Wednesday , February 20 2019
Breaking News
Bishap

ബിഷപ്പ് ഫ്രാങ്കോയെ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി; കൂവി വിളിച്ച് ജനം

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് മുന്‍പ് തന്നെ ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കും. ബിഷപ്പിനെ ആശുപത്രിയില്‍ നിന്ന് പുറത്തെത്തിച്ചതും പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയതും വലിയ സുരക്ഷാ സൗകര്യ സൗകര്യങ്ങളോടു കൂടിയാണ്. ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയിരുന്ന ജനങ്ങള്‍ കൂവിവിളിച്ചുകൊണ്ടാണ് ബിഷപ്പിനെ വരവേറ്റത്. വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ വളരെ പെട്ടെന്നു തന്നെ ബിഷപ്പിനെ ആശുപത്രിയില്‍ നിന്ന് പോലീസ് ക്ലബ്ബിലേക്ക് എത്തിച്ചു.

നെഞ്ചുവേദനയെ തുടര്‍ന്നാണ് മുളയ്ക്കലിനെ വെള്ളിയാഴ്ച രാത്രി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

ബിഷപ്പിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

RANDOM NEWS

Ramesh chennithala

വിവാഹസല്‍ക്കാരം ഒഴിവാക്കി;കൃപേഷിന്റെ സഹോദരിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ ചെന്നിത്തലയുടെ മകന്‍

തിരുവനന്തപുരം: കാസര്‍കോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയുടെ വിവാഹം നടത്തിക്കൊടുക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ …