Wednesday , June 26 2019
Breaking News
Narendra-Modi

ശബരിമല വിശ്വാസവും ആചാരവും സുപ്രീംകോടതിക്ക് മുന്നില്‍ അവതരിപ്പിക്കും- ബിജെപി പ്രകടന പത്രിക

ന്യൂഡല്‍ഹി: 75 വാഗ്ദാനങ്ങളുമായി ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക ‘സങ്കല്‍പ് പത്ര’ പുറത്തിറങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പത്രിക പ്രകാശനം ചെയ്തത്. പ്രകടനപത്രിക കമ്മിറ്റി അധ്യക്ഷന്‍ രാജ്നാഥ് സിങാണ് പ്രധാനമന്ത്രിക്ക് പത്രിക കൈമാറിയത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. രാമക്ഷേത്ര നിര്‍മ്മാണം, ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയര്‍ത്തും. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളും അജണ്ടകളും ഉയര്‍ത്തിപ്പിടിച്ചാണ് പ്രകടനപത്രിക.

ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസികളുടെ ആചാരങ്ങളും വിശ്വാസവും സംബന്ധിച്ച് വിശദ വിവരണം സുപ്രീംകോടതിക്ക് മുമ്പാകെ അവതരിപ്പിക്കുമെന്നാണ് പ്രകടനപത്രികയില്‍ ഉറപ്പ് നല്‍കുന്നുണ്ട്. അതേ സമയം ഇക്കാര്യത്തില്‍ ഭരണഘടനാ ഭേദഗതി നടത്തുമെന്ന കാര്യം ഉറപ്പ് നല്‍കുന്നില്ല.

മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണി പറഞ്ഞ് കൊണ്ടാണ് അമിത് ഷാ സംസാരിച്ചത്. ആറ് കോടി ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷമാണ് പ്രകടന പത്രിക ഇറക്കിയതെന്ന് അമിത് ഷാ പറഞ്ഞു.

അവസാന അഞ്ചുവര്‍ഷം ഇന്ത്യയുടെ വികസനത്തിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു. 50 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് നിന്ന് മോചിപ്പിച്ചു. സുതാര്യമായ ഒരു സര്‍ക്കാരിന്റെ ഉത്തമ ഉദാഹരണമാണ് മോദി സര്‍ക്കാര്‍. അഞ്ചു വര്‍ഷത്തിനിടെ 50 സുപ്രധാന തീരുമാനങ്ങളെടുത്തു.. വികസന ഇന്ത്യക്ക് 2014 ഓടെ ബിജെപി അടിത്തറയിട്ടു. 11-ാം സ്ഥാനത്ത് നിന്ന് അഞ്ചാം സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയര്‍ന്നു. രാജ്യസുരക്ഷ ഉറപ്പ് നല്‍കിയെന്നും പ്രകടനപത്രിക പുറത്തിറങ്ങുന്നതിന് മുമ്പായി അമിത് പറഞ്ഞു.

RANDOM NEWS

Minister

പ്രവാസികളുടെ കരുതലിനായി എമിഗ്രേഷന്‍ നിയമത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

ന്യൂഡല്‍ഹി : പ്രവാസികളുടെ കരുതലിനെ മുന്‍ നിര്‍ത്തി എമിഗ്രേഷന്‍ നിയമത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. …