Saturday , January 19 2019
Breaking News

കുട്ടികളുടെ ഡ്രൈവിംഗ് : പരിശോധന കര്‍ശനമാക്കി ;കഴിഞ്ഞ വര്‍ഷം പിടികൂടിയത് 283 പേരെ

Bikeകാസര്‍കോട്: പ്രായപൂര്‍ത്തിയാവാത്തവര്‍ ഇരുചക്രവാഹനങ്ങള്‍ ഓടിച്ചതിന് കാസര്‍കോട് സര്‍ക്കിളില്‍ കഴിഞ്ഞ വര്‍ഷം പിടിച്ചത് 283 പേരെ. ഉടമകളില്‍ നിന്ന് 5 ലക്ഷം രൂപ പിഴയീടാക്കിയതായി സി.ഐ. സി.എ. അബ്ദുല്‍ റഹീം അറിയിച്ചു. 8000 രൂപ മുതല്‍ പതിനായിരം വരെയാണ് പിഴ. വാഹന പരിശോധന കര്‍ശനമാക്കിയതോടെ അപകടങ്ങളും കുറഞ്ഞു. 2015നേക്കാളും 50 ശതമാനം വാഹനാപകടങ്ങള്‍ കുറഞ്ഞതായി പൊലീസ് പറഞ്ഞു. കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ പിടിച്ച് സൂക്ഷിച്ച 36 ഇരുചക്രവാഹനങ്ങള്‍ക്ക് ഉടമകളില്ല. പൊലീസിനെ കണ്ട് ഉപേക്ഷിച്ച് പോയ വാഹനങ്ങളാണ് ഇവ.

ആറ് ബൈക്കുകള്‍ കര്‍ണാടക, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് മോഷണം പോയതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ആറ് ബൈക്കുകള്‍ തിരിച്ചു കൊണ്ടുപോയതായും സി.ഐ. പറഞ്ഞു. കുറ്റകൃത്യം തടയാനും അപകടങ്ങള്‍ കുറക്കാനുമാണ് പരിശോധന കര്‍ശനമാക്കുന്നത്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ കര്‍ശനമാക്കുമെന്നും സി.ഐ. അറിയിച്ചു.

RANDOM NEWS

Arrested

പോലീസിനെ അക്രമിച്ച ബിജെപി പ്രവര്‍ത്തകന്‍ ഒളിത്താവളത്തില്‍ അറസ്റ്റില്‍

ബേക്കല്‍: പോലീസിനെ അക്രമിച്ച കേസില്‍ നീലേശ്വരത്ത് ഒളിവില്‍ കഴിയുകയായിരുന്ന ബിജെപി പ്രവര്‍ത്തകനെ ബേക്കല്‍ പോലീസ് പിടികൂടി. നീലേശ്വരം പോലീസ് സ്റ്റേഷന് …