Thursday , February 22 2018
Breaking News
Bhavana

പ്രണയസാഫല്യം; നടി ഭാവന വിവാഹിതയായി

തൃശൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിന് അവസാനം. നടി ഭാവനയും കന്നഡ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം നടന്നു. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അടുത്ത ബന്ധുക്കള്‍ക്കും സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി വൈകുന്നേരം ലുലു കണ്‍വെന്‍ഷന്‍
സെന്ററില്‍ വിരുന്നൊരുക്കും. ബെംഗളൂരുവില്‍ നവീനിന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പിന്നീട് വിവാഹ സത്കാരം നടക്കും.

ഞായറാഴ്ച്ച നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങിന് രമ്യാ നമ്പീശന്റെ നേതൃത്വത്തിലുള്ള താരങ്ങള്‍ വന്നിരുന്നു. നടിമാരായ രമ്യാ നമ്പീശന്‍, ഷഫ്‌ന, മൃദുല, ശ്രിത ശിവദാസ് ഗായിക സയനോര എന്നിവരാണ് മെഹന്ദി ചടങ്ങിനെത്തിയത്.

RANDOM NEWS

K-Kunhiraman

ഒത്തു പിടിച്ചാല്‍ ഏതുരോഗവും ഏതുശീലവും മാറ്റിയെടുക്കാം : കെ.കുഞ്ഞിരാമന്‍ എംഎല്‍എ

ഐക്യമത്യം മഹാബലം എന്നതുപോലെ ഒത്തുപിടിച്ചാല്‍ ഏതുരോഗവും നിഷ്‌കാസനം ചെയ്യുവാനും ഏതുശീലവും മാറ്റിയെടുക്കുവാനും നമുക്ക് കഴിയുമെന്ന് കെ.കുഞ്ഞിരാമന്‍ എംഎല്‍എ പറഞ്ഞു.  പുല്ലൂര്‍പെരിയ …