Wednesday , January 22 2020
Breaking News

ബേക്കല്‍ കോട്ട ക്ഷേത്ര റോഡ് ടാറിംഗില്‍ കൃത്രിമം; നാട്ടുകാര്‍ റോഡ് പണി തടഞ്ഞു

ഉദുമ: ബേക്കല്‍ കോട്ട മുഖ്യപ്രാണ ആഞ്ജനേയ ക്ഷേത്രത്തിലേക്കുള്ള റോഡ് ടാറിംഗില്‍ കൃത്രിമം കണ്ടതിനെ തുടര്‍ന്ന് നവീകരണം നാട്ടുകാര്‍ തടഞ്ഞു. ബിആര്‍ഡിസിയുടെ നിയന്ത്രണത്തിലുള്ള റോഡ് ഡിടിപിസിക്കാണ് നിര്‍മ്മാണ ചുമതല. ചന്ദ്രഗിരി, കാഞ്ഞങ്ങാട് കെഎസ്ടിപിറോഡിന്റെ കോട്ടക്കുന്ന് ജംഗഷനില്‍ നിന്ന് ബേക്കല്‍ കോട്ടയിലേക്കാണ് റോഡ് വീതികൂട്ടി ടാറിംഗ് നടത്തി മോഡി കൂട്ടുന്നത്. കെഎസ്ടിപിയാണ് റോഡ് നിര്‍മ്മിക്കുന്നത്. കോട്ടകുന്ന് ജംഗഷനില്‍ 18 മീറ്റര്‍ വീതിയിലാണ് റോഡ്. മധ്യത്തില്‍ 5 മീറ്റര്‍ വൃത്താകൃതിയില്‍ ഡിവൈഡറും ഇരുവശങ്ങളിലും 5 മീറ്റര്‍ വീതിയില്‍ റോഡ്, ഇരുവശങ്ങളിലും നടപ്പാത എന്നിങ്ങനെയാണ് രൂപ രേഖ തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍ അളന്ന് നോക്കുമ്പോള്‍ കേവലം 15 മീറ്റര്‍ മാത്രമാണ് റോഡിന് ആകെയുള്ള വീതി. നാട്ടുകാര്‍ റോഡിലെ ടാറിംഗ് ഉള്‍പ്പെടെ തടഞ്ഞപ്പോള്‍ ഡിടിപിസിയുടെ ഉത്തരവാദിത്വപ്പെട്ടവര്‍ സ്ഥലത്തെത്തുകയും ചെയ്തു. റോഡിന്റെ നവീകരണത്തില്‍ കൃത്രിമം കാട്ടിയതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ ജീവനക്കാരന്‍ തയ്യാറായില്ല. തുടര്‍ന്ന് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രവര്‍ത്തി നിര്‍ത്തിവെച്ച് തൊഴിലാളികള്‍ മടങ്ങുകയായിരുന്നു. വിജിലന്‍സില്‍ പരാതി നല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. 99,94176 രൂപയാണ് റോഡ് നവീകരണത്തിന്റെ ചെലവിനായി ഫണ്ട് നീക്കിവെച്ചിരിക്കുന്നത്.

RANDOM NEWS

അധ്യാപികയുടെ മരണം : വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

കാസര്‍കോട് : മഞ്ചേശ്വരത്ത് കുമ്പള കോയിപ്പാടി കടപ്പുറത്ത് മിയാപ്പദവ് സ്‌കൂളിലെ അധ്യാപികയായ രൂപശ്രീ (44) യെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച …