Wednesday , August 21 2019
Breaking News
Ad.-K-Sreekanth

സംഘ്പരിവാറിനെതിരെ കള്ളപ്രചരണം നടത്തി മുസ്ലിം ലീഗ് നാട്ടില്‍ വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നു : അഡ്വ. കെ ശ്രീകാന്ത്

കാസര്‍കോട് : ദശകങ്ങളായി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുട്ടത്തൊടി സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രെസ്സില്‍നിന്നും പിടിച്ചെടുത്ത മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വീഴ്ത്തുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മുന്‍ ധാരണ പ്രകാരം വിട്ടുനല്‍ക്കാതെ സ്ഥാനം പിടിച്ചു വച്ചിരിക്കുകയാണ്. കോണ്‍ഗ്രസിനെ പുറത്താകാന്‍ സിപിഎമ്മുമായി രഹസ്യ ധാരണ നടത്തുകയാണ് മുസ്ലിം ലീഗ് എന്ന് ബിജെപി ആരോപിച്ചു.

കോണ്‍ഗ്രസിനെ അധികാരസ്ഥാനത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിലൂടെ മുസ്ലിം ലീഗ് ലക്ഷ്യം വെക്കുന്നത് ഭൂരിപക്ഷ സമുദായത്തെ രാഷ്ട്രീയാധികാരത്തില്‍ നിന്നും ഒഴിവാക്കുകയെന്ന മുസ്ലിം ലീഗ് അജണ്ട നടപ്പിലാക്കുകയാണെന്ന് അഡ്വ . കെ ശ്രീകാന്ത് കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് നേതൃത്വം മുസ്ലിം ലീഗിന്ററെ ആജ്ഞാനുവര്‍ത്തികളായി മാറിയിരിക്കുകയാണ്. ഇതില്‍ ശക്തമായ പ്രതിഷേധം അണികള്‍ക്കുണ്ട്. ഇത് മറച്ചുവെക്കാനും ജനശ്രദ്ധ തിരിച്ചു വിടാനുംവേണ്ടി സംഘപരിവാറിനെതിരെ കള്ളാ പ്രചാരണം നടത്തുകയാണ് മുസ്ലിം ലീഗ്. ജില്ലയുടെ വടക്കു മേഖലകളില്‍ വര്‍ഗീയ കലാപം ഒഴിച്ച് വിടാനും മുസ്ലിം ലീഗ് ഗൂഢാലോചന നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് യൂത്ത് ലീഗിന്റെ പ്രതിഷേധ മാര്‍ച്ച് . കലാപത്തിനുള്ള ന്യായീകരണത്തിന്റെ മുന്നൊരുക്കമാണിതെന്നും ശ്രീകാന്ത് ആരോപിച്ചു. മുസ്ലിം ലീഗിന്റെ ഈ വര്‍ഗീയ അജണ്ട ജനങ്ങള്‍ തിരിച്ചറിയണമെന്നും ശ്രീകാന്ത് അഭ്യര്‍ത്ഥിച്ചു.

RANDOM NEWS

DGP-Pressmeet

അന്തര്‍സംസ്ഥാന ക്രിമിനല്‍ കേസ് നടപടികള്‍ വേഗത്തിലാക്കാന്‍ 15 ദിവസത്തിനകം സംവിധാനം: മഞ്ചേശ്വരം ചര്‍ച്ച് ആക്രമണം ശക്തമായ നടപടി ;ഡിജിപി

കാസര്‍കോട് : കേരളം, കര്‍ണാടകം, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ പരിധിയിലെ ക്രിമിനല്‍ കേസ് നടപടികള്‍ വേഗത്തിലാക്കുന്നതിനും ക്രിമിനല്‍ കേസ് …