Sunday , November 18 2018
Breaking News
Brazeel

ബ്രസീലും മടങ്ങുന്നു; ബെല്‍ജിയം സെമിയില്‍

കസാന്‍: അര്‍ജന്റീനയ്ക്കും ജര്‍മനിക്കും സ്‌പെയിനിനും പോര്‍ച്ചുഗലിനും പിറകെ ബ്രസീലും കണ്ണീരോടെ മടങ്ങുകയാണ് നാട്ടിലേയ്ക്ക്. ചുവന്ന ചെകുത്താന്മാരായ
ബെല്‍ജിയത്തോട് ഒന്നിനെതിരേ രണ്ട് ഗോളിനാണ് മഞ്ഞപ്പടയുടെ തോല്‍വി..

പതിമൂന്നാം മിനിറ്റില്‍ ഫെര്‍ണാന്‍ഡിന്യോയുട സെല്‍ഫ് ഗോളിലാണ് ബെല്‍ജിയം ലീഡ് നേടിയത്. മുപ്പത്തിയൊന്നാം മിനിറ്റില്‍ ഡി ബ്രൂയിന്‍ ലീഡുയര്‍ത്തി. എഴുപത്തിയാറാം മിനിറ്റില്‍ റെനാറ്റോ അഗസ്റ്റോ ഒരു ഗോള്‍ മടക്കിയെങ്കിലും മുന്‍ ചാമ്പ്യന്മാരുടെ ജീവന്‍ നിലനിര്‍ത്താനായില്ല. പൗളിന്യോയ്ക്ക് പകരക്കാരനായി ഇറങ്ങി മൂന്ന് മിനിറ്റിനുള്ളിലാണ് അഗസ്റ്റോ വല ചലിപ്പിച്ചത്. ബെല്‍ജിയത്തിന് ഇത് ലോകകപ്പിലെ രണ്ടാം സെമിയാണ്. 1986 ലാണ് അവര്‍ അവസാനമായി സെമി കളിച്ചത്. മുപ്പത്തിരണ്ട് കൊല്ലത്തിനുശേഷമാണ് തിരിച്ചുവരവ്.

ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിലായിരുന്നു ബെല്‍ജിയം. 13-ാം മിനിറ്റില്‍ ഡി ബ്രുയിനെടുത്ത കോര്‍ണറില്‍ വിന്‍സെന്റ് കാംപനി ഹെഡ് ചെയ്യുകയായിരുന്നു, ഇത് ഫെര്‍ണാണ്ടീന്യോയുടെ കൈയില്‍ തട്ടി ഡിഫളക്ട് ചെയ്ത് വലയിലെത്തിയാണ് ബെല്‍ജിയത്തിന്റെ ആദ്യ ഗോള്‍. പിന്നാലെ 31-ാം മിനിറ്റില്‍ ബ്രസീലിന്റെ പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ ലുക്കാക്കു നല്‍കിയ പാസ്സ് പിടിച്ചെടുത്ത് കെവിന്‍ ഡി ബ്രുയിന്‍ ബോക്‌സിലേക്ക് ഓടിക്കയറി ഉതിര്‍ത്ത ഷോട്ട് ഗോളിയേയും മറികടന്ന് പോസ്റ്റിന്റെ
വലതുമൂലയില്‍ വിശ്രമിച്ചു. 76-ാ മിനിറ്റില്‍ കുട്ടിന്യോ ബോക്‌സിലേക്ക് നല്‍കിയ ക്രോസില്‍ ഉയര്‍ന്നുചാടി പന്ത് വലയിലേക്ക് കുത്തിയിട്ടാണ് അഗസ്റ്റോ ബ്രസീലിആശ്വാസ ഗോള്‍ കണ്ടെത്തിയത്.

മുന്നേറ്റ നിരയ്ക്കൊപ്പം ഗോള്‍ വല കാത്ത തിബൂട്ട് കുര്‍ട്ടോയ്സിന്റെ മികച്ച പ്രകടനമാണ് ബെല്‍ജിയത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ബ്രസീല്‍ ഗോളെന്നുറന്നുറപ്പിച്ച് അഞ്ചിലേറെ ഷോട്ടുകളാണ് കുര്‍ട്ടോയ്സ് മിന്നും സേവുകളിലൂടെ ഇല്ലാതാക്കിയത്. ചൊവ്വാഴ്ച നടക്കുന്ന സെമിയില്‍ മുന്‍ചാമ്പ്യന്‍മാരായ ഫ്രാന്‍സാണ് ബെല്‍ജിയത്തിന്റെ എതിരാളി. നേരത്ത നടന്ന ആദ്യ ക്വാര്‍ട്ടറില്‍ യുറഗ്വായെ എതിരില്ലാത്ത രണ്ട് ഗോളിന് തറപറ്റിച്ചാണ് ഫ്രാന്‍സ് അവസാന നാലില്‍ ഇടംപിടിച്ചത്.

RANDOM NEWS

Collector-Dr.-Sajith-Babu-Damoddharan

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ കിണര്‍ ഉടന്‍ നികത്തണം: ജില്ലാകളക്ടര്‍

മാലിന്യങ്ങള്‍ തള്ളി മലിനമാക്കിയ കാസര്‍കോട് പുതിയ ബസ്റ്റാന്റിലെ കിണര്‍ ഉടന്‍ നികത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു കാസര്‍കോട് …