Thursday , September 24 2020
Breaking News

ബാംബു ക്യാപിറ്റല്‍: തുടര്‍ പരിപാലനം ഉറപ്പു വരുത്തും രണ്ടാം ഘട്ടം സെപ്തംബറില്‍

കാസര്‍കോട് : ബാംബു ക്യാപ്പിറ്റല്‍ പദ്ധതിയുടെ ഭാഗമായി നട്ട മുളത്തൈകളുടെ വളര്‍ച്ച കൃത്യമായ ഇടവേളകളില്‍ നിരീക്ഷണ വിധേയമാക്കി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിന് ഗ്രാമവികസന വകുപ്പിനെ ചുമതലപ്പെടുത്തി കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന .ജല ജാഗ്രതാ സമിതിയുടെ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം ‘നട്ട മുളം തൈകളുടെ വളര്‍ച്ച ആഴ്ചയില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ പരിശോധന നടത്തി ഫോട്ടോ അപ്ലോഡ് ചെയ്യും. ഇതില്‍ പത്തു ശതമാനം തൈകള്‍ ബിഡിഒ മാര്‍ പരിശോധിക്കും. ജില്ലയില്‍ ദാരിദ്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ വളര്‍ച്ച നിലയിരുത്തും. പദ്ധതിയുടെ രണ്ടാംഘട്ടം സെപ്തംബറില്‍ ആരംഭിക്കും. കൂടുതല്‍ പ്രദേശങ്ങളില്‍ പദ്ധതി വ്യാപിപ്പിക്കുന്നതിന് പഞ്ചായത്തുകള്‍ തെരഞ്ഞെടുത്ത് ബോധവല്‍ക്കരണ പരിശീലന പരിപാടികള്‍ നടത്തും.
ഐഎസ്ആര്‍ഒയുമായി ബന്ധപ്പെട്ട് സാറ്റലൈറ്റ് മാപ്പുകള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. കുടുംബശ്രീ മുള ഉപയോഗിച്ചുള്ള കുടില്‍ വ്യവസായങ്ങള്‍ക്കുള്ള കര്‍മപദ്ധതി തയ്യാറാക്കും. 2020 മാര്‍ച്ചോട് കൂടി പദ്ധതിക്ക് രൂപം നല്‍കാനാകും. ഭൂഗര്‍ഭ ജലവിതാനം പഠിക്കുന്നതിനായി ഭൂഗര്‍ഭജല വകുപ്പിനെയും, മണ്ണിലെ ബാഷപാംശവും ആരോഗ്യവും പരിശോധിക്കുന്നതിന് മണ്ണ് സംരക്ഷണ വിഭാഗത്തിന്റെയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും സാങ്കേതിക സഹായം ഉറപ്പു വരുത്തും. ജില്ലാ പഞ്ചായത്തിന്റെയും വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളുടേയും ധനസഹായം പരിപാടിക്ക് ഉറപ്പു വരുത്തും. ക്രിട്ടിക്കല്‍, സെമി ക്രിട്ടിക്കല്‍ ബ്ലോക്കുകളില്‍ കൂടുതല്‍ കുളങ്ങള്‍ നിര്‍മ്മിക്കുന്നതിന് പി എം കെ എസ് വൈ യുടെയും സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷന്റെയും, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികള്‍ എന്നിവ നടപ്പാക്കും.
യോഗത്തില്‍ സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍. കേന്ദ്ര പ്രതിനിധി പ്രേം കൃഷ്ണന്‍, ജല ജാഗ്രത അഭിയാന്‍ നോഡല്‍ ഓഫീസര്‍ വി എം അശോക് കുമാര്‍, എ ഡി സി (ജനറല്‍ )ബെവിന്‍ ജോണ്‍ വര്‍ഗീസ് കാസറഗോഡ് വികസന പാക്കേജ് സ്‌പെപെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ് മോഹന്‍ ഹരിത കേരള മിഷന്‍ കോര്‍ഡിനേറ്റര്‍ എം.പി.സുബ്രഹ്മണ്യന്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ജ്യോതികുമാരി ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍ കെ എം അബ്ദുല്‍ അഷ്‌റഫ്, ഹൈഡ്രോളജിസ്റ്റ് ബി ഷാബി, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പിവി ജസീര്‍, കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ ടിടി സുരേന്ദ്രന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

RANDOM NEWS

ജില്ലയില്‍ 136 പേര്‍ക്ക് കൂടി കോവിഡ്-19 : സമ്പര്‍ക്കത്തിലൂടെ 128 പേര്‍ക്ക് ; 310 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ ബുധനാഴ്ച (സെപ്തംബര്‍ 23) 136 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം ബാധിച്ച …