Tuesday , June 18 2019
Breaking News
K-surendran

ജീവിതത്തില്‍ ബീഫ് കഴിച്ചിട്ടില്ല, ആ ചിത്രത്തിലുള്ളത് ഉള്ളിക്കറി: വിശദീകരണവുമായി സുരേന്ദ്രന്‍

K-surendranകോട്ടയം : ബീഫ് വിവാദം കേരളത്തിലും വലിയ ചര്‍ച്ചയാണ്. ഇത്തരം വിവാദങ്ങള്‍ ഉയരുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ഉയരുന്ന ഒരു ചിത്രമായിരുന്നു കെ. സുരേന്ദ്രനും സുഹൃത്തുക്കളും ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ചിത്രം. ഇത് ബീഫാണെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ വിശദീകരണവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തില്‍ കാണുന്നത് ബീഫ് അല്ലെന്നും ഉള്ളിക്കറിയാണെന്നുമാണ് സുരേന്ദ്രന്‍ പറയുന്നത്.

തിരഞ്ഞെടുപ്പ് സമയത്ത് സസ്യാഹാരം മാത്രമേ കഴിക്കാറുള്ളൂ എന്നും ജീവിതത്തില്‍ ബീഫ് കഴിച്ചിട്ടില്ലെന്നുമാണ് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പു പ്രചാരണ സമയത്തെന്നോ തട്ടുകടയില്‍ നിന്നും വാങ്ങിക്കഴിച്ച ഉള്ളിക്കറിയും പൊറോട്ടയും സോഷ്യല്‍ മീഡിയയില്‍ ‘ബീഫ് കഴിക്കുന്ന കേരളത്തിലെ ബിജെപി നേതാവ്’ എന്നു പറഞ്ഞു ഡല്‍ഹി വരെ വൈറലായിരുന്നുവെന്നും അദ്ദഹം പറയുന്നു.

RANDOM NEWS

Imrankhan

ഇന്ത്യയുമായി സമാധാനം വേണം, അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ചര്‍ച്ചയാകാം-ഇമ്രാന്‍ ഖാന്‍

ബിക്ഷെക്: ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രണ്ട് ആണവശക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും റഷ്യന്‍ …