Tuesday , September 24 2019
Breaking News
Bara-Mukkunnoth-Kav

ബാര മുക്കുന്നോത്ത് കാവ് ആറാട്ടുമഹോത്സവം ; ഭക്തിസാന്ദ്രമായി നഗരപ്രദക്ഷിണം

ഉദുമ : ബാര- മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവത്തിന്റെ ഭാഗമായി നടന്ന നഗരപ്രദക്ഷിണം ഭക്തിസാന്ദ്രമായി. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ താലപ്പൊടി, മുത്തുക്കുട വാദ്യമേളങ്ങളോടുകൂടി ക്ഷേത്ര സന്നിധിയില്‍നിന്നും സമാരംഭിച്ച് ശ്രീ ഭഗവതിയെ വെടിക്കുന്ന്, അമ്പിലാടി വഴി ബാര വയല്‍വീട് മുല്ലച്ചേരി തറവാട്ട് സങ്കല്‍പ്പ സ്ഥലമായ മുല്ലച്ചേരിയിലേക്ക് എഴുന്നെള്ളിച്ചു. ഗ്രാമബലി, കട്ടപ്പൂജ എന്നിവയ്ക്കു ശേഷം ഭജന നാമ സങ്കീര്‍ത്തങ്ങളോടു കൂടി മൊട്ടമ്മല്‍, നാലാംവാതുക്കല്‍, കുണ്ടോളംപാറ വഴി ഗ്രാമപ്രദക്ഷിണം ചെയ്ത് ശ്രീ ഭഗവതിയെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നെള്ളിച്ചു.

ആറാട്ടുമഹോത്സവം 30 നു സമാപിക്കും.

RANDOM NEWS

Arrest

പയ്യന്നൂരില്‍ ടി ടി ഇ യെ അക്രമിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

പയ്യന്നൂര്‍ : പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ടി ടി ഇ യെ അക്രമിച്ച കേസില്‍ മൂന്നു പേരെ പയ്യന്നൂര്‍ പോലീസ് …