Thursday , November 14 2019
Breaking News

ബേക്കല്‍ കോട്ട റോഡ് നവീകരണം: ഒരുകോടി കൂടി അനുവദിച്ചു

ഉദുമ: ബേക്കല്‍ കോട്ട റോഡ് നവീകരണ പ്രവൃത്തിക്ക് ടൂറിസം വകുപ്പ് ഒരുകോടി രൂപ കൂടി അനുവദിച്ചു. ബേക്കല്‍ കോട്ട റോഡ് തുടങ്ങുന്നിടത്ത് മനോഹരമായ സ്വാഗതകമാനം, കോട്ടക്കുന്നില്‍ ബസ് സ്റ്റോപ്പ് കം ടോയ്ലറ്റ് ആന്‍ഡ് ഷോപ്പ്, നവീകരണപ്രവൃത്തിയില്‍ ബലക്ഷയം സംഭവിച്ച റോഡിന്റെ ഇരുവശത്തുമുള്ള മതിലുകളുടെ പുനര്‍നിര്‍മാണം, കോട്ടയുടെ സമീപത്തെ ജങ്ഷനില്‍ ഹൈമാസ്റ്റ് വിളക്കുകള്‍ എന്നിവ ഒരുക്കും. റോഡരികില്‍ വഴിവിളക്കുകള്‍, കോട്ടയുടെ മുന്‍വശത്ത് ഇരിപ്പിടങ്ങള്‍, റോഡിന്റെ രണ്ടുവശങ്ങളില്‍ ഒന്നരമീറ്റര്‍ വീതം വീതിയുള്ള കൈവരി പിടിപ്പിച്ച നടപ്പാത, നടപ്പാതയില്‍ ടൈല്‍സ് നിരത്തല്‍ തുടങ്ങിയവ ഈ പദ്ധതിയില്‍പ്പെടും. കളക്ടര്‍ ഡോ. സജിത് ബാബുവിന്റെ നിര്‍ദേശപ്രകാരം ഡി.ടി.പി.സി.
മനേജര്‍ സുനില്‍കുമാര്‍, സെക്രട്ടറി ബിജു രാഘവന്‍ എന്നിവരും സംഘവും തയ്യാറാക്കിയ പദ്ധതിക്കാണ് ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയത്. ഡി.ടി.പി.സി.ക്കാണ് നിര്‍മാണച്ചുമതല. ഈ റോഡ് അന്താരാഷ്ട്രനിലവാരമുള്ളതാക്കി മാറ്റാനുള്ള പണി കെ.എസ്.ടി.പി. നേരത്തേ തുടങ്ങിയിട്ടുണ്ട്. 2.65 കോടിരൂപയാണ് ഇതിനായി ചെലവിടുന്നത്..

RANDOM NEWS

ജില്ലയില്‍ കനത്ത സുരക്ഷ; സാമൂഹ്യ മാധ്യമങ്ങള്‍ നീരീക്ഷണത്തില്‍

കാസര്‍കോട് : ശബരിമല വിധിയുടെ പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതി വ്യാഴാഴ്ച വിധി (നവംബര്‍ 14) പറയുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ …