Tuesday , April 23 2019
Breaking News
Bavikkara

ബാവിക്കര സ്ഥിരം തടയണ ഉയരം കുറക്കുന്ന കാര്യം പരിഗണിക്കാമെന്ന് ചീഫ് എഞ്ചിനീയര്‍

കാസര്‍കോട് : : ബാവിക്കര സ്ഥിരം തടയണ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ ഐഡിആര്‍ബി ചീഫ് എഞ്ചിനീയര്‍ കെ എച്ച് ഷംസുദ്ദീന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം ഇന്നലെ (വെള്ളി) സ്ഥലം സന്ദര്‍ശിച്ചു. നാലു മാസത്തിനകം പ്രവൃത്തി മികച്ച രീതിയില്‍ പുരോഗമിച്ചതായി ചീഫ് എഞ്ചിനീയര്‍ പറഞ്ഞു.

തടയണ നിര്‍മ്മാണത്തിലെ സാങ്കേതിക പ്രശ്നങ്ങള്‍ നേരത്തേ കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ചീഫ് എഞ്ചിനീയറുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉയരം കുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കാമെന്ന് ചീഫ് എഞ്ചിനീയര്‍ പറഞ്ഞു. നിലവില്‍ 16 മീറ്റര്‍ ഉയരത്തില്‍ തടയണ നിര്‍മ്മിക്കുന്നത് പ്രദേശവാസികള്‍ക്ക് പ്രയോജനകരമാകില്ലെന്ന വസ്തുതയും ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടു.
ചീഫ് എഞ്ചിനീയര്‍ക്കു പുറമേ ചെറുകിട ജലസേചനവകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ രവീന്ദ്രന്‍, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ വര്‍ഗീസ്,ഐഡിആര്‍ബി ജോയിന്റ് ഡയറക്ടര്‍ സി കെ ഗീത, ഡപ്യൂട്ടി ഡയറക്ടര്‍ സുജ ഗ്രേഷ്യന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ബി സീന, ടി എം ശ്രുതി, മെക്കാനിക്കല്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ കെ കെ ഹരീഷ്, അനൂപ്, അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സഞ്ജീവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

RANDOM NEWS

--------.-1

ഭാഷാവൈവിധ്യത്തിന്റെ സൗന്ദര്യം പകര്‍ന്ന് കേരളത്തിന്റെ ഒന്നാം നമ്പര്‍ ബൂത്ത്

കാസര്‍കോട് : ജനാധിപത്യ പ്രക്രിയയില്‍ ബഹുസ്വരതയുടെ സൗന്ദര്യം പ്രസരിപ്പിച്ച് സപ്തഭാഷാ സംഗമഭൂമിയില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ ഒന്നാം നമ്പര്‍ ബൂത്ത്. …