Saturday , July 20 2019
Breaking News
Bavikkara-Reception

ബാവിക്കരയില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം ഒരുക്കി

Bavikkara-Reception

ബോവിക്കാനം: ബാവിക്കര മേഖല മുസ്്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുസ്്‌ലിം ലീഗ് പൊതുസമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു. ബി.എ.റഹ്്മാന്‍ ഹാജി പതാക ഉയര്‍ത്തി. ബാവിക്കര മാളിക മൈതാനിയില്‍ നടന്ന പരിപാടി മുസ്്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി ഉദ്ഘാടനം ചെയ്തു. മുസ്്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എ.ബി.ഷാഫി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, ജില്ലാ പഞ്ചായത്ത് അംഗം സുഫൈജ ടീച്ചര്‍ എന്നിവര്‍ക്കാണ് സ്വീകരണം ഒരുക്കിയത്. ടി.എന്‍.എ.ഖാദര്‍ കണ്ണൂര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കളം പ്രഭാഷണം നടത്തി. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, ബി.എം.ശാഫി ഹാജ മാളിക, ഉദുമ മണ്ഡലം മുസ്്‌ലിം ലീഗ് പ്രസിഡണ്ട് എം.എസ്.മുഹമ്മദ് കുഞ്ഞി, ഒമാന്‍ കിംഗ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ എസ്.കലാം, എം.കെ.അബ്ദുല്‍ റഹ്്മാന്‍, ബി.കെ.ഹംസ ആലൂര്‍, എം.എ.ഖാദര്‍ മല്ലം, അബ്ബാസ് കൊളച്ചപ്പ്, അഷഫ് സംസാരിച്ചു. മൊയ്തീന്‍ ചാപ്പ സ്വാഗതവും റഹിം അബ്ബാസ് നന്ദിയും പറഞ്ഞു.

RANDOM NEWS

Ambikasudhan-Mangad

പരിസ്ഥിതി വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ അനിവാര്യം: ഡോ.അംബികാസുതന്‍ മാങ്ങാട്

കുണ്ടംകുഴി: പരിസ്ഥിതി വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ അനിവാര്യമാണെന്ന് സാഹിത്യകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികളുമായി …