Friday , July 10 2020
Breaking News

മലമുകളില്‍ കൂറ്റന്‍ പാറക്കൂട്ടങ്ങള്‍ ; മുടന്തേന്‍പാറ കോളനിക്കാര്‍ ഭീതിയില്‍

ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്തിലെ മുടന്തേന്‍പാറ കോളനിക്ക് മുകളിലായി ഏതുസമയം വേണേലും താഴേക്ക് പതിക്കാറായി നില്‍ക്കുന്ന കൂറ്റന്‍ പാറക്കല്ലുകള്‍ വെസ്റ്റ് എളേരി പഞ്ചായത്തിലെ മുടന്തേന്‍പാറ കോളനിവാസികളുടെ ഉറക്കം കെടുത്തുന്നു. എട്ട് കുടുബങ്ങളാണ് ഇവിടെ ഭീതിയില്‍ കഴിയുന്നത്. ചെറിയ ഒരു ഇളക്കം തട്ടിയാല്‍ പാറക്കൂട്ടങ്ങള്‍ താഴേക്ക് പതിക്കും. സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് സ്ഥിതിചെയ്യുന്ന പാറക്കൂട്ടങ്ങള്‍ വില്ലേജ് ഓഫീസര്‍ അനില്‍ സി.ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് വിലയിരുത്തി.

കനത്തമഴ തുടര്‍ന്നാല്‍ പാറയുടെ അടിയിലെ മണ്ണൊലിച്ച് അപകടമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എത്രയും പെട്ടെന്ന് ഇത് പൊട്ടിച്ചുമാറ്റി അപകടഭീഷണി ഒഴിവാക്കണമെന്നാണ് കോളനിവാസികളുടെ ആവശ്യം. കഴിഞ്ഞദിവസം സമാനമായ രീതിയില്‍ കൊന്നക്കാട് മുട്ടോംകടവിലും ഇളകിവരുന്ന കൂറ്റന്‍ പാറക്കൂട്ടങ്ങളെ ഭയന്ന്
തിയ്യത്തിച്ചാല്‍ റോഡിന് ഇരുവശത്തുമുള്ള 15 കുടുംബങ്ങള്‍ കുടിയൊഴിഞ്ഞിരുന്നു. ചെങ്കുത്തായ മലഞ്ചെരുവില്‍ ഇതിന് മുന്‍പും ഇത്തരത്തില്‍ പാറക്കല്ലുകള്‍ അടര്‍ന്നുവരുന്ന പ്രതിഭാസം ഉണ്ടായിട്ടുണ്ട്.

RANDOM NEWS

ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ വിദേശത്തു നിന്നും 3 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ : 15പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ വ്യാഴാഴ്ച (ജൂലൈ 9) ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എട്ടുപേര്‍ വിദേശത്ത് …