാനും യുവാക്കള്‍ മുന്നിട്ടിറങ്ങണം എന്നും ഉത്ഘാടന പ്രസംഗത്തില്‍ പി കെ അഹമദ് സാഹിബ് ഉത്‌ബോധിപ്പിച്ചു. അബൂദാബി കാസറഗോഡ് ജില്ലാ ജോയിന്‍ സെക്രട്ടറിയും എസ് കെ എസ് എസ് എഫ് നേതാവും ആയ അനീസ് മാങ്ങാട് മുഖ്യാഥിതി ആയിരുന്നു. അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറിയും കാഞ്ഞങ്ങാട് മുസ്ലിം യതീം ഖാന പ്രസിഡണ്ടും ആയ എം എം നാസര്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജോയിന്‍ സെക്രട്ടറി ഷാഫി സിയാറത്തിങ്കര, മഹമൂദ് കല്ലൂരാവി റഷീദ് ഞാണിക്കടവ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മദ്ഹ് ഗാനങ്ങളോടെ തുടങ്ങിയ പരിപാടി വിവിധ മത്സരങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. അനുഭവം പങ്കു വെക്കല്‍ മത്സരം ഏറ്റവും രസകരവും, ചിന്താദായകവും, അതോടൊപ്പം എല്ലാം മറന്നു ചിരിക്കാനുള്ള അവസരവുമായി മാറി. ഗള്‍ഫ് പ്രവാസത്തിനിടയില്‍ ഉണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കു വെക്കുക എന്നതായിരുന്നു മത്സരം. തുടര്‍ന്ന് രണ്ടു ഗ്രൂയകളായി തിരിച്ചുള്ള ഇസ്ലാമിക് ക്വിസ് മത്സരവും വേറിട്ടതായി. മത്സര വിജയികള്‍ക്ക് അനീസ് മാങ്ങാട് സമ്മാന വിതരണം ചെയ്തു.

മഹല്ല് ശാക്തീകരണത്തിനും മഹല്ല് സംവിധാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിലും നിലവില്‍ ജമാഅത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഹിദായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്രസ, എം സി ബി എം എല്‍ പി സ്‌കൂള്‍, അല്‍ ബിര്‍ പ്രീ പ്രൈമറി സ്‌കൂള്‍, ശംസുല്‍ ഉലമ അല്‍ മനാര്‍ അറബിക് കോളേജ്, ബീവി ഖദീജ വാഫിയ വിമന്‍സ് കോളേജ് എന്നിവയുടെ ഉയര്‍ച്ചക്കും വേണ്ടിയുള്ള അബൂദാബി കമ്മിറ്റിയുടെ പ്രയത്‌നത്തിന് ബല്ലാ കടപ്പുറം മഹല്ല് നിവാസികളായ പ്രവാസികള്‍ നല്‍കുന്ന പിന്തുണ മഹത്തരമാണെന്നും, ഊര്‍ജ്ജസ്വലരായ യുവാക്കളുടെ സാനിധ്യവും പ്രയത്‌നവും ആശാവഹം ആണെന്നും ജമാഅത്ത് പ്രസിഡണ്ട് കെ കെ നവാസ് ഹസ്സന്‍ പറഞ്ഞു. ട്രഷറര്‍ ഇസ്മായില്‍ പി ടി എസ് നന്ദിയും പറഞ്ഞു.

RANDOM NEWS

Sreedharan-Pilla

കൊല്ലപ്പെട്ടത് ആരായാലും കൊല്ലുന്നത് സിപിഎംകാര്‍ തന്നെ ശ്രീധരന്‍ പിള്ള

കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് ശ്രീധരന്‍ പിള്ള. കൊല്ലപ്പെട്ടത് ഏത് കക്ഷിയില്‍പെട്ടവരായാലും …