Thursday , February 20 2020
Breaking News

അവിശ്വാസികളായ യുവതി സഖാക്കളെ പാര്‍ട്ടി ചിലവില്‍ ശബരിമലയിലേക്ക് അയക്കാന്‍ സി പി എം ഗൂഢാലോചന നടത്തുന്നു ; അഡ്വ. കെ ശ്രീകാന്ത്

കാസര്‍കോട് : പുരുഷന്മാരായ സിപിഐ(എം) പ്രവര്‍ത്തകരെ ശബരിമലയിലേക് പോകാന്‍ വിലക്കുന്ന സിപിഎം അവിശ്വാസികളായ യുവതി സഖാക്കളെ പാര്‍ട്ടി ചിലവില്‍ ശബരിമലയിലേക് അയക്കാന്‍ ഗൂഡലോചന നടത്തിയിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ ശ്രീകാന്ത് ആരോപിച്ചു.

ശബരിമല ആചാര – അനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ,5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ പദ്ധതിയായ
ആയുഷ്മാന്‍ ഭാരത് പദ്ധതി കേരളത്തില്‍ ഉടന്‍ നടപ്പാക്കുക,പ്രളയ ദുരിതാശ്വാസ സഹായ വിതരണത്തിലെ കെടുകാര്യസ്ഥതയും, പക്ഷപാതിത്വവും അവസാനിപ്പിക്കുക,കേന്ദ്ര സര്‍വകലാശാല തകര്‍ക്കാനുള്ള ഇടതുപക്ഷ ഗൂഡാലോചനക്കെതിരെ നടപടി സ്വീകരിക്കുക,
സിപിഎം ന്റെ സംഘടിത ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുക, തുടങ്ങിയ ആവശ്യങ്ങളെ ഉന്നയിച്ച് ബിജെപി കാസറഗോഡ് നിയോജക മണ്ഡല കമ്മിറ്റി സംഘടിപ്പിച്ച താലൂക് ഓഫീസിലേക് നടന്ന പ്രതിഷ്ഷേധ പ്രകടനം ഉദ്ഘാടന ചെയ്ത സംസാരികുകായായിരുന്നു അദ്ദേഹം.
ശബരിമലയിലേക് പോകാനും , ഗണപതി ഹോമം ചെയ്യാനും ഉള്‍പ്പടെയുള്ള ഹിന്ദു ആചാരങ്ങളെ സിപിഐ (എം) പ്ലീനം സമ്മേളനം കര്‍ശനമായി വിലക്കിയിരിക്കുന്നു. അതെ സമയം ശബരിമല ആചാരങ്ങളെ അട്ടിമറിക്കാന്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ പാര്‍ട്ടിയും പിണറായി സര്‍ക്കാരും അമിത താല്പര്യമെടുക്കുന്നു. സ്വന്തം പരിപാടികളില്‍ മുസ്ലിം സ്ത്രീകള്‍ക്ക് പ്രത്യേക മറ ഉണ്ടാക്കി പ്രത്യേകമായ സജ്ജീകരണങ്ങള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന സിപിഎം ഹൈന്ദവ വിശ്വാസത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നത്.
മുത്തലാഖ് വിഷയത്തില്‍ സുപ്രീം കോടതി വിധിയെ അംഗീകരിക്കാന്‍ സിപിഎം തയാറായിട്ടില്ല. നഴ്‌സുമാരുടെ ശമ്പളം സുപ്രീംകോടതി നിര്‍ദേശ പ്രകാരം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തയാറായിട്ടില്ല. പക്ഷെ ശബരിമലയുടെ കാര്യത്തില്‍ ആചാരങ്ങള്‍ അട്ടിമറിക്കാന്‍ സത്യവാന്‍മൂലം മാറ്റുകയും ശക്തമായി വാദിക്കുകയും ചെയ്തു,വിധിവന്ന ഉടന്‍ തന്നെ അത് നടപ്പിലാക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയതും അയ്യപ്പ വിശ്വാസികള്‍ തിരിച്ചറിയും.
അയ്യപ്പ വിശ്വാസികള്‍ നടത്തുന്ന പ്രക്ഷോഭത്തെ ജാതിയുടെയും മറ്റു പേരില്‍ തള്ളിപറയാനാണ് സംസ്ഥാന സര്‍ക്കാരും ഇടതുപക്ഷവും ശ്രമിക്കുന്നത്. കുപ്രചാരങ്ങള്‍ കൊണ്ട് ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് വ്യാമോഹം മാത്രമായിരിക്കും.ശബരിമല ആചാരഅനുഷ്ടനങ്ങള്‍ എന്തു വിലകൊടുത്തും വിശ്വാസികള്‍ സംരക്ഷിക്കും ബിജെപി പൂര്‍ണ പിന്തുണ നല്‍കും എന്നം അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ബിജെപി സംസ്ഥാന സമിതി അംഗം പി. സുരേഷ് കുമാര്‍ ഷെട്ടി , യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം പി ആര്‍ സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി ജില്ലാ വൈസ് പ്രെസിഡണ്ട്മാരായ അഡ്വ സദാനന്ദ റൈ , എം ജനനി, സവിത ടീച്ചര്‍ ,ട്രെസ്സുര്‍ ജി ചന്ദ്രന്‍ , , സംസ്ഥാന കൌണ്‍സില്‍ അംഗം ബി.ശിവകൃഷ്ണ ഭട്ട് ,യുവ മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ പി ഹരീഷ് കുമാര്‍ , യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധുര്‍ , യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അഞ്ചു ജോസ്റ്റി , മധുര്‍ പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ്, ബിജെപി കാസറഗോഡ് മണ്ഡല പ്രസിഡന്റ് സുധാമ ഗോസാഡ, മണ്ഡലം ജനറല്‍ സെക്രട്ടറി സുകുമാര്‍ കുദ്രെപ്പാടി , ഹര്ഷവര്ധന നായിക് , രാധാകൃഷ്ണ എസ് , വസന്ത, കെ ശങ്കര , മാധവ മാസ്റ്റര്‍, ഉമേഷ് കടപ്പുറം , ജി. സ്വപ്ന , ശ്രീധര ബെള്ളൂര്‍ , സുന്ദര മൊവ്വാര്‍ കൗന്‌സിസിലോര്‍ മാരായ കെ ജി മനോഹരന്‍, ശ്രീലത എം , സുജിത് , ദുഗപ്പ, കെ സന്ധ്യ ഷെട്ടി , കെ.എസ് ജയപ്രകാശ്, അരുണ്‍ കുമാര്‍ ഷെട്ടി, ഉമാ കടപ്പുറം , രവീന്ദ്ര പൂജാരി , തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

RANDOM NEWS

പാമ്പുകടിയേറ്റ് അധ്യാപികയുടെ മരണം ; നാട് കണ്ണീരിലാ്‌ഴ്ന്നു

കുമ്പള : തോട്ടത്തില്‍ വെച്ച് പാമ്പുകടിയേറ്റ് അംഗന്‍വാടി അധ്യാപിക മരിച്ചു. ആണ്ട്യത്തടുക്ക അംഗന്‍വാടിയിലെ അധ്യാപിക പ്രമീള (55)യാണ് മരിച്ചത്. ബുധനാഴ്ച …