Tuesday , October 16 2018
Breaking News
bangalam

കാലയവനികയ്ക്കുളളില്‍ മറഞ്ഞ് പോയ ഓര്‍മ്മകളുടെ ചരിത്രവിസ്മയം പുന:പ്രതിഷ്ഠയ്‌ക്കൊരുങ്ങുന്നു

ബങ്കളം തെക്കന്‍ ബങ്കളം ശ്രീ രക്തേശ്വരി ക്ഷേതം 2018 ഏപ്രില്‍ 20 മുതല്‍ 23 വരെയുളള ശുഭദിനങ്ങളില്‍ പുന:പ്രതിഷ്ഠാ കളിയാട്ടത്തോടെ ഭക്തഹൃദയങ്ങളില്‍ ആത്മസായൂജ്യമണയാന്‍ പോവുകയാണ്. അതിന് മുന്നോടിയായി മണ്‍മറഞ്ഞ് പോയ ആദ്യകാല ക്ഷേത്ര സാരഥികള്‍ക്കൊപ്പം ക്ഷേത്രം പണിയാനും അതിന്റെ പൗരാണികതയും ഈ പ്രദേശത്ത് ഇങ്ങനെയൊരു ക്ഷേത്രം ഉടലെടുക്കാനും ഉണ്ടായ കാര്യകാരണങ്ങളും, നിലവിലുളള വയോവൃദ്ധ ജനങ്ങളില്‍ നിന്നും പകര്‍ന്നെടുക്കാന്‍ ക്ഷേത്രപരിസരത്ത് ഒരു ഭക്തജന സംഗമം നാട്ടുകൂട്ടായ്മ ഒരുങ്ങി. നാളിതുവരെ അറിവില്ലാത്തതുമായ ചരിത്രം പുസ്തകമാക്കാന്‍ ഒരുങ്ങുകയാണ് ക്ഷേത്രസമിതി. പഴമക്കാര്‍ പകര്‍ന്നു നല്‍കിയ പൗരാണിക ചരിത്രങ്ങള്‍ കേള്‍ക്കുമ്പോള്‍ വാട്‌സപ്പിലും ഫേസ്ബുക്കിലും അടിമപ്പെട്ടു പോകുന്ന യുവതലമുറയ്ക്ക് ഈ പുസ്തകം ഒരു മുതല്‍ക്കൂട്ട് തന്നെയാകും. ക്ഷേത്രം പ്രസിഡന്റ് ഇ.വി. അമ്പുമാസ്റ്ററുടെ അധ്യക്ഷതയില്‍ ആഘോഷകമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഇ.വി. ബാലന്‍ നാട്ടുകൂട്ടം ഉദ്ഘാടനം ചെയ്തു. മോഡറേറ്ററായി എഴുത്തുകാരനായ ചന്ദ്രന്‍ മുട്ടത്ത് പങ്കെടുത്തു. സ്മരണിക കമ്മറ്റിയിലെ വിവിധ അംഗങ്ങള്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. സേതു ബങ്കളം (സ്മരണിക കണ്‍വീനര്‍) സ്വാഗതം ആശംസിച്ചു.

RANDOM NEWS

Chief-minister

പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് മലബാറിലെ ടൂറിസത്തിന് ഉണര്‍വ്വേകും: മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍കോട് : പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാകുന്നത് മലബാറിലെ ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ …