Sunday , November 18 2018
Breaking News
Radha-yathgra

രഥയാത്രയ്ക്ക് നേരെ കല്ലേറ് : എന്‍ ഡി എ വെള്ളിയാഴ്ച പ്രതിഷേധ ദിനം ആചരിക്കും

 

നീലേശ്വരം : എന്‍ ഡി എ യുടെ ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് നേരെ കാസര്‍കോട് ജില്ലാ അതിര്‍ത്തിയായ കാലിക്കടവിലുണ്ടായ കല്ലേറില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വെള്ളിയാഴ്ച എന്‍ ഡി എ പ്രതിഷേധ ദിനം ആചരിക്കും. യാത്ര സര്‍ക്കാരിന്റെയും സി പി എമ്മിന്റെയും സമനില തെറ്റിച്ചിരിക്കുകയാണെന്ന് ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി കെ കൃഷ്ണദാസ് കുറ്റപ്പെടുത്തി.
ബി ജെ പി സംസ്ഥാന പ്രസിഡണ്ട് പി എസ് ശ്രീധരന്‍ പിള്ളയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതും കാലിക്കടവിലുണ്ടായ കല്ലേറും ഇതിനു തെളിവാണ്. രഥയാത്ര അക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാന സര്‍ക്കാരിന്റെയും സി പി എമ്മിന്റെയും അറിവോടെയാണ്. കല്ലേറ് നടത്തിയവരെ പിടികൂടാന്‍ പോലീസ് തയ്യാറാകാത്തത് ഇതിനാലാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.

 

RANDOM NEWS

Death-Madhavan-Nair-and-Accused-Shyam

പോലിസുകാരന്റെ കുത്തേറ്റ് റിട്ട ബാങ്ക് മാനേജര്‍ മരിച്ചു; പ്രതി പോലീസ് പിടിയില്‍

കാസര്‍കോട്: പോലിസുകാരന്റെ കുത്തേറ്റ് റിട്ട ബാങ്ക് മാനേജര്‍ മരിച്ചു. റിട്ട.ജില്ലാ സഹകരണ ബാങ്ക് മാനേജറും മുളിയാര്‍ ശാന്തിനഗര്‍ സ്വദേശിയുമായ ഇടയില്ലം …