Sunday , December 16 2018
Breaking News
BJP

ഓണം ബക്രീദ് മേള : സംസ്ഥാന സര്‍ക്കാരിന്റെ കന്നഡ ഭാഷാ അവഗണന , ചടങ്ങ് ബിജെപി ബഹിഷ്‌കരിച്ചു

കാസര്‍കോട് : ന്യുനപക്ഷ ജില്ലയായ കാര്‍കോടിനോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ കന്നഡ ഭാഷ അവഗണന തുടരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ സപ്ലൈകോയുടെ നേതൃത്വത്തില്‍ ഓണം ബക്രീദ്നോടനുബന്ധിച്ച് പുറത്തിറക്കിയ ക്ഷണക്കത്തും, മറ്റും ഉള്‍പ്പടെയുള്ളവ കന്നഡ ഭാഷെയില്‍ കൂടി പ്രസിദ്ധീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചു. ഇത് സംബന്ധിച്ച് ബിജെപി സംസ്ഥാന സമിതി അംഗം രവീഷ് തന്ത്രി കുണ്ടാര്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി.

ഭാഷ ന്യുനപക്ഷ പ്രദേശമായ കാസര്‍കോട് ജില്ലയില്‍ പ്രസിദ്ധീകരിക്കുന്ന ക്ഷണക്കത്ത്, നോട്ടീസ്, ലഘുലേഖനം തുടങ്ങിയവ എല്ലാം തന്നെ കന്നഡ ഭാഷയില്‍കൂടി അച്ചടിക്കണമെന്ന നിയമത്തിന്റെ ലംഘനം കൂടിയാണ് സര്‍ക്കാര്‍ നടത്തിയത്.
ഓണം ബക്രീദ് മേളം ഉദ്ഘാടന ചടങ്ങിലേക് ബിജെപി പ്രതിനിധിയായി ക്ഷണിക്കപ്പെട്ട സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതെ പ്രതിഷേധിക്കുകയും തന്റെ ശക്തമായ പ്രതിഷേധം സംഘാടകരെ അറിയിക്കുകയും ചെയ്തു.

വീണ്ടും ഇത്തരത്തില്‍ കന്നഡ ഭാഷയെ അവഗണിക്കാന്‍ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വത്തിന്റെ ഇടതുപക്ഷ സര്‍ക്കാരിന്റെ നീക്കമെങ്കില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വരും നാളുകളില്‍ ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും രവീശ തന്ത്രി കുണ്ടാര്‍ തന്‌ടെ പത്ര കുറിപ്പില്‍ വ്യക്തമാക്കി.

RANDOM NEWS

K-M-Ahammed

കെ.എം. അഹ്മദ് അനുസ്മരണവും അവാര്‍ഡ് ദാനവും 17ന്

കാസര്‍കോട്: മാധ്യമ, സാഹിത്യ, സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന കെ.എം. അഹമ്മദിന്റെ എട്ടാം വിയോഗ വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെയും കാസര്‍കോട് …