Sunday , September 15 2019
Breaking News
BJP

കരപ്പാത്ത് ബി.ജെ.പി.യുടെ കൊടി നശിപ്പിച്ചു

പിലിക്കോട്: ബി.ജെ.പി. പ്രവര്‍ത്തകര്‍ കരപ്പാത്ത് സ്ഥാപിച്ച കൊടി ഇരുളിന്‍ മറവില്‍ നശിപ്പിച്ചു. ശനിയാഴ്ച രാത്രിയിലാണ് കൊടി നശിപ്പിച്ചത്. മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നിര്യാണത്തെ തുടര്‍ന്ന് കൊടിമരത്തില്‍ കെട്ടിയ കറുപ്പ് കൊടിയും നശിപ്പിച്ചു. ബി.ജെ.പി. പിലിക്കോട് പഞ്ചായത്ത് കമ്മിറ്റി ചന്തേര പോലീസില്‍ പരാതി നല്‍കി. പോലീസെത്തി സമീപത്തെ നീരീക്ഷണ ക്യാമറ പരിശോധിച്ചു. ഹെല്‍മെറ്റ് ധരിച്ചെത്തിയാണ് കൊടി നശിപ്പിച്ചതെന്ന് കണ്ടെത്തി. കൊടി നശിപ്പിച്ചതില്‍ ബി.ജെ.പി. പിലിക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. തുടര്‍ന്ന് പുതിയ കൊടിമരവും കൊടിയും സ്ഥാപിച്ചു.

RANDOM NEWS

Rajmohan-unnithan

ദേശീയപാതയുടെ തകര്‍ച്ച ; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി 24 മണിക്കൂര്‍ നിരാഹാര സമരം നടത്തും

കാസര്‍കോട് : തകര്‍ന്ന ദേശീയപാത നന്നാക്കാന്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഈ മാസം 20നു കാസര്‍കോട് പുതിയ …