Thursday , September 19 2019
Breaking News
BJP

മഞ്ചേശ്വരത്തെ അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ മുസ്ലിംലീഗുമായി ബന്ധമുള്ള മണല്‍മാഫിയ : അഡ്വ. കെ ശ്രീകാന്ത്

കാസര്‍കോട് : മഞ്ചേശ്വരം ഭാഗങ്ങളില്‍ നടക്കുന്ന മണല്‍കടത്തും അക്രമങ്ങള്‍ക്കും പിന്നില്‍ മുസ്ലിംലീഗുമായി ബന്ധമുള്ള മണല്‍മാഫിയയാണെന്ന് അഡ്വ. കെ ശ്രീകാന്ത് കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പ്രത്യേക സംഘത്തെ കൊണ്ട് മണല്‍മാറിയ കേസുകള്‍ അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മണല്‍കടത്ത് സംബന്ധിച്ച് നിരന്ത്രമായി റവന്യൂ അധികാരികള്‍ക്കും പോലീസിനും പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ രംഗത്തിറങ്ങിയത്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ പല നേതാക്കള്‍ക്കും മണല്‍കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും അവര്‍ക്ക് പിന്തുണ നല്‍കുന്നത് സ്ഥലത്തെ മുസ്ലിംലീഗിന്റെ ചില നേതാക്കളാണെന്നും ശ്രീകാന്ത് ആരോപിച്ചു.

പോലീസിന്റെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചാല്‍ മണല്‍കടത്ത് രാഷ്ട്രീയ അച്ചുതണ്ട് പുറത്തുവരും. മണല്‍മാഫിയക്കെതിരെ ശബ്ദിക്കുന്നവരുടെ വീടുകളില്‍ കയറി ഇത്തരം സംഘങ്ങള്‍ അക്രമം നടത്തുന്നു. അക്രമികള്‍ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഞ്ചേശ്വരത്ത് ആരാധനാലയത്തിനു നേരെയുണ്ടായ അക്രമത്തിന് പിന്നിലും മണല്‍ മാഫിയക്ക് ബന്ധമുണ്ട്. മണല്‍കടത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് ധാര്‍മ്മിക പിന്തുണ പ്രഖ്യാപിച്ചതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. ആരാധനാലയം അക്രമിക്കപ്പെട്ട് സംഭവത്തിന് പിന്നില്‍ വന്‍ ഗൂഡാലോചനയുണ്ട്. കേവലം അക്രമികളെ മാത്രം പിടികൂടി കേസ് അവസാനിപ്പിച്ചാല്‍ പോരെന്നും അതിനു പ്രേരിപ്പിച്ചവരെ കൂടി അറസ്റ്റ് ചെയ്യാന്‍ തയ്യാറകണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. മണല്‍കടത്ത് മൂലം കടല്‍ഭിത്തിയും തീരദേശ റോഡും പ്രദേശത്തെ വീടുകള്‍ക്കും ഭീഷണി നേരിടുകയാണ്. മണല്‍കടത്ത് തടയാനായും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും പ്രദേശത്ത് ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറകണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനതില്‍ ബി ജെ പി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സതീഷ്ചന്ദ്ര ഭണ്ഡാരിയും സംബന്ധിച്ചു.

RANDOM NEWS

Arrested

ബല്‍ത്തങ്ങാടിയില്‍ വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു; 3 പേര്‍ അറസ്റ്റില്‍

ബല്‍ത്തങ്ങാടി : വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ബല്‍ത്തങ്ങാടി …