Friday , August 23 2019
Breaking News
BJP

സി.പി.എം കൊടി തോരണങ്ങള്‍ക്കെതിരെ ബി.ജെ.പി.യുടെ പരാതി

കുണ്ടംകുഴി: ടൗണില്‍ റോഡിനു കുറുകെ മുകളിലായി സി.പി.എമ്മിന്റെ കൊടിതോരണങ്ങള്‍ കെട്ടിയതിനെതിരെ ബി.ജെ.പി.യുടെ പരാതി.

കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ബേഡകം പോലീസ് എന്നിവര്‍ക്കാണ് പരാതി നല്‍കിയതെന്ന് ബി.ജെ.പി. ബേഡഡുക്ക പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.സദാശിവന്‍ അറിയിച്ചു.

നിയമം ലംഘിച്ച് ആഴ്ചകള്‍ക്കുമുന്‍പെ കെട്ടിയ തോരണം അഴിച്ചുമാറ്റാത്തവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പരാതി.
പാര്‍ട്ടി പരിപാടിക്കുവേണ്ടിയല്ല തോരണം കെട്ടിയിരിക്കുന്നതെന്നും പഞ്ചലിംഗേശ്വര ക്ഷേത്രത്തില്‍ ഉത്സവനാളുകളില്‍ എല്ലാവര്‍ഷവും ഇത് പതിവാണെന്നും പി.സദാശിവന്‍ അറിയിച്ചു.

RANDOM NEWS

Durga

പാഠം ഒന്ന്: ഉപയോഗിക്കൂ വലിച്ചെറിയാതിരിക്കൂ

കാഞ്ഞങ്ങാട് : അക്ഷരം എന്നാല്‍ ക്ഷരമില്ലാത്തത് അല്ലെങ്കില്‍ നാശമില്ലാത്തത് എന്നാണര്‍ഥം. എന്നാല്‍ എഴുതുന്ന പേന അങ്ങനെ ആകാതിരിക്കാനുള്ള ശ്രമത്തിലാണ് ദുര്‍ഗ …