Wednesday , October 17 2018
Breaking News
Bishap

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. നെഞ്ചുവേദനയെ തുടര്‍ന്നാണ് മുളയ്ക്കലിനെ വെള്ളിയാഴ്ച രാത്രി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയില്‍ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഷപ്പിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം അര മണിക്കൂറിനുള്ളില്‍ ബിഷപ്പിന് ആശുപത്രി വിടാനാകും. ആശുപത്രി പരിസരത്ത് പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ആശുപത്രിയില്‍നിന്ന് കോട്ടയം പോലീസ് ക്ലബ്ബിലേക്കാണ് ബിഷപ്പിനെ കൊണ്ടു പോവുക. ശേഷം പതിനൊന്നുമണിയോടെ പാലാ കോടതിയില്‍ ഹാജരാക്കും. അതേസമയം ബിഷപ്പിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ ആരോപിച്ചു. ഇന്നു തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ ബിഷപ്പിനെ കസ്റ്റഡിയില്‍ നല്‍കേണ്ടതില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

RANDOM NEWS

P-S-Sreedharan-Pilla

മുഖ്യമന്ത്രി ശ്രമിക്കുന്നത് ശബരിമലയെ തകര്‍ക്കാനെന്ന് പി.എസ് ശ്രീധരന്‍പിള്ള

കോട്ടയം: വിശ്വത്തോളമുയരുന്ന ശബരിമലയെ തകര്‍ക്കാനാണ് സ്റ്റാലിന്‍ ആരാധകനായ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. …