Saturday , October 21 2017
Breaking News
Gold

സോഷ്യല്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ 13 കിലോ മുക്കുപണ്ടം പണയപ്പെടുത്തി 3 കോടി തട്ടി : പോലീസ് അന്വേഷണം തുടങ്ങി

പയ്യന്നൂര്‍/കാസര്‍കോട്: കരിവെള്ളൂര്‍ ബസാറില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ വന്‍ മുക്കുപണ്ടതട്ടിപ്പ് കണ്ടെത്തി. വിവരം പുറത്തായതോടെ സംഘം സെക്രട്ടറിയെയും കുടുംബത്തെയും കാണാതായി. പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പെരിങ്ങോം സഹകരണ ഇന്‍സ്പെക്ടര്‍ ഷൈനി നടത്തിയ പ്രാഥമിക പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കരിവെള്ളൂര്‍ വഴി ഔദ്യോഗിക ആവശ്യത്തിനായി പോവുകയായിരുന്ന ഷൈനി യാദൃശ്ചികമായാണ് സൊസൈറ്റിയില്‍ കയറിയത്. ഈ സമയത്ത് സെക്രട്ടറി കെ വി പ്രദീപനും വനിതാ ജീവനക്കാരിയുമാണ് സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്. രേഖകള്‍ പരിശോധിച്ച് സംശയം തോന്നിയ സഹകരണ ഇന്‍സ്പെക്ടര്‍ പണയ ഉരുപ്പടികള്‍ പരിശോധിക്കാന്‍ തുടങ്ങി. സംശയത്തിന്റെ പേരില്‍ ഏതാനും ആഭരണങ്ങള്‍ മാറ്റിവച്ചു. ഇതോടെ സെക്രട്ടറി പുറത്തേക്കിറങ്ങി. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പ്രദീപന്‍ നാടുവിട്ടതായി വ്യക്തമായത്. വീടുപൂട്ടിയശേഷം ഭാര്യ, മകന്‍, മാതാവ് എന്നിവരെ കൂട്ടി ഒരു ടാക്സി കാറില്‍ കാസര്‍കോട്, മുള്ളേരിയയിലേയ്ക്ക് കടന്നതായാണ് പൊലീസിന്റെ സംശയം. പൊലീസ് അന്വേഷണം അങ്ങോട്ടേക്ക് വ്യാപിച്ചിട്ടുണ്ട്.

മുക്കുപണ്ടതട്ടിപ്പ് സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്ന സഹകരണ ഉദ്യോഗസ്ഥരെത്തി പരിശോധന തുടര്‍ന്നു. ഇന്നു പുലര്‍ച്ചെ രണ്ടര മണിയോടെയാണ് പരിശോധന അവസാനിച്ചത്. 13 കിലോ മുക്കുപണ്ടം പണയപ്പെടുത്തി 2,98,49000 രൂപയുടെ തട്ടിപ്പു നടത്തിയതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ സംഘം പ്രസിഡന്റും അധ്യാപകനുമായ എ വി ഗിരീഷിന്റെ പരാതിപ്രകാരമാണ് പയ്യന്നൂര്‍ പൊലീസ് കേസെടുത്തത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംഘത്തില്‍ സെക്രട്ടറിയും വനിതാ ജീവനക്കാരിയും മാത്രമാണുള്ളത്.

RANDOM NEWS

V-S-Auto

നീലേശ്വരത്ത് പിറന്നാള്‍ ആഘോഷമാക്കി വിഎസ് ഓട്ടോസ്റ്റാന്റ്

നീലേശ്വ: 94-ാം പിറന്നാള്‍ വേളയിലും വി എസ് അച്യുതാനന്ദന്‍ എന്ന വിപ്ലവകാരിക്ക് ഇന്നും പതിവ് ദിനംപോലെ തന്നെയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ …